ADVERTISEMENT

തികച്ചും നമുക്ക് അന്യമായ ഒരു നാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങൾ. അതിലേക്കാണ് അരുൺ ബാബു ആന്റോ തന്റെ ആദ്യ ‘ചുവട്’ വയ്ക്കുന്നത്. ലണ്ടൻ നഗരത്തിലാണു ചുവട് എന്ന നോവലിന്റെ കഥ നടക്കുന്നത്. പഴയകാല ലണ്ടനിലെ പേരുകൾ, സംസ്കാരം, മതവിഭാഗങ്ങൾ, വസ്ത്രധാരണ രീതികൾ, വാഹനങ്ങൾ, ജീവിതശൈലി തുടങ്ങി ഓരോ ചെറിയ കാര്യങ്ങളിലും ശ്രദ്ധയൂന്നിയാണ് അരുണിന്റെ രചന.

നോവലിലുടനീളം അഗസ്റ്റസ് ഫ്രീമാൻ എന്ന സ്കോട്‌ലൻഡ് യാർഡിലെ കുറ്റാന്വേഷണ വിദഗ്ധനൊപ്പം വായനക്കാരും സഞ്ചരിക്കുന്നു. അഗസ്റ്റസിന്റെ ചിന്തകൾ നമ്മുടെയും ചിന്തകൾ ആകുന്ന മാജിക് അരുണിന്റെ എഴുത്തിൽ കാണാം.  മജ്ജയും മാംസവും മരവിപ്പിക്കുന്ന ഒരു ശൈത്യകാലത്ത് ലണ്ടനില്‍ അരങ്ങേറുന്ന കൊലപാതകങ്ങളിലൂടെ പ്രയാണം ആരംഭിക്കുന്ന നോവൽ, കേസിലെ പ്രതിസന്ധികളും വഴിത്താരകളും കടന്നു പുരോഗമിക്കുമ്പോൾ സമകാലിക പ്രസക്തിയുള്ള ചില വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. അന്വേഷണത്തിൽ അഗസ്റ്റസ് കണ്ടെത്തുന്ന തികച്ചും അവിശ്വസനീയമായ ചില വസ്തുതകള്‍ ചേരുമ്പോൾ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പിൽ നിർത്തിക്കാൻ പോന്നതാണ് നോവൽ. അഗസ്റ്റസിന്റെ കുറ്റാന്വേഷണ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾ നോവലിസ്റ്റ് വിവരിക്കുമ്പോൾ, ലണ്ടനിലെ ഒരുകാലത്തെ സാമൂഹികജീവിതംകൂടി അനാവരണം ചെയ്യപ്പെടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു സമൂഹത്തെ മുഴുവൻ വെറുപ്പിന്റെയും പകയുടെയും ക്രോധത്തിന്റെയും പാതയിലൂടെ നടത്തി സർവ്വനാശത്തിലേക്ക് നയിക്കുമെന്ന് പറയുന്ന ഈ നോവൽ, ചർച്ച ചെയ്യപ്പെടാത്ത ചില ചരിത്രവസ്തുതകളെ മിത്തുകളുടെ മേമ്പൊടിയോടെ കാണിച്ചുതരുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ തുറന്നിട്ടാണ് നോവൽ അവസാനിക്കുന്നതും.

 

English Summary: Malayalam Book 'Chuvadu' written by Arun Babu Anto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com