ADVERTISEMENT

നാൽപതാം വയസ്സിൽ ഒരു വീട്ടമ്മയ്ക്കു ചെയ്യാനാകുന്നതിന്റെ പരമാവധി എന്താണ്? രണ്ടു കുട്ടികളുടെ അമ്മ കൂടിയാകുമ്പോഴോ? വേറെന്ത്, വീട്ടിലെ പണി തന്നെ ഉണ്ടാകുമല്ലോ ധാരാളം എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ അതിനുള്ള യഥാർഥ മറുപടിയാണ് ‘ബ്രേക്കിങ് ദ് കൊക്കൂൺ അറ്റ് 40’ എന്ന പുസ്തകത്തിലൂടെ രാധ എം. നായർ പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തിലെ രസകരമായ സന്ദർഭങ്ങൾ ഉൾപ്പെടെ ലളിതമായ ഭാഷയിൽ രാധ അവതരിപ്പിക്കുമ്പോൾ അതു വായനയിലെ വേറിട്ട അനുഭവവുമാകുന്നു.

 

തന്റെ നാൽപതാം വയസ്സിലാണു രാധ എഴുത്തിന്റെ ലോകത്തേക്കു വരുന്നത്. 2018 ൽ ഭർത്താവ് മരിച്ചതിനു പിന്നാലെ ‘ഇനിയെന്ത്’ എന്ന ആശയക്കുഴപ്പത്തിലിരിക്കെ സഹോദരനാണ് ഒരു പുസ്തകം എഴുതാവുന്നതല്ലേ എന്നു ചോദിച്ചത്. മുംബൈയിൽ കോപ്പിറൈറ്ററായിരുന്നിട്ടുള്ള അനുഭവങ്ങൾ ഉൾപ്പെടെയുണ്ട് എഴുതാൻ. പിന്നെ കുട്ടിക്കാലം, തിരുവനന്തപുരം ജീവിതം, അങ്ങനെയങ്ങനെ... 2019ൽ എഴുത്ത് ആരംഭിച്ചു. 2020 ജനുവരിയിൽ പൂർണ പബ്ലിക്കേഷൻസ് പുസ്തകം പുറത്തിറക്കി. 

 

താൻ തന്നെ നിർമിച്ച, അല്ലെങ്കിൽ തനിക്കു ചുറ്റും നിർമിക്കപ്പെട്ട കൊക്കൂൺ ഇല്ലാതെയാക്കുകയായിരുന്നു ആ പുസ്തകമെന്ന് രാധ പറയുന്നു. ‘ഇംഗ്ലിഷ് പറയുന്ന അമ്മച്ചി’യെന്ന തന്നെപ്പറ്റിയുള്ള വിശേഷണത്തെത്തന്നെ മുൻനിർത്തിയായിരുന്നു കോപ്പിറൈറ്ററായിരിക്കെയുള്ള അനുഭവങ്ങളുടെ അവതരണം. പിന്നീട് തിരുവനന്തപുരം ജീവിതത്തെപ്പറ്റിയും വായിക്കാം. അവസാന ഭാഗത്ത് കുട്ടിക്കാലത്തേക്കുള്ള തിരഞ്ഞുപോക്കാണ്. അച്ഛന്റെ മരണവും ഭർത്താവിനെപ്പറ്റിയുള്ള ഓർമകളുമെല്ലാം ഹൃദയസ്പർശിയായ കുറിപ്പുകളാകുന്നു. എഴുത്തിന്റെ അവസാന ഭാഗത്ത് തന്റെ ഫെയ്‌സ്ബുക് പോസ്റ്റുകൾ കൂടി ഉൾപ്പെടുത്തി പുസ്തകത്തിന് ന്യൂ ജെൻ ലുക്കും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്താണ് രാധ ഇപ്പോൾ താമസം. 

 

English Summary: Breaking the Cocoon @ 40 book written by Radha Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com