Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാ... ; ഇതാ കണക്കിലെ കളികൾ!

ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണെങ്കിലും കണക്ക് എന്നു കേൾക്കുമ്പോൾ തന്നെ സകല കണക്കുകൂട്ടലുകളും തെറ്റുന്നവരാണ് ബഹുഭൂരിപക്ഷവും. കണക്കിലെ കളികൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് സന്ദീപ് ബാലകൃഷ്ണന്റെ ഈസി മാത്​സ്.

മത്സരപ്പരീക്ഷകൾക്ക് ഉയർന്ന സ്കോർ നേടാൻ ഗണിത ചോദ്യങ്ങൾക്കു പരമാവധി മാർക്ക് നേടണം. എന്നാൽ അടിസ്ഥാന ഗണിതക്രിയകൾ പോലും സമയത്തു ചെയ്തു തീർക്കാൻ കഴിയാതെ പരീക്ഷകളിൽ പരാജയപ്പെടുന്നവർ ഒട്ടേറെയുണ്ട്. കണക്കിൽ മുഴുവൻ മാർക്കും നേടി  മത്സരപരീക്ഷകളിലും സ്കൂൾതല സ്കോളർഷിപ്പ് പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പരിശീലിപ്പിക്കുന്ന ലളിതവും പ്രായോഗികവുമായ പുസ്തകമാണിത്. 

തൊഴിൽ സംബന്ധമായ മത്സരപരീക്ഷകളിൽ പലരും പരാജയപ്പെടുന്നത് ഗണിത ചോദ്യങ്ങൾക്കാണ്. ഹൈസ്കൂൾതലം വരെ നമ്മൾ പഠിച്ച ഗണിതം തന്നെയാണ് എല്ലാ മത്സരപരീക്ഷകളിലും ചോദിക്കുക. എന്നാൽ ക്ലാസിൽ പഠിച്ചപോലെ ക്രിയ ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചാൽ പരീക്ഷാസമയം തികയാതെ വരും. അനായാസം ഈ കടമ്പകടക്കാനുള്ള പ്രായോഗിക പരിശീലനം നൽകുന്നു ഈ പുസ്തകം.