Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംബാനിയെ വിജയത്തിലെത്തിച്ച ആ തീരുമാനം

എഴുപത്തഞ്ച് വയസ്സുള്ള അമിതാഭ് ബച്ചൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു ഞാൻ ഒരു ദിവസം പതിനേഴ് മണിക്കൂർ ജോലി ചെയ്യുന്നു. എന്നാൽ അത് ജോലിയായി പരിഗണിക്കാൻ വയ്യ. ഞാൻ ചെയ്തതെല്ലാം അഭിനയവുമായി ബന്ധപ്പെട്ടായിരുന്നു. ഞാൻ അഭിനയം ആസ്വദിക്കുന്നു. ഞാൻ പതിനേഴ് മണിക്കൂർ അഭിനയിച്ചു. അത്രയും സമയം ഞാൻ ആസ്വദിക്കുകയായിരുന്നു. ഞാൻ ആസ്വദിക്കുന്ന ഒന്നിനെ എങ്ങനെ ജോലി എന്നു വിളിക്കാൻ കഴിയും?

ഇനി മറ്റൊരു സംഭവം. ധീരുഭായ് അംബാനി എന്ന പത്തൊമ്പത് വയസ്സുകാരൻ പയ്യന്റെ ജോലിയിലുള്ള പ്രാവിണ്യം കണ്ട് ബോസ് അവനെ വിളിപ്പിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അവനെ അഭിനന്ദിച്ചു. ഉടൻ ജോലി രാജിവെയ്ക്കാനായിരുന്നു ധീരുഭായ് അംബാനിയുടെ തീരുമാനം. അവർ തന്നെ പറയുന്നു ഞാൻ മിടുക്കനാണെന്ന്. പിന്നെന്തിന് ഞാൻ അവരുടെ കീഴിൽ ജോലി നോക്കണം. ഞാൻ ആയിരിക്കും ഇനി എന്റെ ബോസ്. ആ തീരുമാനം അദ്ദേഹത്തെ എവിടെ എത്തിച്ചുവെന്ന് പറയേണ്ടതില്ല.

വിജയത്തിലേക്കുള്ള താക്കോൽ എവിടെ നിന്നാണ് ലഭിക്കുക? വിജയത്തിലേക്ക് തുറക്കുന്ന വാതിലിന്റെ താക്കോൽ അവനവന്റെ കയ്യിൽ തന്നെ എന്നാണ് ഉത്തരം. സ്വയം കണ്ടെത്തുകയും അറിയുകയും ചെയ്യുന്നിടത്താണ് വിജയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. ബിസിനസിൽ, ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു സമഗ്ര വഴികാട്ടിയാകുന്നുണ്ട് അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ വിയുടെ ബിൽഡ് ടു ലാസ്റ്റ് (Build to Last) എന്ന പുസ്തകം. 

കേരളത്തിലെ ബിസിനസ് വിജയികളിലൊരാളായ അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ വി. ബിസിനസ് വിജയത്തിലേയ്ക്കുള്ള വഴികൾ മാത്രമല്ല ഈ പുസ്തകത്തിലൂടെ വരച്ചു കാട്ടുന്നത്, ജീവിത വിജയത്തിലേയ്ക്കുള്ള വഴികൾ കൂടിയാണ്. സുനിൽ കുമാർ വി എന്ന സിവിൽ എഞ്ചിനീയർ സ്വയം കണ്ടെത്തിയതിന്റെ കഥകൂടിയാണ് ഈ പുസ്തകം. 

ചെറിയ ചെറിയ ഉദാഹരണങ്ങളും ജീവിതത്തിന്റെ പല മേഖലകളിൽ വിജയം നേടിയവരുടെ അനുഭവകഥകളും മനോഹരമായി ഈ പുസ്തത്തിൽ കോർത്തിണക്കിയിരിക്കുന്നു. സ്വയം കണ്ടെത്താൻ, വലിയ സ്വപ്നങ്ങൾ കാണാൻ, ആത്മവിശ്വാസം വളർത്തിയെടുക്കാൻ, കഴിവുകേടുകളെ കഴിവുകളാക്കി മാറ്റാൻ, പരാജയങ്ങളിൽ നിന്ന് വീണ്ടും തുടങ്ങാൻ, ജീവിത വിരാമങ്ങൾക്കപ്പുറം കടന്ന് സാധ്യതകൾ കണ്ടെത്താൻ ഈ പുസ്തകം വായനക്കാർക്ക് വഴികാട്ടും. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review