ഇതൊന്നു പരീക്ഷിച്ചു നോക്കൂ, പഠിച്ചതൊന്നും പിന്നെ മറക്കില്ല

SHARE

ദേ, നാവിൻ തുമ്പിൽ ഉണ്ടായിരുന്നു... ശോ! മറന്നു. എന്തൊരു മറവി. ഈ മറവിക്ക് ഒരു പരിഹാരമുണ്ടോ? ഉണ്ടെന്നു തന്നെയാണ് ഉത്തരം. സ്ഥിരമായ പരിശീലനത്തിലൂടെ ആർജിച്ചെടുക്കുവാൻ കഴിയുന്നതാണ് ഓർമശക്തി. ജന്മനാ തന്നെ അദ്ഭുതാവഹമായ ഓർമശക്തിയുമായി ജനിക്കുന്നവരുണ്ട്. ഒന്നു ശ്രമിച്ചാൽ മറവി എന്ന പ്രശ്നത്തിന് അവനവനു തന്നെ പരിഹാരം കാണാൻ സാധിക്കും. മറക്കാതിരിക്കാൻ ഓർമിക്കേണ്ട ചില സൂത്ര വിദ്യകളാണ് എ. നസീം 'ഓർമിക്കാൻ എന്തെളുപ്പം' എന്ന പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നത്.

സാധനങ്ങൾ കൃത്യമായി അടുക്കിവയ്ക്കുകയാണെങ്കിൽ ആവശ്യം വരുമ്പോൾ നമുക്കാവശ്യമുള്ളവ കണ്ടുപിടിക്കുവാനും എളുപ്പമായിരിക്കും.  ഇതുപോലെ തന്നെയാണ് ഓർമയുടെ കാര്യവും. പലപ്പോഴും നമ്മുടെ പ്രശ്നം വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചു വയ്ക്കുന്ന ശീലം ഇല്ല എന്നതാണ്. അതുകൊണ്ടുതന്നെ ആവശ്യം വരുമ്പോൾ കൃത്യമായി നമ്മുക്ക് വേണ്ടത് ഓർത്തെടുക്കാൻ കഴിയാതെ പോകുന്നു. എത്ര കൃത്യമായി സൂക്ഷിച്ചു വയ്ക്കുന്നുവോ അത്രയും സുഗമമായി തിരിച്ചെടുക്കാം എന്ന യാഥാർഥ്യം ഓർമയ്ക്കും ബാധകമാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. അതിനുള്ള സൂത്രവിദ്യകളാണ് പുസ്തകം പങ്കു വയ്ക്കുന്നത്. 

കാലമെത്ര കഴിഞ്ഞാലും ചില ചിത്രങ്ങൾ സിനിമാരംഗങ്ങൾ ഒക്കെ നമ്മുടെ മനസ്സിൽ മായാതെ നിൽക്കാറില്ലേ? തലച്ചോർ എല്ലാം ചിത്രരൂപേണയാണ് ശേഖരിച്ചുവയ്ക്കുന്നത്. ചെറിയ വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും കാര്യങ്ങൾ മനസിലാക്കിയാൽ കുട്ടികളുടെ പഠനം ഇരട്ടി എളുപ്പമാകും. 

മത്സരപരീക്ഷകൾക്ക് ഒരുങ്ങുന്നവർക്കും വിദ്യാർഥികൾക്കും വളരെ എളുപ്പത്തിൽ കൂടുതൽ കാര്യങ്ങൾ ഓർത്തിരിക്കാൻ സഹായകം ആകും വിധം കാരിക്കേച്ചറുകളും കാർട്ടൂണുകളും ഉൾപ്പെടെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം പുസ്തകം പങ്കു വയ്ക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA