sections
MORE

യാത്രകളെ പ്രേമിക്കുന്നവർക്കായി ഇന്ത്യൻ സഫാരി

HIGHLIGHTS
  • സകുടുംബം പോകാവുന്ന സ്ഥലങ്ങളാണ് ‘ഇന്ത്യൻ സഫാരി’ പരിചയപ്പെടുത്തുന്നത്.
  • മനോഹരമായ ചിത്രങ്ങൾ പുസ്തകത്തിന്റെ ആസ്വാദ്യത കൂട്ടുന്നു.
safari
SHARE
പ്രവീൺ എളായി

മനോരമ ബുക്സ്

വില: 250 രൂപ

യാത്രകളാണു മനുഷ്യനെ പരിപൂർണതയിലേക്കെത്തിക്കുന്നത്. സഞ്ചാരികൾക്കു നമ്മുടെ രാജ്യം പോലെ വൈവിധ്യാനുഭവം നൽകുന്ന വേറിടമുണ്ടോ? മനോരമ ബുക്സ് പുറത്തിറക്കിയ  ഇന്ത്യൻ സഫാരി– യാത്രാവിവരണ സമാഹാരം ഈ വൈവിധ്യത്തെ തിരഞ്ഞെടുത്തു നിങ്ങളിലേക്കെത്തിക്കുന്നു. സകുടുംബം പോകാവുന്ന സ്ഥലങ്ങളാണ് ‘ഇന്ത്യൻ സഫാരി’ പരിചയപ്പെടുത്തുന്നത്.

കന്യാകുമാരിയിലെ മൂന്നുകടലുകളുടെ കാമുകിയായ ഒരു കാടുണ്ട്. നിങ്ങൾ കാൽതൊടാത്ത കടൽത്തീരമുണ്ട്. ഒരു യൂറോപ്യൻ പട്ടാളത്തെ ഏഷ്യൻ രാജ്യം തുരത്തിയോടിച്ച കഥയുമായൊരു തുറമുഖമുണ്ട്. ഇക്കഥകളുമായി ‘ഇന്ത്യൻ സഫാരി’ തെക്കുനിന്ന് തുടങ്ങുന്ന യാത്രയിൽ നിങ്ങളെയും ഒപ്പം കൂട്ടും. 

പിന്നെ, ജെല്ലിക്കെട്ടിന്റെ നേരനുഭവം നൽകി, അറിയാക്കുന്നുകൾ കയറ്റി, ശിൽപികളൊരുക്കിയ തെന്നിന്ത്യൻ കൽക്കഥകൾ കേൾപ്പിച്ച്, പച്ചപ്പുതപ്പണിഞ്ഞ സഹ്യന്റെ ട്രെക്കിങ് അനുഭവം പകർന്ന്, വേനൽച്ചൂടിൽമാത്രം പ്രത്യക്ഷപ്പെടുന്ന പുരാതന പള്ളി കാണിച്ച്, കടുവകളുടെയും പുലികളുടെയും കാട്ടിലൂടെ കൂടെവന്ന് തെന്നിന്ത്യൻ കാഴ്ചകളിലേക്ക് ‘ഇന്ത്യൻ സഫാരി’ ക്ഷണിക്കും.  

മുംബൈ നഗരത്തിലെ പുലികളുള്ള കാട്ടിലെ പൂരാതനഗുഹകൾ, ചിറാപുഞ്ചിയിലെ ശ്വസിക്കുന്ന പാലങ്ങൾ, മേഘാലയയിലെ പർവതമുകളിലെ സമുദ്രഗുഹകൾ, ജോധ്പുരിന്റെയും ജയ്പുരിന്റെയും ചൂടടയാളങ്ങൾ തുടങ്ങി ഹിമാലയം കയറിച്ചെന്ന് ലഡാക്കുവരെയെത്തുന്ന യാത്രകൾ... ഒരു ഇന്ത്യൻ നഗരത്തിൽനിന്നു സന്തോഷത്തിന്റെ നാടായ ഭൂട്ടാനിലേക്ക് റോഡ് ട്രിപ്പ് അപൂർവ അനുഭവമാകും. 

പത്തുസംസ്ഥാനങ്ങളിലെ മുപ്പതോളം ഡെസ്റ്റിനേഷനുകൾ ഇന്ത്യൻ സഫാരിയിലുണ്ട്. വിശദമായ റൂട്ട്, ഫോൺനമ്പറുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ട്രാവൽ പ്ലാൻ എന്നിവ ഉൾപ്പെടുന്നതാണ് അധ്യായങ്ങൾ. മനോഹരമായ ചിത്രങ്ങൾ പുസ്തകത്തിന്റെ ആസ്വാദ്യത കൂട്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA