ADVERTISEMENT
ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു ‘സ്മാർത്തവിചാരം’. 1905–ൽ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കയാണ് ഇവിടെ. കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് അന്നു ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. അതിന്റെ ആയിരത്തോളം പേജുകളുള്ള രേഖകൾ കേരള ആർക്കൈവ്സ് വകുപ്പിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. താത്രീവിചാരത്തോടു ബന്ധപ്പെട്ട എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇവിടെ. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT