ADVERTISEMENT
രാമനെന്ന പുരുഷ–അധികാര ബിംബത്തെ രാമരാജ്യത്തിന്റെയും അതുവഴി ദേശീയതയുടെയും പ്രതീകമായി സ്ഥാപിക്കുന്ന നോട്ടവും അതുകൊണ്ടുതന്നെ രാമൻ ബ്രാഹ്മണ്യത്തിന്റെ സംരക്ഷകൻ മാത്രമാണെന്ന് ഉറപ്പിക്കുന്ന നോട്ടവും ഇന്ന് പ്രബലമാണ്. രണ്ടു പക്ഷത്തുനിന്നും നോക്കിക്കൊണ്ട് രാമനിൽ കണ്ടെത്തുന്നത് ഒരേ കാര്യംതന്നെ. രണ്ടും രാമനെ ഏകശിലാമൂർത്തിയാക്കുന്നു. ദിലീപനാകട്ടെ രാമന്റെ പരിണാമങ്ങളിൽ ശ്രദ്ധിക്കുന്നു. അതിൽ സീതയ്ക്കും തിര്യക്കുകൾക്കും തിരസ്കൃതർക്കുമൊക്കെയുള്ള ഇടപെടൽശേഷി തിരിച്ചറിയുന്നു. അധികാരം സിംഹാസനത്തിൽ അധിഷ്ഠിതമല്ല. സഹധർമപരമാണെന്ന് വനജീവിതത്തിൽ സീതാരാമന്മാർ തമ്മിലുണ്ടായ ഇണക്കം ധ്വനിപ്പിക്കുന്നതായി അദ്ദേഹം സൂചിപ്പിക്കുന്നു. രാമായണം നമ്മുടെ കാലത്തെ അധികാരത്തോടു പറയാനാഗ്രഹിക്കുന്നത് ഇതാണെന്ന നിഗമനത്തിന് ഇന്ന് കവിഞ്ഞ പ്രാധാന്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com