ഡെക്കാന്റെ അധിപർ – അനിരുദ്ധ് കനിസെട്ടി

Mail This Article
×
എ.ഡി. 600 മുതൽ 1100 വരെ വിശാലമായ ഡെക്കാന്‍ പീഠഭൂമി ഭരിച്ച ചാലൂക്യ–രാഷ്ട്രകൂട–ചോള രാജവംശങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും സാംസ്കാരിക നേട്ടങ്ങളെക്കുറിച്ചും പരിശോധിക്കുന്ന കൃതി. ഡെക്കാനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാക്കി മാറ്റിയ പ്രധാന രാജവംശങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷികളാകുകയാണ് നാമിവിടെ. വിജയങ്ങള്‍, നഷ്ടങ്ങള്‍, സംഘർഷങ്ങൾ എന്നിവ മാത്രമല്ല ആ അരസഹസ്രാബ്ദത്തിനിടയിൽ ഈ ഡെക്കാൻ സാമ്രാജ്യങ്ങൾ കല, വാസ്തുവിദ്യ, സാഹിത്യം, വ്യാപാരം തുടങ്ങിയ മേഖലകളിൽ നൽകിയ മഹത്തായ സംഭാവനകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അറിയപ്പെടാതെപോയ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി ഗവേഷണം ചെയ്ത് അവതരിപ്പിച്ച അനിരുദ്ധിന്റെ രചനാശൈലി മൂർച്ചയുള്ളതും ആകർഷകവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.