എങ്ങനെ സുഹൃത്തുക്കളെ നേടാം, ഏവർക്കും അഭിമതനാകാം – ഡെയ്ൽ കാർണഗി

Mail This Article
×
ആശയവിനിമയം മെച്ചപ്പെടുത്തി മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു പ്രധാന വ്യക്തിയാകുവാൻ ആളുകളെ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഹൗ റ്റു വിൻ ഫ്രണ്ട്സ് ആൻഡ് ഇൻഫ്ലുവൻസ് പീപ്പിൾ. സുഹൃത്തുക്കളെ നേടുവാനും ആളുകളെ സ്വാധീനിക്കുവാനും ആവശ്യമായ 30 അടിസ്ഥാനതത്ത്വങ്ങൾ, തന്റെ അധ്യാപന അനുഭവത്തിൽനിന്നുള്ള ഉദാഹരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഡെയ്ൽ കാർണഗി വിശദീകരിക്കുന്നു. മറ്റുള്ളവരെ നിങ്ങളുടെ ചിന്താരീതിയിലേക്ക് എങ്ങനെ ആകർഷിക്കാം. എങ്ങനെ ഒരു മികച്ച നേതാവാകാം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി. മനുഷ്യമനഃശാസ്ത്രത്തെക്കുറിച്ച് അതിശയകരമായ ഉൾക്കാഴ്ചകളുള്ള ഈ പുസ്തകം ലളിതവും ഫലപ്രദവുമാണ്. ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു പുസ്തകത്തിനായി നിങ്ങൾ തിരയുകയാണെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കുവേണ്ടിയുള്ളതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.