ഡി സി ബുക്സ്
വില: 210 രൂപ
നീതിയെയും നിയമത്തെയും പ്രശ്നവത്കരിച്ചുകൊണ്ട് അഭിഭാഷകവൃന്ദത്തിലെ ഇരുണ്ടകാലത്തെയും കോർപ്പറേറ്റ് ലോകത്തെ ചതിയെയും ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നോവലാണ് അവ്യക്തപ്രകൃതി. പരേതന്റെ ഗ്രഹനില മാറ്റിയെഴുതാൻ ശ്രമിക്കുന്ന, യാദൃച്ഛികമായി കൊലപാതകത്തിന്റെ ഭാഗമായ അമേയയെന്ന അഡ്വക്കേറ്റും അന്വേഷണ ഉദ്യോഗസ്ഥനും കുരുക്കഴിക്കുന്നത് പൊലീസ് കുഴിച്ചു മൂടിയ കേസിന്റെ പോസ്റ്റ്മോർട്ടം നടത്തിയാണ്. മരണം എന്ന യാഥാര്‍ഥ്യത്തിലും ജീവിതമെന്ന മിഥ്യയിലും ജീവിക്കുന്ന അമേയയുടെ മനസ്സാക്ഷിയാകുന്ന അന്തര്യാമിയായ മൈക്കൽ, നോവലിനെ പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നു.