sections
MORE

മധുവിധുവിൽ മാത്രം മണം പരത്തുന്ന പൂക്കൾ

budha-poornima-p
SHARE
വി.എം.ഗിരിജ

നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം

വില 70 രൂപ രൂപ

ചുണ്ടുകൾ ചിറകുകളല്ല എന്നാരുതന്നെ പറഞ്ഞാലും അവൾ അംഗീകരിക്കില്ല, ചുണ്ടുകളുടെ ചിറകുകളിലേറിയാണ് അവൾ ജീവിതത്തിന്റെ ശാദ്വലതീരങ്ങളിലേക്കു പറന്നത്. സ്നേഹത്തിന്റെ അത്ഭുതലോകം ചുറ്റിക്കണ്ടത്. പ്രണയത്തിന്റെ താജ്മഹൽ സ്വന്തമാക്കിയത്. വാക്കും അർഥവും പോലെ ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാകാമെന്നു പഠിച്ചത്. സൗന്ദര്യവും വൈരൂപ്യവുമില്ലെന്നും സൗന്ദര്യവും കൂടുതൽ സൗന്ദര്യവുമേയുള്ളു എന്നു മനസ്സിലാക്കിയതും. ചുണ്ടുകളിൽ അരുവികൾ ഒഴുകും. കാടുകൾ തളിർക്കും, വളരും. അവൾക്കുറപ്പുണ്ട്. അവളറിഞ്ഞ സത്യമാണത്. ഉൺമയിലേക്ക് അവളെ വിളിച്ചുണർത്തിയ സത്യം. 

മധുവിധു കഴിഞ്ഞു. ഋതുക്കൾ പിന്നെയും പുഷ്പരഥമേറിവന്നു. വാടിയ പൂക്കളിൽ‌നിന്നു വസന്തം വിരിയിച്ചും ഒഴുക്കു നിലച്ച അരുവികളെ പ്രവാഹങ്ങളാക്കിയും മരുഭൂമിയിൽ മരുപ്പച്ച സൃഷ്ടിച്ചും വിരുന്നുവന്ന ഋതു കാലങ്ങൾ. 

ഒരിക്കൽ ചിറകുകളായ ചുണ്ടുകളുടെ ഓർമയിൽ ഒരടിപോലും ഉയർന്നുപറക്കാനാവാതെ, വാടിവീണ അവളുടെ പേര് ഭാര്യ. സ്ത്രീ. ശവപ്പറമ്പാണ് ഇന്ന് അവളുടെ ജീവിതം. അത്ഭുതങ്ങൾ അവളും കാത്തിരിക്കുന്നുണ്ട്; അത്ഭുത പ്രവർത്തകനെയും. വീണ്ടും ചുണ്ടുകൾ ചിറകുകളാകുന്ന കാലവും. കാത്തിരിപ്പാണ് ഇപ്പോഴവളുടെ ജീവിതം. അവസാനമില്ലാത്ത കാത്തിരിപ്പ്. എങ്കിലും അവൾക്കു കഴിയുന്ന ചില അദ്ഭുതപ്രവൃത്തികളുണ്ട്. 

അവൾ ചായ ഉണ്ടാക്കുമ്പോൾ പൊടി, പാൽ, പഞ്ചസാര എല്ലാം കൃത്യം. രുചിയുടെ മാത്രയ്ക്ക് അണുവിട വ്യത്യാസമില്ലാത്ത മാന്ത്രികക്കയ്യുടെ ഉടമ. അവൾ ദോശ ചുടുമ്പോൾ കരിയുന്നില്ല. ചുളിയുന്നില്ല. പന്തായി ചുരുളുന്നില്ല. അവൾ പാകം ചെയ്യുന്ന സാമ്പാറിൽ എരിവോ പുളിയോ കൂടുതലോ കുറവോ ഇല്ല. അവളുണ്ടാക്കുന്ന പഴംപൊരിക്കു പൊന്നിൻനിറം. അവളുണ്ടാക്കുന്ന അടയ്ക്കുള്ളിൽ തേങ്ങ ചിരകിയതും ശർക്കരയും കൃത്യഅനുപാതത്തിൽ. വീട്ടിലെ പൊടിക്കൂനകൾ അവളാണു മായ്ക്കുന്നത്; കയ്യിലെ മന്ത്രവടിയാൽ. അവളെക്കാണുന്ന മാത്രയിൽ ഇരുട്ടും ചവറും മുഷിഞ്ഞ സോക്സും ബനിയനും മൂലകളിൽനിന്ന് ചാടി പിന്തുടരും. കിടക്ക വിരിക്കുന്നതിലാകട്ടെ കലാമണ്ഡലം രാമൻകുട്ടി നായരേക്കാൾ കരവിരുത്! 

ഇനിയൊരിക്കലും വരാത്ത മധുവിധുവിന്റെ സ്മരണയിൽ, അത്ഭുത പ്രവൃത്തികളുമായി കാത്തിരിക്കുന്ന അവളോട് ഒന്നേ പറയാനുള്ളൂ: 

ഞാൻ ഒരത്ഭുതപ്രവർത്തകനല്ല. 

ഓരോ നിമിഷവും അവൾ കാത്തിരിക്കും

ഒരൊറ്റ നിമിഷം മാത്രമേ 

എനിക്കു സ്വന്തമായുള്ളൂ...

ഞാൻ ഒരത്ഭുതപ്രവർത്തകനല്ല... 

വെറും മനുഷ്യൻ ഞാൻ. 

സ്ത്രീയുടെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ഓർമിപ്പിക്കുന്നത് വി.എം. ഗിരിജ – മലയാളത്തിന്റെ സൗമ്യസാന്നിധ്യമായ കവി. ഒരു മാത്രകൊണ്ട് വിടർന്നുകൊഴിയുന്ന വസന്തമായ പുരുഷനെക്കുറിച്ചും ആയിരം വർഷം നീളുന്ന വസന്തത്തിനുവേണ്ടി തപസ്സുചെയ്യുന്ന സ്ത്രീയെക്കുറിച്ചും എഴുതുന്ന കവി. സ്ത്രീയും പുരുഷനും മാത്രമല്ല, സകല ചരാചരങ്ങളുടെയും പൂർണിമ തേടുന്ന വാക്കുകളുടെ കവി. ഒരു മൺതരി മറ്റൊരു മൺതരിക്കുവേണ്ടി തരിക്കുന്നതുപോലും തിരിച്ചറിയുന്ന പൂർണ്ണതയുടെ കവി. ‘ബുദ്ധപൂർണ്ണിമ’ എന്ന പുതിയ സമാഹാരത്തിൽ പ്രാണഗന്ധിയാവുകയാണ് കവിത. ഒരേകാലം കണ്ണീരിന്റെ കടലിലും നറുനിലാക്കടലിലും ആത്മാനുരാഗത്തിന്റെ മഴനൂലുകൾ കോർക്കുന്ന കവിതകൾ. 

ആത്മാർഥമായ പ്രാർഥനയുടെ വിശുദ്ധിയാണ് ഗിരിജയുടെ കവിതകളുടെ സവിശേഷത. ആളും ആരവവും ഒഴിഞ്ഞ കോവിലിലെ ഒറ്റനെയ്ത്തിരിനാളം പോലെ വിശുദ്ധിയെ അനുഭവവും അനുഭൂതിയുമാക്കുന്ന കവിതകൾ. 

വരൂ, നമുക്കൊപ്പം പുഴ കടന്നിട്ടൊ–

രിരുണ്ട കാട്ടിലെ മരത്തിൽ രാപ്പാർക്കാം

വിളർത്ത ചന്ദ്രന്റെ വിളക്കുപോലുമി

ന്നുയർത്തിക്കാട്ടേണ്ട, നമുക്കിരുൾ മതി. 

ഇരുട്ടിന്റെ നിറം പോലും ഇരുട്ടല്ലാതാക്കുന്ന പ്രണയത്തിന്റെ പങ്കിടൽ നിറയുന്ന കവിതകൾ. ഇരുട്ട് അമ്മയായ് പുതപ്പിച്ചുറങ്ങുന്ന ഇലത്തൊട്ടിലിന്റെ താരാട്ടു പോലെ സ്നിഗ്ധമായ വികാരങ്ങളുടെയും ആഴമേറിയ വിചാരങ്ങളുടെയും വാങ്മയ ചിത്രങ്ങൾ. വെളിച്ചവും യുക്തിയും വയസ്സാകലും...അങ്ങനെയങ്ങനെ ഒരായിരം മർത്യനിയമങ്ങൾ മറന്ന് ഇരവിലൂടെ ജീവിതത്തിന്റെ പുഴ കടന്ന് എത്തിച്ചേരുന്ന പച്ചപ്പിന്റെ തുരുത്ത്. 

ചുണ്ടുകൾ ചിറകുകളല്ല എന്നാരുതന്നെ പറഞ്ഞാലും അവൾ അംഗീകരിക്കില്ല, ചുണ്ടുകളുടെ ചിറകുകളിലേറിയാണ് അവൾ ജീവിതത്തിന്റെ ശാദ്വലതീരങ്ങളിലേക്കു പറന്നത്. സ്നേഹത്തിന്റെ അത്ഭുതലോകം ചുറ്റിക്കണ്ടത്. പ്രണയത്തിന്റെ താജ്മഹൽ സ്വന്തമാക്കിയത്. വാക്കും അർഥവും പോലെ ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാകാമെന്നു പഠിച്ചത്. സൗന്ദര്യവും വൈരൂപ്യവുമില്ലെന്നും സൗന്ദര്യവും കൂടുതൽ സൗന്ദര്യവുമേയുള്ളു എന്നു മനസ്സിലാക്കിയതും. ചുണ്ടുകളിൽ അരുവികൾ ഒഴുകും. കാടുകൾ തളിർക്കും, വളരും. അവൾക്കുറപ്പുണ്ട്. അവളറിഞ്ഞ സത്യമാണത്. ഉൺമയിലേക്ക് അവളെ വിളിച്ചുണർത്തിയ സത്യം. 

മധുവിധു കഴിഞ്ഞു. ഋതുക്കൾ പിന്നെയും പുഷ്പരഥമേറിവന്നു. വാടിയ പൂക്കളിൽ‌നിന്നു വസന്തം വിരിയിച്ചും ഒഴുക്കു നിലച്ച അരുവികളെ പ്രവാഹങ്ങളാക്കിയും മരുഭൂമിയിൽ മരുപ്പച്ച സൃഷ്ടിച്ചും വിരുന്നുവന്ന ഋതു കാലങ്ങൾ. 

ഒരിക്കൽ ചിറകുകളായ ചുണ്ടുകളുടെ ഓർമയിൽ ഒരടിപോലും ഉയർന്നുപറക്കാനാവാതെ, വാടിവീണ അവളുടെ പേര് ഭാര്യ. സ്ത്രീ. ശവപ്പറമ്പാണ് ഇന്ന് അവളുടെ ജീവിതം. അത്ഭുതങ്ങൾ അവളും കാത്തിരിക്കുന്നുണ്ട്; അത്ഭുത പ്രവർത്തകനെയും. വീണ്ടും ചുണ്ടുകൾ ചിറകുകളാകുന്ന കാലവും. കാത്തിരിപ്പാണ് ഇപ്പോഴവളുടെ ജീവിതം. അവസാനമില്ലാത്ത കാത്തിരിപ്പ്. എങ്കിലും അവൾക്കു കഴിയുന്ന ചില അദ്ഭുതപ്രവൃത്തികളുണ്ട്. 

അവൾ ചായ ഉണ്ടാക്കുമ്പോൾ പൊടി, പാൽ, പഞ്ചസാര എല്ലാം കൃത്യം. രുചിയുടെ മാത്രയ്ക്ക് അണുവിട വ്യത്യാസമില്ലാത്ത മാന്ത്രികക്കയ്യുടെ ഉടമ. അവൾ ദോശ ചുടുമ്പോൾ കരിയുന്നില്ല. ചുളിയുന്നില്ല. പന്തായി ചുരുളുന്നില്ല. അവൾ പാകം ചെയ്യുന്ന സാമ്പാറിൽ എരിവോ പുളിയോ കൂടുതലോ കുറവോ ഇല്ല. അവളുണ്ടാക്കുന്ന പഴംപൊരിക്കു പൊന്നിൻനിറം. അവളുണ്ടാക്കുന്ന അടയ്ക്കുള്ളിൽ തേങ്ങ ചിരകിയതും ശർക്കരയും കൃത്യഅനുപാതത്തിൽ. വീട്ടിലെ പൊടിക്കൂനകൾ അവളാണു മായ്ക്കുന്നത്; കയ്യിലെ മന്ത്രവടിയാൽ. അവളെക്കാണുന്ന മാത്രയിൽ ഇരുട്ടും ചവറും മുഷിഞ്ഞ സോക്സും ബനിയനും മൂലകളിൽനിന്ന് ചാടി പിന്തുടരും. കിടക്ക വിരിക്കുന്നതിലാകട്ടെ കലാമണ്ഡലം രാമൻകുട്ടി നായരേക്കാൾ കരവിരുത്! 

ഇനിയൊരിക്കലും വരാത്ത മധുവിധുവിന്റെ സ്മരണയിൽ, അത്ഭുത പ്രവൃത്തികളുമായി കാത്തിരിക്കുന്ന അവളോട് ഒന്നേ പറയാനുള്ളൂ: 

ഞാൻ ഒരത്ഭുതപ്രവർത്തകനല്ല. ഓരോ നിമിഷവും അവൾ കാത്തിരിക്കുംഒരൊറ്റ നിമിഷം മാത്രമേ എനിക്കു സ്വന്തമായുള്ളൂ...ഞാൻ ഒരത്ഭുതപ്രവർത്തകനല്ല... വെറും മനുഷ്യൻ ഞാൻ. 

സ്ത്രീയുടെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ഓർമിപ്പിക്കുന്നത് വി.എം. ഗിരിജ – മലയാളത്തിന്റെ സൗമ്യസാന്നിധ്യമായ കവി. ഒരു മാത്രകൊണ്ട് വിടർന്നുകൊഴിയുന്ന വസന്തമായ പുരുഷനെക്കുറിച്ചും ആയിരം വർഷം നീളുന്ന വസന്തത്തിനുവേണ്ടി തപസ്സുചെയ്യുന്ന സ്ത്രീയെക്കുറിച്ചും എഴുതുന്ന കവി. സ്ത്രീയും പുരുഷനും മാത്രമല്ല, സകല ചരാചരങ്ങളുടെയും പൂർണിമ തേടുന്ന വാക്കുകളുടെ കവി. ഒരു മൺതരി മറ്റൊരു മൺതരിക്കുവേണ്ടി തരിക്കുന്നതുപോലും തിരിച്ചറിയുന്ന പൂർണ്ണതയുടെ കവി. ‘ബുദ്ധപൂർണ്ണിമ’ എന്ന പുതിയ സമാഹാരത്തിൽ പ്രാണഗന്ധിയാവുകയാണ് കവിത. ഒരേകാലം കണ്ണീരിന്റെ കടലിലും നറുനിലാക്കടലിലും ആത്മാനുരാഗത്തിന്റെ മഴനൂലുകൾ കോർക്കുന്ന കവിതകൾ. 

ആത്മാർഥമായ പ്രാർഥനയുടെ വിശുദ്ധിയാണ് ഗിരിജയുടെ കവിതകളുടെ സവിശേഷത. ആളും ആരവവും ഒഴിഞ്ഞ കോവിലിലെ ഒറ്റനെയ്ത്തിരിനാളം പോലെ വിശുദ്ധിയെ അനുഭവവും അനുഭൂതിയുമാക്കുന്ന കവിതകൾ. 

വരൂ, നമുക്കൊപ്പം പുഴ കടന്നിട്ടൊ–രിരുണ്ട കാട്ടിലെ മരത്തിൽ രാപ്പാർക്കാംവിളർത്ത ചന്ദ്രന്റെ വിളക്കുപോലുമിന്നുയർത്തിക്കാട്ടേണ്ട, നമുക്കിരുൾ മതി. 

ഇരുട്ടിന്റെ നിറം പോലും ഇരുട്ടല്ലാതാക്കുന്ന പ്രണയത്തിന്റെ പങ്കിടൽ നിറയുന്ന കവിതകൾ. ഇരുട്ട് അമ്മയായ് പുതപ്പിച്ചുറങ്ങുന്ന ഇലത്തൊട്ടിലിന്റെ താരാട്ടു പോലെ സ്നിഗ്ധമായ വികാരങ്ങളുടെയും ആഴമേറിയ വിചാരങ്ങളുടെയും വാങ്മയ ചിത്രങ്ങൾ. വെളിച്ചവും യുക്തിയും വയസ്സാകലും...അങ്ങനെയങ്ങനെ ഒരായിരം മർത്യനിയമങ്ങൾ മറന്ന് ഇരവിലൂടെ ജീവിതത്തിന്റെ പുഴ കടന്ന് എത്തിച്ചേരുന്ന പച്ചപ്പിന്റെ തുരുത്ത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA