ADVERTISEMENT

ആന്റോ ജോണിന്റെ കവിത സമാഹാരത്തിന്റെ ശീർഷകം തന്നെ കുറിക്കുന്നത് ഇങ്ങനെയാണ് "രാത്രിക്കെന്താ കൊമ്പുണ്ടോ" അത് സമൂഹത്തിലേക്ക് ഊന്നി ചോദിക്കുന്ന ചോദ്യമുനയുടെ അടയാളപ്പെടുത്തലായി വായനക്കാരന്റെ ചിന്താ ശ്രേണിയെ ഉദ്ദീപനമുണർത്തുന്നതരത്തിൽ   എഴുത്തുകാരൻ ശ്രമപ്പെടുത്തിയെന്നുതന്നെ നമുക്ക് കാണാൻ സാധിക്കും. ഈ കവിതാപുസ്തകം തിരഞ്ഞെടുക്കാൻ കാരണം തന്നെ പുസ്തകാസ്വാദകരുടെ നേർക്ക് ചോദ്യമുയർത്തുന്ന പുസ്തകത്തിന്റെ തലക്കെട്ടുതന്നെയായിരുന്നു. 

 

സർവസാധാരണയായി കവിതകൾ ആസ്വദിക്കപ്പെടുന്നത് പാടികേൾക്കുമ്പോഴാണ്. വ്യക്തിപരമായി പലരുടെയും അഭിരുചികൾ പല പല തട്ടിലായി അളന്നുകുറിക്കുമ്പോൾ ചിലർ ശ്രവണത്തിലൂടെയും മറ്റുചിലർ അക്ഷരക്കൂട്ടങ്ങളുടെ അർത്ഥവ്യാപ്തിയിലൂടെയും കവിതകളുടെ ആത്മാവിനെ കണ്ടെത്താൻ ശ്രമിക്കുന്നു. എന്നെ സംബന്ധിച്ചടുത്തോളം ഓരോ പുതിയ പുസ്തകവും കൈകളിലെത്തുമ്പോൾ തുറന്നുകിട്ടുന്ന താളുകളിലെ ഗന്ധവും വാക്കുകളുടെ വാചാലതയും ഓരോ ആകാശമായി എന്റെ ചിന്തയിൽ കടന്നു വരുകയാണ് ചെയ്യുന്നത്. പുറപ്പാട് മുതൽ ചിത വരെ അടങ്ങുന്ന ഇരുപത്തിയഞ്ചു കവിതകൾ ഉൾക്കൊള്ളുന്ന കുഞ്ഞു കവിതാസമാഹാരമാണെങ്കിലും പദപ്രയോഗങ്ങൾ കൊണ്ടും ഉപമയും പദവിന്യാസങ്ങളും ഉൽഘോഴിക്കപ്പെടുന്ന ബൃഹത്തായ പുസ്തകമാണിതെന്നു വായനക്കാരന് സാക്ഷ്യപ്പെടുതേടിവരുമെന്നു നിസ്സംശയം പറയാം.

 

കവിതയിലേക്ക് കടക്കുംമുൻപ് ആദ്യ താളുകളിൽ രണ്ടുവരി കുറിക്കപ്പെടുന്നത് വളരെ ശ്രദ്ധേയമാണ്.  

"ഉടുക്കാൻ തുണിയോ വിരിക്കാൻ പായയോ 

പറ്റാൻ പെൻഷനോ ഇണചേരാനിടമോ 

ഇല്ലാത്ത പ്രബുദ്ധ പൗരനാണ് കവിത 

അതിനു വിശക്കുന്നുണ്ട്."

 

പുറപ്പാടിലേക്കു കടന്നു ചെല്ലുമ്പോൾ കുറിക്കുന്ന വരികളിങ്ങനെയാണ്  ഉള്ള് കുത്തിക്കീറി  ഒള്ളതൊക്കെ പുറത്തിട്ട് മുറിവായി കുരുകണം പൊട്ടിക്കരയണം. മൊമെന്റ്സിലൂടെ 'മരിപ്പ്'  'എന്നാലും' 'അമ്പിളിമാമൻ'  എന്ന് തുടങ്ങുന്ന കവിതകളിലൂടെ കടന്നുപോകുമ്പോൾ മനസിലുളക്കുന്ന വാക്യങ്ങളും പദലാളനകളും നമ്മളെ തെല്ലു നേരം ഹൃദയത്തിന്റെ ആഴങ്ങളിൽ പിടിച്ചിരുത്തുന്നുണ്ട്. സൈക്കോയും പുൽച്ചാടിയും ആ നിക്കണ പെണ്ണ് പൂക്കാരനിലൂടെ കടന്നുപോകുമ്പോൾ താളുകൾ മറിയുന്നതുപോലും മാനന്നുപോകുന്ന അവസ്ഥയിൽ കവിതകളാസ്വദിക്കുന്നവൻ എത്തിച്ചേരുന്നു. അവസാനിക്കാത്ത കവിത ഗാസയും ഹാ യും ഇരുന്ന ഇരുപ്പിൽ വെയിൽ വന്നു തലോടിയതുപോലുമറിയാതെ വായിച്ചുപോകാവുന്ന കവിതകളാണ് ആന്റോ ജോൺ ഈ പുസ്തകത്തിൽ ഉള്‍പ്പെടുത്തിരിക്കുന്നത്.. 

 

വറുതിയുടെ കുമ്പസാരിക്കുമ്പോൾ ശ് ശ് ശ്  എന്ന് വിളിച്ചുകൊണ്ടു കൊച്ചിയിലെ മച്ചുനൻ കടന്നു വരുന്നുണ്ട്. ഇതെല്ലം താണ്ടി അതിജീവനം നടത്തുമ്പോൾ നൊസ്റ്റു അടിച്ചു ഞാനും ഞാനുമെന്റാളും രാക്കുടിയിലെത്തിനിൽക്കുമ്പോൾ വിലക്കപ്പെട്ടവനെ വാ പൂമ്പാറ്റയാവാം എന്ന് മാടിവിളിച്ചു ചിതയിലേക്ക് സമർപ്പിച്ചുകൊണ്ട് എഴുത്തുകാരൻ കവിതകളെ ആസ്വാദനത്തിന്റെ പാരമ്മ്യതയിലേക്കു തുറന്നുവിടുന്നു. ബാക്ക്‌ലാഷ് പബ്ലിക്കയിൽ നിന്നും പ്രസാധനം നിർവ്വഹിക്കപ്പെട്ട ആന്റോ ജോൺ എന്ന എഴുത്തുകാരന്റെ രാത്രിക്കെന്താ കൊമ്പുണ്ടോ എന്ന കവിതാസമാഹാരം കവിതകളെ ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കപ്പെടുന്നവർക്കും നല്ലൊരു ആസ്വാദന മികവുണർത്തുന്ന പുസ്തകമായി മാറട്ടെയെന്നാശംസിക്കുന്നു.

 

Content Summary: Malayalam Book ' Rathrikkentha Kombundo' written by Anto John 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT