കുണ്ഡലിനീയോഗം ബോധസംപൂർണ്ണമായ ജീവനം

Mail This Article
×
യോഗദർശനത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്ത കുണ്ഡലിനീയോഗം ഇന്ന് ബഹുവിധം ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രസ്തുത യോഗശാസ്ത്രം ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ സുലളിതം അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥം സാധകലോകത്തിന് വലിയ അനുഗ്രഹമാവുന്നു.
ആരാധ്യനായ രചയിതാവ് ആചാര്യൻ ശ്രീ. സി. പി. ശാന്തിപ്രസാദ് പരിണതപ്രജ്ഞനും അനുഭൂതിസമ്പന്നനുമാണ്.
കുണ്ഡലിനീയോഗപാഠങ്ങൾ മനസ്സിലാവില്ലെന്ന മുൻവിധി തിരുത്താന്‍ ഈ ഗ്രന്ഥത്തിനു സാധിക്കും. ഓരോ മണിക്കൂറിലും നമുക്കു ലഭിക്കുന്ന ധ്യാനോന്മുഖ എട്ട് നിമിഷമെന്ന വരദാനം പ്രയോജനപ്പെടുത്താൻ ഏവർക്കും ഉത്സാഹം ഉണരും. പഞ്ചഭൂതം, നാഡീവ്യവസ്ഥ, ചക്രങ്ങൾ ഇവയുടെ വ്യാഖ്യാനം വിസ്മയകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.