sections
MORE

ഇനി നിങ്ങൾ ജീവിതത്തിൽ പരാജയപ്പെടില്ല, ഇവ പരീക്ഷിച്ചു നോക്കൂ

HIGHLIGHTS
  • ദിവസം ഓരോന്ന് എന്ന നിലയിൽ 365 പ്രസാദാത്മകമായ ചിന്തകളുടെ പുസ്തകം.
  • വായന ജീവിതം തന്നെ മാറ്റിമറിക്കുന്ന അനുഭവം.
jeevitha-vijayam-p
SHARE
നോർമ്മൻ വിൻസെന്റ പീൽ

ഡിസി ലൈഫ്

വില 180 രൂപ

എനിക്കു തോന്നുന്നത് നമുക്കെല്ലാവർക്കും ഓരോ ദിവസവും പൂർണ്ണ ഊർജ്ജസ്വലതയോടെയും ഉത്സാഹത്തോടെയും ജീവിക്കാനായി എന്തെങ്കിലും ഒരു പ്രത്യേകത ആവശ്യമുണ്ടെന്നാണ്. ഒരു പക്ഷേ, മറ്റെന്തിനെക്കാളും വലിയ പ്രത്യേകത നമ്മെ പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു ചിന്ത ആയിരിക്കാം.

ഇംഗ്ലിഷിൽ ഒരു പഴഞ്ചൊല്ലുണ്ട്. "An apple a day keeps the doctor away'. അതായത് ഒരുദിവസം ഒരു ആപ്പിൾ വച്ചു കഴിച്ചാൽ നമ്മൾ പൂർണ്ണ ആരോഗ്യവാന്മാർ ആയിരിക്കുമെന്ന്. അങ്ങനെയെങ്കിൽ ഈ രീതിയിൽ നമുക്ക് ചിന്തിച്ചുകൂടേ. ഓരോ ദിവസവും ഓരോ പ്രസന്നചിന്ത നമുക്കുണ്ടായാൽ അവ നമ്മുടെ ജീവിതത്തിലെ ആശങ്കകളെ അകറ്റുമെന്നും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദീപ്തകിരണങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നും?

ഒരുപാട് വർഷങ്ങളായി ഞാൻ പിന്തുടരുന്ന ഒരു ശീലമുണ്ട്. ഓരോ ദിവസവും എന്ന പ്രചോദിപ്പിക്കുന്ന ഒരു ചിന്ത എന്റെ മനസ്സിൽ നിക്ഷേപിക്കുകയും, എന്റെ പ്രജ്ഞയിലേക്ക് ആ ചിന്ത അരിച്ചിറങ്ങുന്നതായി സങ്കൽപിക്കുകയും ചെയ്യുന്ന ശീലം. എന്റെ വ്യക്തിഗത അനുഭവം അത്തരം ചിന്തകൾ നമ്മുടെ മനോഭാവത്തിലേക്ക് പതുക്കെ പ്രവേശിക്കുകയും മനോഭാവത്തെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നതാണ്. അതിനാൽ അത്തരം ചിന്തകളെ ഞാൻ വിളിക്കുന്നത് 'spirit lifters' (പ്രസരിപ്പുണ്ടാക്കുന്നവർ) എന്നാണ്. നമ്മുടെ ഉത്സാഹം വർദ്ധിക്കുക എന്നത് നാമെല്ലാം ആഗ്രഹിക്കുന്ന ഒന്നാണല്ലോ!

മറ്റു ചിലപ്പോൾ ഞാൻ ഈ നിശ്ചിത ആശയങ്ങളെ "thought conditioners' (ചിന്താക്രമീകരണങ്ങൾ) എന്ന് വിളിക്കാറുണ്ട്. ഒരു മുറിയിലെ കാലാവസ്ഥ അതിലെ വായു ക്രമീകരിക്കുന്നതിൽ കൂടി (എയർ കണ്ടീഷണിങ്) മാറ്റാവുന്നതുപോലെ നമ്മുടെ മനസ്സിന്റെ കാലാവസ്ഥയെയും നമ്മുടെ ചിന്തകൾ ക്രമീകരിക്കുന്നതിൽക്കൂടി (നോട്ട് കണ്ടീഷണിങ്) മാറ്റാൻ കഴിയും. കൂടാതെ ഒരു ചിന്തയ്ക്ക് ഒരു വ്യക്തി മാനസികമായും, വൈകാരികമായും, ശാരീരികമായും, എന്ത് അനുഭവിക്കുന്നു എന്നതിൽ പ്രകടമായ വ്യത്യാസം ഉണ്ടാക്കാൻ സാധിക്കും. തീർച്ചയായും, എല്ലാ ദിവസവും മഹത്തായ ദിവസം ആകണമെങ്കിൽ എല്ലാ ദിവസവും ഒരു മഹത്തായ ചിന്തയിൽ മനസ്സ് ഏകാഗ്രമാക്കുന്നത് നല്ലതായിരിക്കും.

ഈ ഗ്രന്ഥം വർഷത്തിലെ ഓരോ ദിവസത്തേക്കും ഓരോന്ന് എന്ന നിലയിൽ 365 പ്രസാദാത്മകമായ ചിന്തകളെ, അല്ലെങ്കിൽ ആശയങ്ങളെ പരിചയപ്പെടുത്തുന്നു. നിങ്ങൾക്ക് എപ്പോഴും എളുപ്പം ലഭ്യമായ രീതിയിൽ നിങ്ങളുടെ മേശപ്പുറത്തോ, അടുക്കളയിലോ, ബെഡ്‌റൂമിലോ, അല്ലെങ്കിൽ എല്ലായിടത്തും ഓരോ പ്രതി എന്ന നിലയിലോ, നിങ്ങൾ ഈ പുസ്തകം സൂക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും മനോവിഷമം അനുഭവപ്പെടുമ്പോൾ ഈ പുസ്തകം എടുത്ത് ആ ദിവസത്തെ ചിന്ത വായിക്കുക. ഒന്ന് പോരായെങ്കിൽ, കുറച്ച് ചിന്തകൾ കൂടി വായിക്കുക.

നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ചിന്തകൾ അടയാളപ്പെടുത്തുവാൻ ഒട്ടും മടിക്കരുത്; താളുകൾ പുറകോട്ട് മറിച്ച് ആ ചിന്തകൾ വീണ്ടും വീണ്ടും വായിക്കുക. പുനർവായന നിങ്ങൾക്ക് സഹായകമായ ആ ചിന്തയെ നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലെത്തിക്കും. എത്രയും ആഴത്തിൽ ഒരു ചിന്ത നിങ്ങളുടെ മനസ്സിൽ പ്രവേശിക്കുന്നുവോ, നിങ്ങളുടെ സൗഖ്യത്തിനുമേൽ ആ ആശയത്തിന്റെ ശക്തി അത്രയും കൂടുതലായിരിക്കും.

കൂടാതെ, ഈ പുസ്തകത്തിൽനിന്നും ഒരു ഭാഗം കീറിയെടുത്ത് നിങ്ങളുടെ പോക്കറ്റിലോ ബാഗിലോ പഴ്‌സിലോ സൂക്ഷിക്കണം എന്ന് നിങ്ങൾക്കു തോന്നുന്നുവെങ്കിൽ, പുസ്തകങ്ങൾ കീറാനോ നശിപ്പിക്കുവാനോ പാടില്ല എന്ന ചിന്ത നിങ്ങളെ പിന്തിരിപ്പിക്കരുത്. പുസ്തകം എന്നത് ഒരാളുടെ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ഉപകരണം മാത്രമാണ്. കൂടാതെ, ഈ പുസ്തകം ഒരുപാട് വികൃതമാക്കി എന്ന് നിങ്ങൾക്ക് തോന്നിയാൽത്തന്നെ, നിങ്ങൾക്ക് എപ്പോഴും മറ്റൊരു പ്രതി കണ്ടെത്താം. ഈ ഗ്രന്ഥം ആരോഗ്യകരമായി ചിന്തിക്കാനുള്ള ഒരു മരുന്നുപെട്ടി ആണ് എന്നതാണ് എന്റെ ആശയം. അതുകൊണ്ട് ഈ മരുന്നു കഴിച്ച് കൂടുതൽ സന്തോഷവും കൂടുതൽ ആരോഗ്യവുമുള്ള ഒരാളായി മാറുക.

ഞാൻ ''ഷർട്ട് പോക്കറ്റ് ടെക്‌നിക്ക്'' എന്നു വിളിക്കുന്ന ഒരു വിദ്യയെക്കുറിച്ച് കൂടി പറഞ്ഞുകൊള്ളട്ടെ. എന്റെ ഷർട്ട് പോക്കറ്റ് എനിക്ക് വളരെ വിലപ്പെട്ടതാണ്. എന്തുകൊണ്ടെന്നാൽ അതിലേക്ക് ഞാൻ മഹദ്‌വചനങ്ങളും ഉദ്ധരണികളും കാർഡുകളിൽ എഴുതി ഇടാറുണ്ട്. കൂടാതെ, ചില കാർഡുകളിൽ ഞാൻ എന്റെ ലക്ഷ്യങ്ങൾ എഴുതാറുമുണ്ട്. എന്റെ പോക്കറ്റിലേക്ക് കാർഡുകൾ ഇടുമ്പോൾ ആ ഉദ്ധരണികളെ ഞാൻ എന്റെ ഹൃദയത്തിന്റെ മുകളിൽ ചേർത്തുവയ്ക്കുകയും അങ്ങനെ ആ വൈകാരികാംശത്തിന് പ്രാധാന്യം നൽകുകയുമാണ് ചെയ്യുന്നത്. 

പക്ഷേ, നിങ്ങൾ എങ്ങനെ ഈ ഗ്രന്ഥത്തിലെ ദിനംപ്രതിയുള്ള ചിന്തകൾ ഉപയോഗിച്ചാലും, അവ നിങ്ങളുടെ എല്ലാ ദിവസങ്ങളും മഹത്തായ ദിവസങ്ങളാക്കി മാറ്റുമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.

നോർമ്മൻ വിൻസെന്റ പീൽ എഴുതിയ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത് മഹേഷ് പ്രസാദ് ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA