ADVERTISEMENT

മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും നിയന്ത്രിക്കാന്‍ പോലീസുകാര്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. ഫോറന്‍സിക് വിദഗ്ദര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് എസ്പി അവിടെ നിന്നിരുന്നു.ഫ്യൂച്ചര്‍ ടെക്നോളജീസിലെ ജീവനക്കാരെല്ലാം അമ്പരന്ന് നോക്കിനിന്നു. ഡോര്‍ തുറന്ന് കിടന്ന ഫോര്‍ച്യൂണര്‍ കാറിന്റെ താഴെ രക്തം ഒഴുകി പരന്നിരുന്നുന്ന കാറിനുള്ളില്‍ ചരിഞ്ഞുകിടക്കുന്ന നിലയില്‍ റോബര്‍ട്ടിന്റെ മൃതശരീരം. കാറിനുള്ളില്‍ നിന്നും പൊട്ടിവീണ നിലയില്‍ വര്‍ഷയുടെ ഐഡി കാര്‍ഡ് കിട്ടി.വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തിക്കൊണ്ടിരുന്നു.

ഇടയ്ക്ക് ജിഷ ഹരിദാസിനെ ഫോണ്‍ ചെയ്തു. എന്തായി അവരെകിട്ടിയോ.മറുപടി കേട്ട്. പല്ലുഞെരിച്ചു കൊണ്ടവര്‍ വാഹനത്തില്‍ കയറി പാഞ്ഞുപോയി. പോലീസുകാര്‍ വര്‍ഷയുടെ വീടാകെ ഉഴുതുമറിച്ചിരുന്നു. മറ്റ് അപ്പാര്‍ട്ട്മെന്റുകളിലെ കുട്ടികളെല്ലാം സംഭവം എന്താണെന്നറിയാതെ അന്തംവിട്ടുനിന്നു. ഹോസ്റ്റലുടമയും വിരണ്ട് നില്‍ക്കുന്നുണ്ടായിരുന്നു.

എല്ലാ സ്റ്റേഷനിലേക്കും അറിയിക്കൂ ഹരിദാസ്. അവരീ നഗരം വിടരുത്. ജോര്‍ജ്ജ് വിരുതനാണ്. ചിലപ്പോള്‍ രണ്ടായി പിരിഞ്ഞവര്‍ സ്ഥലംവിടും. രണ്ടുപേരുടെയും ഫോട്ടോകള്‍ സ്റ്റേഷനിലേക്ക്  വാട്സ് ആപ്പ്  ചെയ്യ്.. ക്വിക്ക്.. എസ്പി തിരിഞ്ഞ് വണ്ടിയില്‍ കയറി.

പിറ്റേന്നിറങ്ങിയ പത്രങ്ങളെല്ലാം ചോരക്കഥകൊണ്ട് ചുവന്നിരുന്നു. കമ്പനി മേധാവിയുടെ മകന്റെ മരണത്തില്‍ ജീവനക്കാരിയുടെ പങ്ക് പൊടിപ്പും തൊങ്ങലുംവച്ച് എഴുതിപ്പിടിപ്പിക്കാന്‍  മത്സരമായായിരുന്നു.

വര്‍ഷ അനാഥമന്ദിരത്തിലാണ് വളര്‍ന്നതെന്നകാര്യം ഫ്യൂച്ചര്‍ ടെക്നോളജസീലെ സഹപ്രവര്‌ത്തകര്‍ പോലും അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ്.മന്ത്രിസഭായോഗം കഴിഞ്ഞു. മുഖ്യമന്ത്രി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ജിഷാന്തിനിയെതന്നെ അന്വേഷണം ഏല്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ എസ്പിയുടെ കഷ്ടകാലം തുടങ്ങുകയായിരുന്നു.

ഓഫീസിനു വശത്തായി പാർക്കു ചെയ്ത പൊലീസ് ജീപ്പിനെ മറികടന്ന് നാരായണ സ്വാമിയുടെ വാഹനം നീങ്ങി, മിററിലൂടെ ഒന്നു പാളി നോക്കിയശേഷം എച്ച്എം റോഡിലേക്കുള്ള വഴിയിലൂടെ ആ കാർ നീങ്ങി. എച്ച്എം ഫാക്ടറി കെട്ടിടത്തിനു മുന്നിലുളള ഗേറ്റിൽ വാഹനം നിർത്തി പുറത്തിറങ്ങിയശേഷം ചുറ്റും ആരും ഇല്ലെന്നുറപ്പുവരുത്തി സ്വാമി നീങ്ങി. ഫാക്ടറിയുടെ വാതിൽ കറ കറ ശബ്ദത്തോ‌ടെ തുറന്നപ്പോള്‍ വാവലുകൾ ചിലച്ചുകൊണ്ട് പറന്നു നീങ്ങി...ഏതാനും മിനിട്ടുകൾ വിയർപ്പു തുടച്ചു സ്വാമി പുറത്തേക്കു പോയി. സ്വാമിയുടെ വാഹനം പോയതിനു അൽപ്പം പിന്നാലെയായി ഒരു ഇലക്ട്രിക് സ്കൂട്ടർ ആ റോഡിലൂടെ അലസമായി നീങ്ങി...

ചൈന്നെയിൽ ട്രിപ്ളിക്കേൻ റോഡിൽ ബീച്ചഭിമുഖമായി ഉയർന്നു നിൽക്കുന്ന ഫ്ളാറ്റിലെ 21 സി മുറി. ലാപ്ടോപ്പിലെ ഇ പേപ്പറുകള്‍ വായിച്ച് നോക്കുകയായിരുന്നു ഡേവിഡ്.ടെന്‍ഷനടിച്ച് കാണപ്പെട്ട ഡേവിഡ് സിഗരറ്റ് തുരുതുരെ വലിച്ച് തള്ളുന്നുണ്ടായിരുന്നു. ഫോണെടുത്ത് ഡേവിഡ് പറഞ്ഞു. കോള്‍ വിഷ്ണു.

കോള്‍ കണക്ട് ആയി. ഹലോ വിഷ്ണു.വിവരം വല്ലതും കിട്ടിയോ. കിട്ടിയാല്‍ അപ്പോ വിവരം അറിയിക്കണം. ഓകെ ഞാന്‍ വൈകിട്ടത്തെ ട്രെയിന് അവിടേക്കെത്തും.

ഫോണ്‍ കട്ട് ചെയ്ത ഉടനെ മറ്റൊരുകോള്‍ ഡേവിഡിന്റെ ഫോണിലേക്ക് വന്നു. ഫോണ്‍ അറ്റന്റുചെയ്ത് സംസാരിച്ചശേഷം ഡേവിഡ് പെട്ടെന്ന് പുറത്തേക്ക് പോയി. എല്ലീസ് റോഡിലെ കിംഗ്സ് ലോഡ്ജിലെ 13ാം നമ്പര്‍ മുറി: ജോര്‍ജും വര്‍ഷയും പേടിച്ചരണ്ട് കാത്തിരിക്കുകയാണ്. വര്‍ഷേ പേടിക്കണ്ട ചേട്ടന്‍ ഇപ്പോ വരും. ചേട്ടനെക്കുറിച്ച് നിനക്കറിയാല്ലോ നിന്നെ ചേട്ടനും അറിയാം. എല്ലാത്തിനും പരിഹാരമുണ്ടാകും. വാതിലില്‍ മുട്ടുകേട്ടു. വര്‍ഷ ഞെട്ടിയെണീറ്റു. ജോര്‍ജ് ഡേവിഡിന്റെ ഫോണിലേക്ക് വിളിച്ചു. വാതിലിന്റെ പിന്നില്‍ റിംഗ് കേട്ടു. ജോര്‍ജ് വാതില്‍ തുറന്നു. ഡേവിഡ് അകത്തേക്ക് കയറി.

വിവരങ്ങളെല്ലാം കേട്ടശേഷം ഡേവിഡ് ചിന്തയിലാണ്ടു. ഒടുവില്‍ പറഞ്ഞു. കേട്ടവിവരം വച്ച് നിങ്ങള്‍ അല്‍പ്പം കുഴപ്പത്തിലാണ് പെട്ടിരിക്കുന്നത് കുട്ടികളെ. വിവരം പത്രത്തിലൂടെ അറിഞ്ഞപ്പോള്‍ത്തന്നെ നമ്മുടെ അവിടുത്തെ വക്കീലന്‍മാരെ വച്ച് ഒന്നു ഞാന്‍ തിരക്കി.  ജാമ്യത്തിനായി നീങ്ങിയാലും  വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് അവര്‍ നല്‍കിയ റിപ്പോര്‍ട്ട്. തല്‍ക്കാലം നിങ്ങള്‍ ഒന്ന് ഒളിക്ക്. ഞാന്‍ കേരളത്തിലേക്ക് പോകാം.കാര്യങ്ങള്‍ ഞാനൊന്ന് അന്വേഷിക്കട്ടെ. താമസിയാതെ പോലീസ് ചെന്നൈയിലും എത്തിയേക്കും. നിങ്ങള്‍ ബസിനല്ലേ വന്നത് എളുപ്പത്തില്‍ അവര്‍ ബസുകാരോട് തിരക്കി കണ്ടെത്താന്‍ എളുപ്പമാണ്. തല്‍ക്കാലം നിങ്ങള്‍ സൈദാപേട്ടിലേക്ക് പോ അവിടെ ഞാന്‍ താമസം ശരിയാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com