Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഷാപഠനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ

ഇന്നു നമ്മുടെ കുട്ടികളിൽ എത്രപേർക്കാണ് മാതൃഭാഷ നന്നായി സംസാരിക്കാനറിയാം എന്നത് ഭീതിദമായ അവസ്ഥതന്നെയാണ്. മലയാളക്കരയിൽ ജനിച്ച് മലയാളിയായി ജീവിച്ച് മലയാളിയായി മരിക്കുന്ന മലയാളി ജീവിച്ചിരിക്കുമ്പോൾതന്നെ മലയാളത്തെ കൊല്ലുന്നു. പ്രയോഗിച്ചു മൃതമാക്കുന്നു എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. മാത്രവുമല്ല, ഒരു കൂസലും കൂടാതെ മലയാളമറിയില്ല എന്നെരു വിളംബരവും. ആരാണ് ഈ അവസ്ഥയ്ക്കു കാരണക്കാർ സംശയം വേണ്ട നാം തന്നെ. മുതിർന്നവരായ നാം അവർക്കു മാതൃകയാവുന്നുണ്ടോ എന്നു ആത്മാർത്ഥമായി ചോദിച്ചുനോക്കുക. അതിനുളള ഉത്തരം കിട്ടും. നാം എന്ന് ഇവിടെ ഉദ്ദേശിച്ചത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആണ്. ഒരു കുഞ്ഞു ശ്രദ്ധ നാം കുട്ടികൾക്കു കൊടുത്താൽ ഈ ദുസ്ഥിതി മാറാവുന്നതേയുളളൂ. മലയാള അക്ഷരങ്ങൾ അറിയാതെ നമ്മുക്ക് എന്തു വളർച്ചയാണ് സാദ്ധ്യമാകുന്നത്. അമ്മയെ മറന്നുകൊണ്ട് എന്തു വികസനമാണ് നമുക്കുകാവുക?

ഏതൊരു പഠനവും പോലെ ഭാഷാപഠനവും ഒരു കലയാണ്. ഏതൊരു കലയും അഭ്യസിക്കണമെങ്കിൽ ബോധമനസ്സുണ്ടാവണം. പഠനോത്സുകരായ കുട്ടികളെ രൂപപ്പെടുത്തിയെടുക്കുക എന്നത് ഏറെ ശ്രമങ്ങൾ വേണ്ടിയ ഒരു പ്രവർത്തനക്രമമാണ്. പ്രായോഗിക ബുദ്ധിയോടെ ജീവിതത്തെ സമീപിക്കുവാനുള്ള ബാലപാഠങ്ങൾ വിദ്യാർത്ഥിക്കു കിട്ടേണ്ടത് അവന്റെ ക്‌ളാസ്സുമുറികളിൽ നിന്നാണ്. മലയാളഭാഷയുടെ ഉന്നതിയും വികസനവും മാത്രമല്ല, അവയുടെ സൗന്ദര്യവും യശസ്സും നിലനിർത്തുവാനുമുള്ള പ്രായോഗികവശങ്ങൾക്കാണ് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്. നമ്മുക്ക് ഭാഷയെ മറക്കാതിരിക്കാം , പിറന്നുവീണ മണ്ണിനെ സ്‌നേഹിക്കാം, പോറ്റിവളർത്തിയ പ്രകൃതിയെ സംരക്ഷിക്കാം. നന്മനിറഞ്ഞ നാടിനെ തിരിച്ചറിയാൻ ശ്രമിക്കാം. ഭാഷാപഠനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്ന പുസ്തകത്തിൽ പത്ത് അദ്ധ്യായങ്ങളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചാവിധേയമാക്കുന്നു.

ഈ ഗ്രന്ഥം ഗവേഷണവിദ്യാർത്ഥികൾക്കും അദ്ധ്യാപക വിദ്യാർത്ഥികൾക്കും ഭാഷാദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഉത്തമ റഫറൻസ് ഗ്രന്ഥമാണ്.