ADVERTISEMENT

സിഐയുടെ വാഹനം ആശുപത്രിയുടെ മുന്നിലേക്കെത്തി, ധൃതിയിൽ പുറത്തിറങ്ങിയ സിഐ റിസപ്ഷനിലെത്തി. ഡോ രംഗനാഥന്‍ ഉണ്ടോ..യേസ് ഇഎൻടി..5ബി.

 

സിഐ ഡോക്ടറുടെ ക്യാബിന് മുന്നിലെത്തി, 

 

മേ ഐ കം ഇന്‍ ഡോക്ടര്‍. 

 

യെസ് കമിന്‍. 

 

അകത്തുകയറിയ സിഐ അമ്പരന്നു. ഡേവിഡ് എബ്രഹാം അവിടെ കസേരയിലിരിക്കുന്നു.

 

സിഐ ഡോക്ടറെ സല്യൂട്ട് ചെയ്തശേഷം പറഞ്ഞു.സര്‍ ഞങ്ങള്‍ക്ക് ഇദ്ദേഹത്തോട് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട് അതിന് വന്നതാണ്. താങ്കള്‍കൂടി സഹകരിക്കണം. വാട്ട് ദ ഹെല്‍ ആര്‍ യു ഡൂയിങ്ങ് ഓഫീസർ,  ഇതൊരു ഹോസ്പിറ്റലാണ്. ഇതെന്റെ പേഷ്യന്റും. അല്ലെങ്കില്‍ കോടതി ഉത്തരവ് കൊണ്ടുവരൂ. 

 

സോറി സാർ...സിഐ പോകാനായി തിരിഞ്ഞു. ഡോർ ഹാൻഡിലിൽ പിടിച്ചശേഷം തിരിഞ്ഞ് ഡേവിഡിനെ കത്തുന്ന കണ്ണുകളോടെ നോക്കി. ഇതിനുള്ളില്‍ത്തന്നെ അടയിരിക്കില്ലല്ലോ താങ്കൾ. പുറത്തേക്ക് വരൂ. അപ്പോ..കാണാം..അയാൾ ചവിട്ടിക്കുലുക്കി പുറത്തേക്ക് പോയി. ഡേവിഡ് അപ്പോഴും പുഞ്ചിരിയോടെയിരുന്നു. എസ്പി പുലിക്കുട്ടിയാണ് ഡേവിഡ്.പുറത്ത് നിങ്ങളെ കാത്ത് നില്‍പ്പുണ്ടാവും. നിങ്ങളെ ഞാന്‍ ഇവിടെ അഡ്മിറ്റ് ചെയ്യട്ടോ?  ഡോ രംഗനാഥന്‍ ചോദിച്ചു.

 

വേണ്ട സാര്‍. അവര്‍ക്ക് അറിയാനുള്ളത് അവര്‍ അറിയട്ടെ അല്ലെങ്കില്‍ എന്റെ പിന്നാലെ ഇങ്ങനെ കിടന്ന് കറങ്ങും. എനിക്ക് വളരെ ഫ്രീയായിട്ട് കുറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്.എത്രയും പെട്ടെന്ന്. അതിനൊന്ന് കീഴടങ്ങിയേ പറ്റൂ. ഡേവിഡ് പതുക്കെ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. ഗേറ്റിന് വെളിയില്‍ ഒരു സംഘം പോലീസുകാര്‍ കാത്ത് നിന്നിരുന്നു.

 

ഗേറ്റ് കടന്ന് കാറിനടുത്തെത്തി ഡേവിഡ് കാറിന്റെ ഡോര്‍ ഹാൻഡിലില്‍ പിടിച്ചു. പെട്ടെന്ന് ഒരു കൈ ഡേവിഡിന്റെ തോളില് പതിച്ചു. ഡേവിഡ് തിരിയാതെ തന്നെ പറഞ്ഞു.  ഹലോ ജിഷാ മാഡം നൈസ് ടു മീറ്റ് യു. മിസ്റ്റര്‍ ഡേവിഡ് ദയവുചെയ്ത് ഞങ്ങളോട് സഹകരിക്കണം. ഡേവിഡ് തിരിഞ്ഞ് ബോണറ്റില്‍ ചാരിനിന്നു. ഞാനെങ്ങനെയാണ് നിങ്ങളോട് സഹകരിക്കേണ്ടത്? എസ് പി പതുക്കെ  ജോർജിനെ ഒരു അർദ്ധവൃത്തം വച്ചു നടന്നു. എനിക്ക് ജോര്‍ജും വര്ഷയും എവിടാണെന്നറിയണം. അവര്‍ ഒളിച്ചുനടന്നാല്‍ തെറ്റുചെയ്തെന്ന സംശയം വെളിപ്പെടുകയേയുള്ളൂ. പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ?, കുറ്റവാളികളല്ലെങ്കില്‍ അവരെ നമുക്ക് രക്ഷിക്കാമല്ലോ?

 

ഹ.. ഹ നിങ്ങളുടെ അടുത്ത് പീഡനത്തെപ്പറ്റി പറയാന്‍വന്ന ഒരു പാവം പെണ്‍കുട്ടിയെ രക്ഷിച്ചത് ഞാൻ കണ്ടല്ലോ?. ഇനി വര്‍ഷ സ്വയരക്ഷക്ക് അത് ചെയ്തതാണെങ്കിലും ഞാന്‍ അവളെ രക്ഷിക്കും മാഡം. 

 

നിങ്ങളെ എനിക്ക് കസ്ററഡിയില്‍ എടുക്കേണ്ടി വരും. ജിഷയുടെ മുഖം കോപം കൊണ്ട് ചുവന്നു. എങ്കില്‍ ചെയ്യൂ മാഡം. ഡേവിഡ് കാര്‍ തുറന്ന് അകത്തേക്ക് കയറി. 

 

ഡേവിഡ്..ഒരു നിമിഷം. യെസ് മാഡം. ഇപ്പോൾ പോലീസിന്റെ മുഖം രക്ഷിക്കാനായി അവരെ അറസ്റ്റ് ചെയ്തേ പറ്റൂ. അന്വേഷണം സ്റ്റേറ്റ് പൊലീസിന്റെ കൈയ്യിൽനിന്നും പോയാൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകും. ഞാനുണ്ടല്ലോ ഇവിടെ, അവര്‍ കുറ്റവാളികളല്ലെങ്കിൽ ശിക്ഷിക്കപ്പെടില്ല...ഉറപ്പ്.

 

മാഡം ആദ്യം നിങ്ങൾ ക്രൈം നടന്ന സ്ഥലത്ത് ഒരു മൊബൈൽ‌ ഡമ്പിങെങ്കിലും നടത്തു, വർഷയ്ക്കു പിന്നാലെ പരക്കം പായുന്നതല്ലാതെ, വേറൊരു അന്വേഷണവും നിങ്ങൾ നടത്തുന്നതായി എന്തായാലും എന്റെ അറിവിലില്ല, മുൻവിധി ഒഴിവാക്കൂ, മാഡം എന്നാൽ ഞാൻ സഹകരിക്കാം.

 

വരട്ടെ...ഡേവിഡ് കാര്‍ മുന്നോട്ടെടുത്തു. ജിഷാ പോലീസുകാരുടെ അടുത്തേക്കെത്തി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയശേഷം വാഹനത്തിലേക്ക് കയറി. ഡേവിഡ് കോട്ടയത്തേക്കുള്ള റോഡിലേക്കു നീങ്ങി. റിയര്‍വ്യൂ മീറ്ററിലൂടെ തന്റെ പിന്നിലൂടെ കുറേനേരമായി പിന്തുടരുന്ന ഒരു ബൈക്ക് യാത്രികനെക്കണ്ട് ഡേവിഡ് ചിരിച്ചു.

 

ഡേവിഡ് സ്പീഡ് കുറച്ച് പതിയെ ഓടിച്ചു. പിന്നില്‍ വന്നയാളും സ്പീഡ് കുറച്ചു. അടുത്തനിമിഷം ഗിയര്‍മാറി ഡേവിഡ് ആക്സിലേറ്ററില്‍ കാലമര്‍ത്തി പൂജ്യത്തില്‍ നിന്ന് 100 സ്പീഡ് കൈവരിക്കാന്‍ 6 സെക്കന്റ് മതിയായിരുന്ന ആ എസ് യു വി മൂളിക്കൊണ്ട് അപ്രത്യക്ഷായി. പിന്നാലെ ഒരു ബൈക്കിൽ പിന്തുടരുകയായിരുന്ന പോലീസുകാരന്‍ പെട്ടെന്ന് ഗിയര്‍ മാറി സ്പീഡില്‍ വന്നെങ്കിലും പൊടിപോലും കാണാന്‍ കഴിഞ്ഞില്ല.

 

English Summery : Detective Novel / Third Eye Malayalam E-Novel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com