ഡി സി ബുക്സ്
വില 210 രൂപ
സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ നമ്മുടെ നാട്ടിൽ നടന്ന ആദ്യത്തെ സംഘടിത പോരാട്ടമായിരുന്നു മലബാറിലേത്. 1792 മുതൽ 1921 വരെയുള്ള കാലങ്ങളിൽ നാടിന്റെ മോചനത്തിനുവെണ്ടി പോരാടിയ ഏറനാടിന്റെ പോരാട്ടചരിത്രത്തെ സംബന്ധിച്ച് വ്യത്യസ്തമായ വീക്ഷണങ്ങളാണ് നിലവിലുള്ളത് . ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കാർഷിക സമൂഹം നടത്തിയ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന ഈ പുസ്തകത്തിലൂടെ മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം അനാവരണം ചയ്യുന്നു . 'ഏറനാടൻ പുലി ' എന്നറിയപ്പെട്ട വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണിവിടെ. അതോടോപ്പംതന്നെ സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി , ആലി മുസ്ലിയാർ ,ചെമ്പ്രശ്ശേരി തങ്ങൾ , മൊഴിക്കുന്നത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിർഭരമായ പങ്കിനെയും ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.