കിളിക്കാലം
Mail This Article
×
ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെൺചുമരിൽ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും.. കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍, യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോർ, കാവിയണിഞ്ഞ വിവേകാനന്ദൻ... അക്കൂട്ടത്തിൽ ഞങ്ങളുടെ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിർന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങൾ കുഞ്ഞുങ്ങൾ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടം പോലെ, ആകാശമുടിയിൽ പറക്കും പരുന്തുകളെപ്പോലെ ഒരു വർഗമായിരുന്നു. കിളികുലം!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.