ADVERTISEMENT
സമാനതകളില്ലാത്ത ഈ പുസ്തകം നദികളോട് സംവദിക്കുന്ന ഒരാളുടെ ആത്മഭാഷണമാണ്. ആ ആത്മഭാഷണത്തിൽ ധാരാളം വസ്തുതകളുണ്ട്, പുരാണേതിഹാസങ്ങളോടുള്ള ബന്ധമുണ്ട്, നാഗരികതകളുടെ ചരിത്രമുണ്ട്, സാഹിത്യ–ശിൽപ–നൃത്തകലകള്‍ വിരിഞ്ഞാടിയ ഭൂതകാലസ്മൃതികളുണ്ട്, ഉർവ്വരതയുടെ ഹരിതകേളിയുണ്ട്, ആധുനികതയുടെ ആശങ്കകളുണ്ട്, സർവോപരി നദികളുടെ ജൈവ വ്യക്തിത്വത്തെ അറിയാനുള്ള അന്വേഷണകൗതുകമുണ്ട്. ഓരോ നദിയെക്കുറിച്ചെഴുതുമ്പോഴും ആ നദി എങ്ങനെ മറ്റു നദികളിൽനിന്ന് വ്യത്യസ്തയായിരിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ നിർബന്ധം, ഒരേ പ്രമേയത്തെ അധികരിച്ചിട്ടുള്ളതെങ്കിലും ഈ പതിനെട്ട് അധ്യായങ്ങളെയും അങ്ങേയറ്റം പാരായണക്ഷമമാക്കുന്നു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ഊടുംപാവുംകൊണ്ട് നെയ്തെടുത്ത കംബളമാണ് ഈ കൃതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com