ഖദർ : സംരംഭകത്വവും ഗാന്ധിയും
Mail This Article
×
ഒരു സംരംഭകന് ഗാന്ധിജിയിൽനിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഈ പുസ്തകം എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പലതരം പ്രതിസന്ധികളിലൂടെയാണ് ഒരു സംരംഭകന്റെ ജീവിതം മുന്നോട്ടു പോകുന്നത്. പ്രതിസന്ധികളെ ഗാന്ധിജിയുടെ കൈപിടിച്ച് എങ്ങനെയാണ് മറകടന്നതെന്ന് സുനിൽകുമാർ വിശദീകരിക്കുമ്പോൾ അസറ്റ് ഹോംസിന്റെ ഇന്നത്തെ വളർച്ച നമ്മുടെ മുന്നില്‍ സാക്ഷ്യം പറയുന്നുണ്ട്. അതുകൊണ്ട് ഈ പുസ്തകത്തിലെ ഓരോ വരിയും സത്യസന്ധമായി എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരു സംരംഭകനെ അതെത്രത്തോളം സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു മാർഗ്ഗദർശിയായി ഗാന്ധിജിയെ കാണേണ്ടത് എങ്ങനെയെന്ന് വിശദമാക്കുന്നതുകൊണ്ടുതന്നെ ഏതൊരു വിദ്യാർഥിയുടെയും പാഠപുസ്തകമാക്കാനും കെൽപ്പുണ്ട് ഈ പുസ്തകത്തിന്. ഏതൊരു വ്യക്തിയുടെയും ജീവിതയാത്രയിൽ കൂടെ കൊണ്ടു നടക്കേണ്ടുന്ന മാർഗ്ഗദർശിയായ കൈപ്പുസ്തകമാണ് ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.