ADVERTISEMENT

കേരളത്തിലെ നായന്മാരെപ്പറ്റി സാമൂഹ്യശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമായ ഒരു കൂട്ടം എഴുത്തുകാർ പലപ്പോഴായി എഴുതിയ ഒരു ഡസനോളം പുസ്തകങ്ങളിലെ ചരിത്രവസ്തുതകൾ വീണ്ടും വീണ്ടും അപഗ്രഥിച്ച് പ്രശസ്ത ചരിത്രകാരനായ കെ. ശിവശങ്കരൻ നായരും ചരിത്രാധ്യാപകനായ ഡോ. വി. ജയഗോപൻ നായരും ചേർന്ന് തയാറാക്കിയ ഗ്രന്ഥം.

നായർ സമൂഹത്തിന്റെ ഉത്ഭവവും രൂപാന്തരങ്ങളും 15–ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവർക്കു സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന ചരിത്രകൃതി.

നായന്മാരും മാതൃദായക്രമവും, ഫ്യൂഡൽവ്യവസ്ഥിതിയുടെ തകർച്ചയും നായന്മാരും, നായന്മാർക്കിടയിൽ 19–ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുണ്ടായിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്നീട് അവ നിർത്തലാക്കാനും നവീകരിക്കാനും നടത്തിയ ശ്രമങ്ങളുമെല്ലാം ചർച്ചയ്ക്കു വിധേയമാക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com