കോഹിനൂര്‍ – വില്ല്യം ഡാൽറിമ്പിൾ / അനിത ആനന്ദ്

Mail This Article
×
സൗന്ദര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ് കോഹിനൂർ. ലോകപ്രശസ്തമായ ഈ രത്നത്തിന്റെ ചരിത്രം അത് കൈവശം വയ്ക്കുന്നതിനുവേണ്ടി നടത്തിയ അത്യാഗ്രഹത്തിന്റെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും പിടിച്ചടക്കലിന്റെയും ചരിത്രത്തെ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ നിന്ന് ഖനനം ചെയ്ത് കണ്ടെത്തിയപ്പോൾ മുതൽ മുഗളന്മാർ, അഫ്ഗാനികൾ, പേർഷ്യക്കാര്‍ എന്നിവരിലൂടെ കടന്ന് ഒടുവിൽ പത്തു വയസ്സുള്ള പഞ്ചാബിലെ രാജാവായ ദുലീപ് സിങ്ങിലൂടെ വിക്ടോറിയ രാജ്ഞിയിലേക്ക് എത്തിച്ചേർന്നതുവരെയുള്ള സങ്കീർണ്ണമായ കഥ ചാരുതയോടെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രചനാശൈലിയുടെ ലാളിത്യവും ഗവേഷണത്തിന്റെ ആഴവും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.