Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെക്​ലസ്

diamond-and-emerald-necklace Representative Image

അതിസുന്ദരിയായ യുവതിയാണ് മെറ്റിൽഡ. എന്നാൽ ഒരു സാധാരണ കുടുംബത്തിൽ ജനിക്കാനായിരുന്നു ദൈവം അവൾക്കായി നിശ്ചയിച്ചത്. ഒരുപാട് സ്വപ്നങ്ങൾ അവൾ ക്കുണ്ട്. ഒരു കുബേരൻ എന്നെങ്കിലും തന്നെ വിവാഹം കഴിക്കുമെന്ന സ്വപ്നം പലപ്പോഴും അവൾ നെയ്തിരുന്നു. തന്റെ സൗന്ദര്യത്തിൽ അവൾ മതിമറന്നിരുന്നതിനാലാണ് അങ്ങനെ ചിന്തിച്ചതും. 

എന്നാൽ വിദ്യാഭ്യാസ വകുപ്പിലെ ഒരു സാധാരണ ക്ലാർക്കാണ് അവളെ വിവാഹം കഴിച്ചത്. അയാളുടെ വീടാണെങ്കിൽ പൊട്ടിപ്പൊളിഞ്ഞതും. പലയിടത്തും ഭിത്തി വിണ്ടുകീറിയിട്ടാണ്. വീട്ടുപകരണങ്ങൾ നിറം മങ്ങിയതും. മച്ചിലാണെങ്കിൽ നിറയെ മാറാലയും ഇതൊക്കെ കൊണ്ട് അവൾ ആകെ അസ്വസ്ഥയാണ്. അതൃപ്തി നിറഞ്ഞതാണ് എപ്പോഴും അവളുടെ മുഖം. തനിക്ക് ഇങ്ങനെ സംഭവിച്ചല്ലോ എന്ന ചിന്ത അവളെ നിരന്തരം അലട്ടുന്നുണ്ട്. പട്ടണത്തില്‍ അവൾക്കുള്ള സ്നേഹിതയുടെ അടുക്കൽ ചെന്ന് പലപ്പോഴും അവളുടെ സങ്കടങ്ങൾ അവൾ പറയുമായിരുന്നു. 

ഒരു ദിവസം അവളുടെ ഭർത്താവ് ഓഫീസ് കഴിഞ്ഞു മടങ്ങി എത്തിയത് വളരെ സന്തോഷത്തോടെയാണ്. ‘മെറ്റിൽഡാ മെറ്റിൽഡാ’ അയാൾ വിളിച്ചു. മെറ്റിൽഡാ ഓടി എത്തി. അയാൾ ഒരു കവർ അവളുടെ നേർക്കു നീട്ടി

‘എന്താ ഇത്’ അവൾ അന്വേഷിച്ചു. 

അയാൾ പറഞ്ഞു ‘തുറന്നു നോക്കൂ പ്രിയപ്പെട്ടവളെ’

‘വിദ്യാഭ്യാസ മന്ത്രി വലിയ ഒരു വിരുന്ന് ഒരുക്കിയിട്ടുണ്ട് അതിന് നമ്മേയും ക്ഷണിച്ചു കൊണ്ടുള്ള കത്താണ്’

അപ്പോൾ അവളുടെ മുഖം വാടി. 'വിരുന്നിന് ഞാൻ വരുന്നില്ല. ഈ ക്ഷണക്കത്ത് മറ്റാർക്കെങ്കിലും കൊടുത്തു കൊള്ളുക. എനിക്കാണെങ്കിൽ നല്ല വസ്ത്രം ഇല്ല.’

വസ്ത്രത്തിന് എന്താകും പൊന്നേ? അയാൾ ചോദിച്ചു. 

ഒരു വിധം നല്ലതു വാങ്ങണമെങ്കിൽ ഇരുന്നൂറു പവനെങ്കിലും വേണ്ടിവരും. അവൾ പറഞ്ഞു. അയാളുടെ മുഖം പെട്ടന്ന് മാറി. എന്നാൽ ഭാഗ്യം അവൾ അതു കണ്ടില്ല. 

‘എങ്ങനെയും പണം ഉണ്ടാക്കാം’ അയാൾ പറഞ്ഞു. അയാൾ പിറ്റെ ദിവസം അവൾക്കു പണം കൊടുത്തു. 

അവൾ ആഗ്രഹിച്ച വസ്ത്രം വാങ്ങി മെറ്റിൽഡ എത്തി. അല്ല ഓമനെ ഇപ്പോഴും നിന്റെ മുഖത്ത് എന്താണ് വിഷാദം. അയാൾ ചോദിച്ചു പക്ഷേ ഒരു ആഭരണവും അണിയാതെ ഞാൻ എങ്ങനെ വിരുന്നിനു പോകും. അവൾ പറഞ്ഞു. അപ്പോൾ അയാൾ അതിനെന്താ പട്ടണത്തില്‍ നിന്റെ ധനികയായ സ്നേഹിതയില്ലേ. അവളോട് ചോദിക്കുക. പിറ്റേ ദിവസം തന്നെ അവൾ സ്നേഹിതയുടെ വീട്ടിൽ ചെന്നു. തന്റെ ആവശ്യം അറിയിച്ചു. സ്നേഹിത തന്റെ ആഭരണങ്ങളെല്ലാം എടുത്തു കൊണ്ടg വന്നു. മെറ്റിൽഡാ നിനക്ക് ഇഷ്ടപ്പെട്ടത് ഏതുവേണമെങ്കിലും എടുത്തു കൊൾക. മെറ്റിൽഡാ പല മാലകളും എടുത്ത് ശരീരത്തോടു ചേർത്തു വച്ചു. പലതും അണിഞ്ഞു നോക്കി. ഒടുവിൽ ഒരു ആഭരണപ്പെട്ടി തുറന്നു. പല തുണികൾ കൊണ്ട് പൊതിഞ്ഞു വെച്ച ഒരു നെക്​ലസ് എടുത്തു. അതിമനോഹരം. ഞാൻ ഇത് എടുക്കട്ടേ മെറ്റിൽഡ ചോദിച്ചു. 

നിനക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളാൻ ഞാൻ പറഞ്ഞില്ലേ സ്നേഹിത പറ‍ഞ്ഞു. പുതുവസ്ത്രം അണിഞ്ഞ് നെക്​ലസും ധരിച്ച് ഭർത്താവിനോടൊപ്പം മെറ്റിൽഡ വിരുന്നുശാലയിൽ എത്തി. അവിടെയുള്ള എല്ലാവരുടെയും കണ്ണുകൾ അവളിൽ പതിഞ്ഞു. ഇപ്പോൾ മെറ്റിൽഡ അതിസുന്ദരിയായിരിക്കുന്നു. ഏതാണ് ഈ അപ്സര സുന്ദരി അവർ പരസ്പരം ചോദിക്കുന്നതു കേൾക്കാമായിരുന്നു. മന്ത്രിപോലും അവളെ ശ്രദ്ധിച്ചു. ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. മെറ്റിൽഡയുടെ നൃത്തവും ഉണ്ടായിരുന്നു. നൃത്തത്തിൽ അവൾ എല്ലാവരെയും അദ്ഭുതപ്പെടുത്തി. രാവേറെ ചെന്നാണ് വിരുന്ന് അവസാനിച്ചത്. 

രാത്രിയിൽ അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വിരുന്നുകാർ എല്ലാം പൊയ്ക്കഴിഞ്ഞിരുന്നു. വീട്ടിൽ എത്തണമെങ്കില്‍ അഞ്ചു മൈൽ നടക്കണം. നല്ല തണുപ്പ് പുറത്തുണ്ട്. ഒരു വിധത്തിൽ ക്ഷീണിച്ച് തളർന്ന് അവർ വീട്ടിലെത്തി. സ്വന്തമായി കാർ ഇല്ലാത്തതിനാൽ അവൾ അസ്വസ്ഥയായിരുന്നു. 

എങ്ങനെയും ഒന്ന് കിടന്നാല്‍ മതിയെന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മെറ്റിൽഡയുടെ മുറിയിൽ നിന്ന് ഒരു നിലവിളി. ഓടിച്ചെന്ന ഭർത്താവിനോട് ‘അയ്യോ എന്റെ നെക്​ലസ് നഷ്ടപ്പെട്ടു. ഞാൻ മന്ത്രി മന്ദിരത്തിൽ നൃത്തം ചെയ്തപ്പോൾ നെക്​ലസ് ഉണ്ടായിരുന്നു എന്ന് എനിക്കുറപ്പുണ്ട്. അവർ ഇരുവരും ആകെ തളർന്നു. ചിലപ്പോൾ വഴിയിൽ വീണിട്ടുണ്ടാവും. അയാൾ പറഞ്ഞു. ഉടനെ തന്നെ അയാൾ നെക്​ലസ് തേടി മടങ്ങി. വഴിമുഴുവൻ അരിച്ചു പെറുക്കിയിട്ടും മാല കണ്ടെത്താൻ കഴിഞ്ഞില്ല. 

വിഷാദഭാരത്തോടെ മടങ്ങിയെത്തിയ അയാൾ കസേരയിലേക്ക് തളർന്നു വീണു. അടുത്ത ദിവസം അവർ ഇരുവരും നഗരത്തിലെ ആഭരണശാലകൾ കയറി ഇറങ്ങി. ഒടുവിൽ ഒരു കടയിൽ നഷ്ടപ്പെട്ട നെക്​ലസിനു തുല്യമായ ഒന്നു കാണുവാൻ കഴിഞ്ഞു. വില അന്വേഷിച്ചു. ഇരുപത്തി അയ്യായിരം പവൻ. വില കേട്ട് തളർന്നെങ്കിലും അവർ പറഞ്ഞു മൂന്നു ദിവസത്തിനകം ഞങ്ങൾ വരാം. മറ്റാർക്കും കൊടുക്കരുത് ’ 

അയാൾ തന്റെ വസ്തു പണയം വെച്ചും മറ്റു ചിലരോട് വാങ്ങിയും ഒരു വിധത്തിൽ ഇരുപത്തി അയ്യായിരം പവൻ സമ്പാദിച്ച് നെക്​ലസ് വാങ്ങി. മെറ്റിൽഡ അന്നു തന്നെ ആഭരണവുമായി സ്നേഹിതയുടെ അടുക്കൽ പോയി. അവ ഏൽപ്പിച്ചു സംസാരിക്കാൻ പോലും നിൽക്കാതെ മടങ്ങിപ്പോന്നു. 

കടം വീട്ടുന്നതിനു വേണ്ടി മെറ്റിൽഡയുടെ ഭര്‍ത്താവ് മറ്റു രണ്ടു ജോലി കൂടി ചെയ്തു. മെറ്റിൽഡയാകട്ടെ ഒരു തുന്നൽ കട തുടങ്ങി പകലും രാത്രിയും അധ്വാനിച്ചു. ഒരുവിധത്തിൽ ചില വർഷങ്ങൾ കൊണ്ട് കടം വീട്ടി. 

വർഷങ്ങൾ കഴിഞ്ഞു. മെറ്റിൽഡയുടെ സൗന്ദര്യമെല്ലാം പോയിക്കഴിഞ്ഞിരുന്നു. ശരീരവും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായി. ഒരുനാൾ പട്ടണത്തിൽ വെച്ച് തന്റെ സ്നേഹിതയെ കണ്ടുമുട്ടി. മെറ്റിൽഡയെ അവർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ആകെ മാറിയിരുന്നു. സ്നേഹിതയോട് സംഭവിച്ചതെല്ലാം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു, മെറ്റിൽഡ നീ എന്തു കൊണ്ടാണ് എന്നോട് പറയാതിരുന്നത്. അത് ഞാൻ നൂറു പവന് വാങ്ങിയ വെറും ഇമിറ്റേഷൻ ആയിരുന്നുവല്ലോ.