കലാമണ്ഡലം ഹൈദരലി

Mail This Article
×
കലാമണ്ഡലം ഹൈദരലി എന്ന ജീവിതസമരത്തെ സിനിമയാക്കുക ചെറിയ വെല്ലുവിളിയല്ല, പുതിയ കാലത്തു പോലും. ഹൈദരലി എന്ന പാവം മനുഷ്യൻ കുടിച്ചിറക്കിയ കണ്ണീരിന്റെ ഉപ്പും ചവര്‍പ്പും ഞാൻ ഈ തിരക്കഥയിൽനിന്ന് തൊട്ടറിഞ്ഞു. രൂപംകൊണ്ടോ ശരീരംകൊണ്ടോ ഭാവംകൊണ്ടോ ഹൈദരലിയിലേക്കെത്തുക എളുപ്പമല്ലായിരുന്നു. ഹൈദരലിയാവാൻ ഞാൻ പരിശ്രമിച്ചു. ആ പരിശ്രമം അൽപമെങ്കിലും വിജയിച്ചുവെങ്കിൽ അതിനെന്നെ പ്രാപ്തനാക്കിയത് തിരക്കഥയിൽ ഞാൻ വായിച്ച ഹൈദരലിയാണ്. ഈ തിരക്കഥയല്ലാതെ ഹൈദരലിയാവാന്‍ മറ്റൊരു ഉപാധിയും ഞാൻ തേടിയില്ല. ഞാൻ അന്വേഷിച്ചത് ഹൈദരലി എന്ന കഥാപാത്രത്തെ മാത്രം. അതെനിക്ക് പഠിപ്പിച്ചതും അനുഭവിപ്പിച്ചതും ഈ തിരക്കഥയാണ്. ഹൈദരലി തൊട്ട ദൈവത്തെ ഞാൻ ദൂരെ നിന്നെങ്കിലും കണ്ടത് ഈ തിരക്കഥയിലൂടെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.