Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖായു, ആരോഗ്യജീവിതത്തിന് ഒരു ആയുർവേദപാത

ആയുസിന്റെ വേദമായ ആയുർവേദത്തിന്റെ വേരുകൾ പുരാണങ്ങളിലേക്കു പോലും നീളുമെങ്കിലും ഇന്നും പലർക്കും അതേക്കുറിച്ച് വ്യക്തമായ ധാരണകളില്ല. ആയുർവേദത്തിന് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ടെങ്കിലും അത് ലോകത്തിന്റെ എല്ലാ ഭാഗത്തും മികവോടെ കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്നത് അതേക്കുറിച്ച് ഇംഗ്ലീഷിൽ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ കുറവു കൊണ്ടു കൂടിയാണ്. ആയുർവേദത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ ഇന്ന് ലഭ്യമാണെങ്കിലും പ്രായോഗികത പറഞ്ഞുതരുന്നവ കുറവാണെന്നു പറയാം. ഇവിടെയാണ് ‘സുഖായു ദി ആയുർവേദ വേ ടു എ ഹെൽത്തി ലൈഫ്’ എന്ന പുസ്തകം വേറിട്ടതാകുന്നത്.

ആയുർവേദത്തെ അറിയാൻ ശ്രമിക്കുന്നവർക്ക് പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുകയാണ് ഈ പുസ്തകം. ത്രിദോഷങ്ങൾ, സപ്തധാതു, പഞ്ചകർമ്മ തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ചികിത്സാക്രമങ്ങളും ഉദാഹരണ സഹിതം വിശദീകരിച്ചിരിക്കുന്നു. പ്രത്യേക പ്രായങ്ങളിൽ ഉണ്ടാകുന്ന പൊതുവായ രോഗങ്ങളെക്കുറിച്ചും അവ എങ്ങനെ നിയന്ത്രിക്കാമെന്നും ഇതിൽ പറയുന്നു.

മുടി, ചർമ്മം, സന്ധികൾ, മനസ്സ്, തൊഴിൽ, അമിതവണ്ണം, പ്രമേഹം തുടങ്ങി ഒരു മനുഷ്യനു വേണ്ട സമ്പൂർണ പരിചരണത്തെക്കുറിച്ചുള്ള ഉപകാരപ്രദങ്ങളായ വിവരങ്ങളും പുസ്തകത്തിലുണ്ട്. മാതൃകാപരമായി ഒരു അടുക്കള എങ്ങനെ ആയിരിക്കണം എന്നുള്ള ആശയവും ആരോഗ്യദായകങ്ങളായ 80 വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്നുള്ള വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത.

കൂടുതൽ ആരോഗ്യകരവും ആഹ്ളാദകരവുമായ ജീവിതം നയിക്കാൻ വായനക്കാരെ ഈ പുസ്തകം സഹായിക്കുമെന്നുതന്നെ വേണം കരുതാൻ. 

Malayalam Short StoriesMalayalam literature interviews,മലയാളസാഹിത്യം