sections
MORE

ഇനി ഭീഷണിയില്ല, അത് സംഭവിക്കും; അഴിക്കുംതോറും മുറുകുന്ന കുരുക്കുകൾ

HIGHLIGHTS
  • ജലപാലൻ തിരുവാർപ്പ് എഴുതുന്ന ഡിറ്റക്ടീവ് ഇ നോവൽ
  • തേർഡ് ഐ. അധ്യായം - 6
third-eye-novel-chapter-6
SHARE

രാത്രി പതിനൊന്ന്, ഡേവിഡ് അ‍ഡ്വ. ജോസ് തോമസിന്റെ ഓഫിസിലേക്ക് എത്തി.  പിറ്റേന്നു കോടതിയിലെത്തിക്കേണ്ടതെല്ലാം ഫയലിനുള്ളിലാക്കിപോകാനൊരുങ്ങുകയായിരുന്നു സീനിയർ അഭിഭാഷകനായ ജോസ് തോമസ്. ഹായ് സാര്‍ പോകാറായോ..ങ്ങും താന്‍ വരുമെന്ന് അറിയിച്ചതുകൊണ്ടാണ് ഇത്രയുനേരം ഇരുന്നത്. താന്‍ അവിടെയിരിക്കു. ഡേവിഡ് കസേരയില്‍ കാലുപിണച്ചിരുന്ന് ഒരു സിഗരറ്റ് പുകച്ചു. 

സത്യം പറഞ്ഞാല്‍ ഇതൊരു കുടുക്കാണ് ഡേവിഡ്. സമര്‍ഥമായി ഉണ്ടാക്കിയ കുടുക്ക്. ഊരാന്‍ നോക്കുമ്പോള്‍ കൂടുതല്‍ കുടുങ്ങുകയാണ്. വര്‍ഷയുടെ വീട്ടില്‍നിന്ന് പോലീസ് കുറെ പണവും ഓഫീസിലെ പ്രധാനപ്പെട്ട രേഖകളും കണ്ടെടുത്തത്രേ. 

അതെ സംഗതി വിചിത്രമാണ് , രണ്ട് മാസം മുമ്പ് മറ്റൊരു കമ്പനിയുടെ പേരില്‍ ചെക്കെഴുതിയതും അവളുടെ കിടപ്പുമുറിയുടെ അലമാരയില്‍നിന്ന് കിട്ടിയെന്ന റിപ്പോർട്ട് കണ്ടു. ഇത്രയും കള്ളക്കളി കളിച്ച് പണം തട്ടുന്നയാള്‍ക്ക് അത് ഒളിപ്പിക്കാനും അറിയേണ്ടേ. അല്ലാതെ എപ്പോഴും ക്ലീനിങ്ങും മറ്റും നടക്കുന്ന അപാർട്മെന്റിലെ കബോർഡ് പോലെയുള്ള സ്ഥലങ്ങളിൽ പണം ഒളിപ്പിക്കുന്ന മണ്ടത്തരം ചെയ്യുമോ ?

പിന്നെ മറ്റൊരു കാര്യം, ജോസ്  തോമസ് വാതിലിനടുത്തെത്തി തിരിഞ്ഞു. ഇവിടെ പ്രായോഗികമാണോയെന്നറിയില്ല. നമ്മുടെ ഒരു ജൂനിയര്‍ പറഞ്ഞതാണ്. ആ മാനേജര്‍ ഒരു ഫ്രോഡാണെന്ന് അയാള്‍ പറയുന്നു. മുമ്പ് അയാള്‍ നിന്ന ഒരു കമ്പനി പൊട്ടിപ്പൊളിഞ്ഞ് പാളീസായിരുന്നത്രെ. ആ കമ്പനി ഉടമ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇയാളാണ് ആ കമ്പനിയുട തകര്‍ച്ചക്ക് പിന്നിലെന്ന് അവരുടെ ബന്ധുക്കള്‍ കരുതുന്നുണ്ട്. . പിന്നെ അയാള്‍ മറ്റൊരുകാര്യംകൂടി പറഞ്ഞു. ഫ്യൂച്ചർ ടെക്നോളജീസിന്റെ ഓഹരികള്‍ ഉടമ ഫ്രാന്‍സിസിന്റെ ഭാര്യയുടെ പേരില്‍ എഴുതുന്ന പവര്‍ ഓഫ് അറ്റോര്‍ണി ഡ്രാഫ്റ്റ് അയാൾ തയ്യാറാക്കിയിരുന്നത്രെ. 

ങ്ങും... ചെറിയ പ്രതീക്ഷകളുണ്ടാകുന്നു. നന്ദി വക്കീലെ... ഞാനിതെല്ലാം തലക്കകത്തിട്ട് നല്ലപോലെ ഒന്നു അരിക്കട്ടെ,  എന്തേലും തുരുമ്പ് മിച്ചം വന്നാലോ. അപ്പോ ഗുഡ്നൈറ്റ്. 

 കോടതി പിരിഞ്ഞപ്പോള്‍ ഡേവിഡ് പുറത്തേക്കിറങ്ങി. ഫ്രാന്‍സിസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വര്‍ഷയെയും ജോര്‍ജിനെയും ഹാജരാക്കാന്‍ ഒരാഴ്ച സമയമാണ് പോലീസിനു നല്‍കിയത്. ഇനിയും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താനും അകത്താകുമെന്ന് ഡേവിഡ് ഭയന്നു. ചിന്താകുലനായി ഡേവിഡ് വരാന്തയിലൂടെ നടക്കുമ്പോള്‍. തോളില്‍ ഒരാള്‍ തട്ടി. ഹലോ.. ഡേവിഡ് സംശയിച്ചു നിന്നപ്പോള്‍ അയാള്‍ സ്വയം പരിചയപ്പെടുത്തി.ഞാന്‍ ആനന്ദ് രഘുറാം. ഫ്യൂച്ചറിന്റെ ലീഗല്‍ അഡ്വൈറാണ്. ഞങ്ങളുടെ എംഡിക്ക് നിങ്ങളെ ഒന്ന് കാണണമെന്നുണ്ട് എപ്പോഴാണ് പറ്റുക?

ഇന്ന്തന്നെ ആയാലെന്താ?. എന്നാല് വിരോധമില്ലെങ്കില്‍ ഇപ്പോള്‍തന്നെ ആവാം. അദ്ദേഹം നേരിട്ട് എത്തിയിട്ടുണ്ട്. ഇതാ ഈ കാറില്‍. ഡേവിഡ് ആ ആഡംബരകാറിലേക്ക് കയറി. ഡേവിഡ് സമീപത്തിരിക്കുന്ന ആളെ നോക്കി. ആകെ ചടച്ച ഒരു മനുഷ്യന്‍. മുഖം മാത്രം വീങ്ങിയിരിക്കുന്നു. ദുര്‍ബലമായ കൈകൊണ്ടയാള്‍ ഡേവിഡിന് ഷേക്ക് ഹാന്‍ഡ് നല്‍കി.അയാളുടെ മറ്റേകൈയില്‍ ഒരു മദ്യഗ്ലാസുണ്ടായിരുന്നു. 

ഡേവിഡ് എബ്രഹാം. അല്ലേ, ഞാന്‍ ഫ്രാന്സിസ്. എന്റെ മകനാണ്  റോബി, റോബർട്ട്...  ഒരേ ഒരു മകന്. അവനെ കൊന്ന ആ  പൊന്നുമോൾ എവിടാണെന്ന് നിങ്ങള്‍ക്കറിയാം. പറയൂ. എവിടെയാണ് നിങ്ങളവളെ ഒളിപ്പിച്ചത്. അയാളുടെ കൈത്തണ്ട ഡേവിഡിന്റെ കൈയ്യിൽ മുറുകി.  ഡേവിഡ് ചിരിച്ചു. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. പിന്നെ കുറ്റവാളി ആരാണെന്ന് കോടതി തീരുമാനിക്കട്ടെ ശിക്ഷയും അവിടുന്ന് നല്‍കും. ഞാനാരേയും രക്ഷിക്കില്ല പക്ഷേ സത്യം എനിക്കറിയണം. നിരപരാധികളെ അഴിക്കുള്ളിലാക്കാന്‍ സമ്മതിക്കുകയുമില്ല. വശത്തേക്കൊന്നു വെട്ടിച്ചപ്പോൾ അയാളുടെ പിടിവിട്ടു.  കൈകൂപ്പി ആക്ഷൻ കാണിച്ചു ഡേവിഡ് നിന്നു.

ഇതിന്റെ ഫലം ഭീകരമായിരിക്കും. അയാള്‍ കൈ ഡേവിഡിന്റെ മുഖത്തിന് നേരേ ഇളക്കി. ക്ഷമിക്കണം സാര്‍. എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. ഇങ്ങനെ തര്‍ക്കിക്കാന്‍ സമയമില്ല അങ്ങുകൂടി സഹകരിച്ചാല്‍ നമുക്ക് യഥാര്‍ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാം. പിന്നെ ഒരു കാര്യം. സാര്‍ ജീവനോടെയിരിക്കുന്നത് സാറിന് അധികകാലം ഇല്ലാത്തത് കൊണ്ട് മാത്രമാണ്. അത് മനസിലാക്കിക്കൊള്ലൂ. ഇത് ഒരു ഭീഷണിയല്ല, ഒരു സുഹൃത്തിന്റെ മുന്നറിയിപ്പാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA