ഗാന്ധി ഒരന്വേഷണം

Mail This Article
×
ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെയും തത്ത്വസംഹിതയെയും അവയുടെ അർഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാൻ സഹായിക്കുന്ന ഗാന്ധി: ഒരന്വേഷണം എന്ന രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഒറ്റ വാല്യത്തിൽ. സത്യവും അഹിംസയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കിയ ഒരാൾക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാൻ സാധിച്ചതെങ്ങനെ എന്നു കാണിച്ചുതരുന്ന ഗാന്ധിജിയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഠനം. പറയുന്നതുപോലെ പ്രവർത്തിക്കുക എന്നതിനെക്കാൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അതിനെക്കുറിച്ചുള്ള ചിന്തകളോടൊപ്പം പറയുക എന്നതായിരുന്നു ഗാന്ധിജിയുടെ സവിശേഷത എന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു ഗ്രന്ഥകാരൻ. ഒട്ടനവധി ആധികാരിക കൃതികളും രേഖകളും ഗവേഷണപഠനങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ബൃഹദ്പഠനത്തിന്റെ ആദ്യഭാഗം ഗാന്ധിജിയുടെ ജനനം മുതൽ 1914–ൽ തെക്കേ ആഫ്രിക്കയിൽനിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെയുള്ള ഐതിഹാസികമായൊരു കാലത്തെയാണ് ചിത്രീകരിക്കുന്നത്. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ഭൂമികകളിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് മുതൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള സാമൂഹിക–രാഷ്ട്രീയ അവസ്ഥകളിൽ മനംനൊന്തതും അവസാനം സ്വന്തം ജീവൻതന്നെ സമർപ്പണം ചെയ്യേണ്ടിവരുന്നതുവരേക്കുമുള്ള ആ ജീവിതപൂർണ്ണതയെ വിശകലനാത്മകമായി സമീപിക്കുകയാണ് രണ്ടാം ഭാഗത്തിൽ. വ്യക്തിജീവിതത്തിലും സാമൂഹികനേതൃത്വത്തിലും അദ്ദേഹത്തിന്റെ മിഴിവുകൾ പാളിപ്പോയ സന്ദർഭങ്ങളെയും ഈ കൃതിയിൽ അന്വേഷണവിധേയമാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.