sections
MORE

അവിഹിതബന്ധത്തിന്റെ സന്തതി ആ കൊല?, ഇനി പറച്ചിലില്ല, ആക്ഷൻ!

HIGHLIGHTS
  • ജലപാലൻ തിരുവാർപ്പ് എഴുതുന്ന ഡിറ്റക്ടീവ് ഇ നോവൽ
  • തേർഡ് ഐ. അധ്യായം - 8
thirdeye-chapter-8
SHARE

ഏറ്റവും നല്ല വസ്ത്രങ്ങളിലൊന്ന് ധരിച്ചശേഷം ഡേവിഡ് കണ്ണാടിയുടെ മുന്നില്‍നിന്ന് ചാഞ്ഞുചരിഞ്ഞും നോക്കി. മുഖത്ത് രണ്ട് തവണ ആന്റീ ഏജിങ് ക്രീം പുരട്ടി. സൈഡിലെ നരച്ച മുടിയിഴകള്‍ കറുപ്പിച്ചു. മീശയില്‍ രണ്ട് തവണ ഓയിൽ പുരട്ടി മിനുക്കി. അതിനുശേഷം താക്കോലുമെടുത്തു പുറത്തേക്ക് പോയി, കാര്‍ കോഫീഷോപ്പിന്റെ വാതില്‍ക്കലെത്തി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ സ്കൂട്ടിയില്‍ ദീപ എത്തി. വളരെ സുന്ദരിയാണ് അവളെന്ന് ഡേവിഡ് ചിന്തിച്ചു. ഡേവിഡിന്റെ രൂപമാറ്റം കണ്ട് അവള്‍ അമ്പരന്ന് മനോഹരമായി ചിരിച്ചു. വരൂ സാര്‍.  വളരെനേരം അവരവിടിരുന്നു. തന്റെ പ്രായം മറന്ന് ഡേവിഡ് തമാശ പൊട്ടിച്ചുകൊണ്ടിരുന്നു. ദീപ കിലുങ്ങിച്ചിരിച്ചുകൊണ്ടും.  ഒടുവില്‍ നേരം വൈകിയപ്പോള്‍ മനസില്ലാമനസ്സോടെയാണ് ഇരുവരും പിരിഞ്ഞത്.

തന്റെ കാറില്‍ വീടിനുമുന്നിലെത്തിയപ്പോള്‍ ബാംഗ്ലൂര്‍ ഓഫീസില്‍നിന്ന് ഒരു കോള്‍ വന്നു. ഡേവിഡ് കാര്‍ പാര്‍ക്ക് ചെയ്തശേഷം അകത്തേക്ക് കയറി. മേക്കപ്പ് റിമൂവറും വെളിച്ചെണ്ണയുമൊക്കെയെടുത്ത് തന്റെ മുഖത്തെ മേക്കപ്പും തലയിലെ നിറവും തുടച്ചശേഷം ഡേവിഡ് കണ്ണാടിയിലേക്ക് നോക്കി. പഴയ മധ്യവയസ്കന്‍ അവിടെനിന്ന് അയാളെ തുറിച്ചുനോക്കി.

ഡ്രോയറില്‍നിന്ന് ചെറിയ തോക്കുമെടുത്ത് ഡേവിഡ് പുറത്തേക്കിറങ്ങി. തന്റെ കാറിലേക്ക് കയറി പതുക്കെ ആരെങ്കിലും പിന്തുടരുന്നുണ്ടോയെന്ന് ചിന്തിച്ച് പതുക്കെയയാള്‍ ഓടിച്ചു. ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പായപ്പോള്‍ ഫ്യൂച്ചറിന്രെ ഓഫീസിന് പിന്നിലേക്കയാളെത്തി വാച്ചിലയാള്‍ സമയം നോക്കി അര്‍ദ്ധരാത്രിയായി.

പിന്നിലെ ചെറിയ മതിലിലേക്ക് വലിഞ്ഞ് കയറിയശേഷം സമീപത്തെ പുല്‍മൈതാനിയിലേക്ക് ഡേവിഡ് ചാടി. ചെറിയ മഴചാറ്റലുണ്ടായിരുന്നത് കൊണ്ട് സെക്യൂരിറ്റിക്കാരൊന്നും പരിസരത്ത് ഉണ്ടായിരുന്നില്ല. എല്ലാവരും സെക്യൂരിറ്റി ഓഫീസുകളിലായിരുന്നു.

ക്യാനറീനുള്ളില്‍നിന്നും പുറത്തേക്കുള്ള വാതില്‍ ഒരു കള്ളത്താക്കോലിട്ട് തുറന്നയാള്‍ അകത്തേക്ക് കയറി. അകത്തെ കോഫീ കൌണ്ടറിനുള്ളിലൂടെ ഓഫീസ് ഫ്ലോറിലേക്കയാള്‍ കടന്നു. മാനേജര്‍ നാരായണസ്വാമിയുടെ കാബിന് മുന്നിലേക്ക് അയാളെത്തി. വാതില്‍ പൂട്ടിയിരുന്നു.ഹൌസ് കീപ്പിങ്ങില്‍ പോയി ആ മുറിയുടെ കീ കണ്ടെത്താന്‍ അധികം തേടേണ്ടി വന്നില്ല. വാതില്‍തുറന്ന് അകത്തേക്ക് കയറി. സ്വാമിയുടെ ലാപ്ടോപ്പ് അവിടുണ്ടായിരുന്നു. അത് സ്ക്രീൻ ലോക്ക് ചെയ്തിരുന്നു. 

 ഒരു പാസ്വേര്‍ഡ് അടിച്ച് നോക്കി ഡേവിഡ്. അടുത്തനിമിഷം ലോക്ക് തുറന്നു.ഡേവിഡ് ചിരിച്ചുപോയി. കള്ളക്കിളവാ..മനസില്‍ പറഞ്ഞ് അയാള്‍ ലാപ്ടോപ്പിന്റെ റിസെന്റെ ഫയലില്‍ നോക്കി. വിചാരിച്ചപോലെ നിരവധി വീഡിയോ ഫയലുകള്‍. അത് കണ്ട് ഡേവിഡ് അമ്പരന്നു ലാപ്ടോപ്പ് അടച്ച് ഡേവിഡ് തന്രെ തോളത്തുണ്ടായിരുന്ന സ്ലിറ്റ് ബൈഗിലേക്ക് വച്ചു. അയാള്‍ വന്നവഴി പുറത്തുകടന്നു. പോകുന്ന വഴി കോറിഡോറിലെ ക്യാമറയെ നോക്കി അയാള്‍ കണ്ണിറുക്കി. 

ബാംഗ്ലൂരിലെ ഓഫീസിൽ നിന്ന് കൊച്ചിയിലെ തേര്‍ഡ് ഐ ഓഫീസിലേക്ക് ഏവരും എത്തിയിരുന്നു. പിടിപ്പത് പണിയുണ്ടായിരുന്നു അവര്‍ക്ക്. ക്ഷീണിതനായാണ് ഡേവിഡ് വന്ന് കിടന്നത്. ലൈറ്റണച്ച് കിടന്നതും കോളിംഗ് ബെല്‍ മുഴങ്ങി. വാതില്‍ തുറന്നു. നാരായണസ്വാമി മുഖമാകെ ചുവന്ന്, ഉറക്കച്ചടവ് മാറാതെ നിൽക്കുന്നു . വരണം മാനേജര്‌ വരണം..എടാ തെണ്ടീ നീയെന്റെ മുറിയില്‌‍ അതിക്രമിച്ച് കയറിയല്ലേ. അതെ സ്വാമി, കയറി അതുകൊണ്ടല്ലേ ഈ സ്വാമി ആസാമിയാണെന്ന് മനസിലായത്. പാസ്വേര്‌ഡ് കൊള്ളാം മുതലാളിയുടെ ഭാര്യേടെ പേര് അന്നാമ്മ.

അതേ. നിനക്കെന്താ ചേതം.  അയാള്‍ക്ക് പിടിപ്പില്ല. നിന്റെ കേസുമായിട്ട്  ഇതിനു ഒരു ബന്ധവുമില്ല.  കോളറിൽ പിടിച്ച കൈ ഡേവിഡ് നിസാരമായി എടുത്തുമാറ്റി. എന്തു ബന്ധമെന്നോ? താമസിയാതെ അയാള്‍ മരിക്കും,  മകനുമില്ലാത്തതിനാല്‍ സ്വത്തെല്ലാം അന്നാമ്മയ്ക്ക്. അന്നാമ്മേടെ സ്വത്തെന്ന് പറഞ്ഞാല്‍ ആരുടെയാ സ്വാമിയുടെ. അപ്പോള്‍ മകനെ തീര്‍ത്താല്‍ ആ വിഷമം കൊണ്ട് അയാള്‍ ചത്തോളും. സത്യം പറ നിങ്ങള്‍ അയാള്‍ക്ക് എന്ത് വിഷമാ കൊടുക്കുന്നത്?

സ്വാമി കത്തുന്ന കണ്ണുകളോടെ നോക്കി. നിനക്കിതൊക്കെ തെളിയിക്കാന്‍ പറ്റുമായിരിക്കും. എനിക്കറിയാം, പക്ഷേ  അതിനു നീ ജീവിച്ചിരുന്നാലല്ലേ. സ്വാമി ആക്രോശിച്ചു പുറത്തേക്കിറങ്ങിപ്പോയി. വാതിലടയ്ക്കാനെത്തിയ ഡേവിഡിന്റെ നെഞ്ചില്‍ ഉഗ്രനൊരു ചവിട്ട് കിട്ടി. തെറിച്ചുപോയ ഡേവിഡ് മുറിയിലെ ടീപ്പോയും തകര്‍ത്ത് നിലം പതിച്ചു. തമിഴ് സിനിമയിലെ ഗുണ്ടകളെപ്പോലെ ചിലര്‍ അകത്തേക്ക് കയറി. അവര്‍ വാതിലടച്ചശേഷം. വീണുകിടക്കുന്ന ഡേവിഡിന് നേരെ കാലുയര്‍ത്തി. പെട്ടെന്ന് മുറിയിലെ വെളിച്ചം കെട്ടു. നിലവിളികളാണ് പിന്നെ കേട്ടത്. വീണ്ടും വെളിച്ചം വന്നപ്പോള്‍ ഗുണ്ടകള്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. ഡേവിഡ് ഓഫീസിലെ ടീമിന് കൈകൊടുത്തു.

(തുടരും)

English Summary : Third Eye Chapter 8 - Detective Novel by Jalapalan Thiruvarpu 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA