sections
MORE

അസർ മുല്ല മണമുള്ള ഇടവഴികൾ

Asarmulla-Manamulla-Idavazhikal-p
SHARE
മുഹമ്മദ് അഷ്റഫ്

ഐഡി ബുക്സ്

120 രൂപ രൂപ

നാടിനേയും നാട്ടുനന്മകളേയും കുറിച്ചുള്ള ഓർമകൾ മറവിയുടെ മൈതാനത്ത് മേഞ്ഞു നടക്കുകയായിരുന്നു, മുഹമ്മദ് അഷ്റഫിന്റെ 'അസർ മുല്ല മണമുള്ള ഇടവഴികൾ' എന്ന പുസ്തകം വായിക്കുന്നതു വരെ. പഴമക്കാരുടെ 'കിസ'പറച്ചിലുകളിൽ നിന്ന് ഓർമകളിലേക്ക് ചേക്കേറിയ കാര്യങ്ങളും, കണ്ടു കൊതിതീരും മുമ്പേ ഓർമയായി പോയ ഒരുപിടി നല്ല നയനാനുഭൂതികളും കാലത്തിന്റെ അനിവാര്യമായ ഈ കഥപറച്ചിലിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് ആനന്ദദായകമാണ്.

കൊഴിഞ്ഞുവീണ ഒരു നല്ല കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ഓർമകളിലെ നാടായ കടവത്തൂരിനേയും പരിസര പ്രദേശങ്ങളേയും സസൂക്ഷ്മം അടയാളപ്പെടുത്തിയ ഒരു ഭൂപട പുസ്തകമായി നിലകൊള്ളാനും ഈ പുസ്തകത്തിന് കഴിയുന്നു എന്നുള്ളത് ശ്ലാഘനീയമാണ്. പഴയ ഇടവഴികളേയും സ്കൂളോർമകളെയും കുറിച്ചു പറയുന്ന വരികൾക്ക് ആചന്ദ്രതാരം കുളിര് പകരാനുള്ള കെൽപ്പുണ്ട് .

ചെമ്പ്രകുന്നിന് മുകളിലും കല്ലാച്ചേരി പുഴയുടെ തീരത്തുമൊക്കെയായി പാറി നടന്ന ബാല്യങ്ങളുടെ ചിത്രങ്ങൾ മോഹഭംഗങ്ങളുടെ മങ്ങലേൽക്കാതെ ഏതു നാട്ടിൻപുറത്തുകാരന്റേയും ഓർമകളിൽ ഇടം പിടിക്കത്തക്കവിധം ഇവിടെ വരച്ചുചേർക്കപ്പെട്ടിരിക്കുന്നു. 

തന്റെ ഫെയ്‌സ് ബുക്ക്‌ വാളുകളിൽ ചിതറിക്കിടന്നിരുന്ന അക്ഷരക്കൂട്ടങ്ങളെ പുസ്തകത്താളുകളിലേക്കു പകർത്തിയ മുഹമ്മദ് അഷ്‌റഫിന്റെ ഉദ്യമത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. അല്ലായിരുന്നെങ്കിൽ ആ അക്ഷരക്കൂട്ടങ്ങളത്രയും സൈബർ യുഗത്തിൽ ജീവിക്കുന്ന ഒരു തലമുറയെ നോക്കി കൊഞ്ഞനം കുത്തുമായിരുന്നു. ഭൂതകാലത്തിന്റെ നന്മകൾ അൽപ്പമെങ്കിലും ബാക്കിയുള്ളവർ കാലത്തിന്റെ ഇരുണ്ടുവെളുക്കലിൽ ജീവിത സായാഹ്നത്തിലെത്തി നിൽക്കുമ്പോൾ, പഴയ ഒരു അസർ മുല്ലപ്പൂവെങ്കിലും വിരിയട്ടെ എന്ന്‌ പുസ്തകത്തിലെ അവസാന വരിയും വായിച്ചു കടന്നു പോകുമ്പോൾ വെറുതേ ആശിച്ചുപോകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA