ADVERTISEMENT

ഹിറ്റ്ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോൾ, അതിന്റെ വന്യവും അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും ഓർമ്മിപ്പിക്കുന്നു. ഓരോ കഥയിലും കഥാകൃത്തിന്റെ നിഴലും വെളിച്ചവുമുണ്ട്; അത് അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ടെത്തലിന്റെയുമാണ്. യാഥാർഥ്യത്തിൽ നിന്ന് ഭാവനയുടെ ചക്രവാളങ്ങള്‍ സൃഷ്ടിക്കുമ്പോൾ, അതിൽ കടുത്ത വർണ്ണങ്ങളാണ് പടരുന്നത്. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയിൽ അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ് സാക്ഷ്യപ്പെടുത്തുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com