ADVERTISEMENT

മഹാഭാരതം സാംസ്കാരിക ചരിത്രം

സുനിൽ.പി.ഇളയിടം

 ഡിസി ബുക്സ്

 പഠനം

 വില 999 രൂപ

 

മഹാഭാരത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന  വലിയൊരു നടപ്പാതയാണ് സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിതരൂപം. പാഠചരിത്രം. ഭൗതികചരിത്രം, പാരായണചരിത്രം. വ്യാപനചരിത്രം. ബഹുസ്വരാത്മകചരിത്രം. ഗീതാചരിത്രം. വിഭാവന ചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഇൗ ഗ്രന്ഥം. പല കാലങ്ങളിലും  പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിതനാൾ വഴികളും ഗതിഭേദങ്ങളും ഇൗ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയിൽ അതിനുളള അനശ്വരതയുടെ ആധാരങ്ങളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. ഇതിനുള്ളത് ലോകത്ത് പലയിടത്തും കാണാനാവില്ല എന്ന മഹാഭാരത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമര്‍ത്ഥമായ വിശദീകരണംകൂടിയാണ് ഇൗ ഗ്രന്ഥം.

 

English Summary : Mahabharatham Samskarika Charithram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com