ADVERTISEMENT

സമൂഹത്തിന്റെ സദാചാരബോധങ്ങൾ എല്ലായ്​പ്പോഴും കൊമ്പ് കോർക്കുന്ന നോട്ടങ്ങളാണ്, അത്തരം നോട്ടങ്ങളോടും ചോദ്യങ്ങളോടുമുള്ള പ്രതിഫലനമാണ് ജീത്മ ആരംകുനിയിലിന്റെ ‘കൊമ്പ്’ എന്ന കഥാസമാഹാരം. പ്രണയവും വിരഹവും രതിയും വിരക്തിയും കാലിക സംഭവങ്ങളുമെല്ലാം ജീത്മയുടെ കഥയിൽ കടന്നു വരുന്നു. 

 

അമ്മിണി, ജെസ്സി, ദിൽറുബാ, കിളിയനാട്ടെ ഓണം, സോയാറാം, തപ്പ്, നീല, കൊമ്പ്, റ്റാക്കിളി, കൊടിഞ്ഞി പൂക്കുമ്പോൾ, മഞ്ഞമരവും മഞ്ഞചേരയും, നുസ്ര, അച്ഛമ്മ, പാക്ക് അപ്പ്, സിതാര, അമി എന്നിങ്ങനെ വ്യത്യസ്തങ്ങളായ 16 കഥകളാണ് കൊമ്പ് എന്ന സമാഹാരത്തിൽ ഉൾചേർത്തിരിക്കുന്നത്. സ്വന്തം ജീവിതത്തിലെ ചെറിയ അനുഭവങ്ങൾക്കൊപ്പം ഭാവനയും ചേർന്നപ്പോൾ രൂപപ്പെട്ടവയാണ് ഈ കഥകൾ എന്ന് എഴുത്തുകാരി തന്നെ ആമുഖത്തിൽ കുറിക്കുന്നു. നിത്യജീവിതത്തോട് അടുത്തു നിൽക്കുന്ന കഥകൾ ലളിത സുന്ദരമായാണ് എഴുത്തുകാരി അവതരിപ്പിച്ചിരിക്കുന്നത്. കഥകളുടെ ഈ ലാളിത്യം വായനക്ഷമത കൂട്ടുന്നു. 

 

മനോഹരമായ സൗഹൃദങ്ങൾക്കും, പ്രണയത്തിനും, കൂടെ എന്ന വാക്കിനെ അന്വർത്ഥമാക്കിയവർക്കും, നോവിച്ചവർക്കും സ്നേഹിച്ചവർക്കും ഒക്കെയാണ് ജീത്മ ആരംകുനിയിൽ ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ധ്വനി ബുക്സ് ആണ് പ്രസാധകർ

 

Content Summary: Kombu book written by Jeethma Aaramkuniyil

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com