ADVERTISEMENT
ഹിന്ദു ദേവന്മാരുടെ അമരാവതിപോലെയാണ് ഗ്രീക്ക് ദേവന്മാര്‍ക്ക് ഒളിമ്പസ്. ഒളിമ്പ്യൻമാരുടെ നേതാവായ സ്യൂസ്, സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാവായ ഇന്ദ്രന് സമമാണ്. റോമാക്കാർക്ക് ഹെർക്കുലീസ് എന്നറിയപ്പെടുന്ന ഗ്രീക്ക് വീരനായ ഹേരാക്ലീസിന്റെ നേട്ടങ്ങൾ ശ്രീകൃഷ്ണനെ ഓർമ്മിപ്പിക്കുന്നു. ഗ്രീക്ക് ഇതിഹാസത്തിൽ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ ട്രോയിയിൽനിന്ന് തിരികെക്കൊണ്ടുവരാന്‍ ആയിരം കപ്പലുകളുമായി കടല്‍ കടക്കുന്ന ഭർത്താവിന്റെ കഥ, ലങ്കയിൽ നിന്ന് സീതയെ രാമൻ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു.
അപ്പോൾ ഗ്രീക്ക്–ഹിന്ദു പുരാണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? ഒരു സാധാരണ ഇന്തോ–യൂറോപ്യൻ വേരുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ? അതോ മഹാനായ അലക്സാണ്ടറിന്റെ ആഗമനത്തെത്തുടർന്നുള്ള നൂറ്റാണ്ടുകളിൽ, ഗ്രീക്ക് ദൂതന്മാർ മഥുര, മഗധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോൾ ഉണ്ടായ ആശയങ്ങളുടെ ഒരു കൈമാറ്റം ആയിരുന്നോ? ഈ പുസ്തകത്തില്‍, പുരാണഗവേഷകനായ ദേവ്ദത് പട്നായ്ക് പുരാതന ഗ്രീക്ക് കഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും കഥകളുടെ ഒരു പുതിയ ലോകം പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com