ഇന്ദ്രപ്രസ്ഥം

Mail This Article
×
പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാർമ്മികവുമായ ചോദ്യങ്ങൾ ഉയർത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങൾക്ക് തുടർവായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും ഉണ്ടായത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അങ്ങനെയാണ്. ഒ. വി. വിജയൻ മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയ സാഹിത്യവും സാഹിത്യേതരവുമായ മുഴുവൻ രചനകളും കാർട്ടൂണുകളും രേഖാചിത്രങ്ങളും മുദ്രിതരൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കുറച്ചു വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഫലം കൂടിയാണ് ഈ പുസ്തകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.