നിങ്ങള്‍ കൊല്ലുന്ന ഞങ്ങളുടെ ഭൂമി

ningal-kollunna-nangalude-bhoomi-potrait-001
SHARE

നിങ്ങള്‍ കൊല്ലുന്ന ഞങ്ങളുടെ ഭൂമി

   ബിജീഷ് ബാലകൃഷ്ണൻ

   ഡി സി ബുക്സ്

   വില– 150

‘നമ്മുടെ വീടിനു തീ പിടിച്ചിരിക്കുന്നു. അപ്പോഴും സാമ്പത്തികവളർച്ചയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു’. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിനായി പഠിപ്പു മുടക്കിയിറങ്ങിയ പതിനഞ്ചുകാരി. പാഠങ്ങൾ പഠിക്കുന്നതിനെക്കാൾ പുതുപാഠങ്ങൾ കുറിക്കാനായി ക്ലാസ് വിട്ടിറങ്ങിയ കുട്ടി. രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ കുട്ടിയുടെ അതേ വംശാവലി. അച്ചടക്കമുള്ള അരാജകത്വം കൊണ്ട് മുതിർന്നവരുടെ വ്യവസ്ഥകളെ അവൾ താറുമാറാക്കി. പുതിയ ലോകം കിനാക്കാണുക മാത്രമല്ല, അതിനായി പൊരുതുകയും ചെയ്തു, ഇന്ന് ലോകം ഉറ്റു നോക്കുന്ന പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ ജീവിതവും പോരാട്ടവും പ്രതിപാദിക്കുന്ന പുസ്തകം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA