ADVERTISEMENT

സിഐ ഹരിദാസിന്റെ  കണ്ണുവെട്ടിച്ചു ജോര്‍ജിനെയും വര്‍ഷയെയും ഡേവിഡിന്റെ അഡ്വക്കേറ്റുമാർ കോടതിയില്‍ ഹാജരാക്കി.  അന്വേഷണത്തിനായി കോടതി അവരെ റിമാന്‍ഡില്‍ വിട്ടു.അവരെ  വിലങ്ങണിയിച്ച് ജീപ്പിലേക്ക് കയറ്റുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഡേവിഡ്. ഹലോ... ഡേവിഡ് തിരിഞ്ഞു നോക്കി. മഫ്തിയിൽ ജിഷാ ഐപിഎസ്..  

ഡേവിഡ് പേഴ്സണലായി തോന്നരുത്.  ഞങ്ങളുടെമുന്നില്‍ ആകെ ഉള്ള തെളിവായിരുന്നു ജോർജും വർഷയും. പിന്നെ മുകളിൽ നിന്നുള്ള പ്രഷറും .നിങ്ങളോട് ആദ്യം ഒരു ദേഷ്യം തോന്നിയിരുന്നു. പക്ഷേ  സത്യം പറഞ്ഞാൽ എനിക്കും  ഒരസ്വാഭാവികത തോന്നിയിരുന്നു, സത്യം പുറത്തുവരണമെന്നാണ് എന്റെയും ആഗ്രഹം നമുക്കൊരുമിച്ച് നീങ്ങിയാലോ. ജിഷാ കൈകൾ നീട്ടി. 

ഒന്നാലോചിച്ചശേഷം പുഞ്ചിരിച്ചുകൊണ്ട് ഡേവിഡ് ഹസ്തദാനം നൽകി.  ഡേവിഡ് ജിഷയ്ക്കൊപ്പം വാഹനത്തിനരികിലേക്കു നടന്നു .ഓഹോ അങ്ങനെയാണല്ലേ. ഓകെ മാഡം താങ്ക്യൂ രണ്ട് ദിവസം അതെ രണ്ട് ദിവസത്തിനുള്ളില്‍ തെളിവുകള്‍ ഞാന്‍തരാം.

ഒരു ഗ്ളാസ് വൈനുമായി ദീപ ഡേവിഡിന്റെ അ‌ടുത്തിരുന്നു.  സ്വാതന്ത്രത്തോടെ അവള്‍ ഡേവിഡിന്റെ  തോളിൽ ചാഞ്ഞിരുന്നു. ജോര്‍ജിനും വര്‍ഷയ്ക്കും പുറത്തിറങ്ങാനാവുമോ ഡേവിഡേട്ടാ.. വര്‍ഷയുടെ കാര്യം അറിയില്ല ദീപേ. ജോര്‍ജ്ജ് ഏറിയാലൊരു ആറ് മാസം മാത്രമേ അകത്ത് കിടക്കൂ. അപ്പോള്‍ അവള്‍തന്നൊണ് അത് ചെയ്തെന്നാണോ പറയുന്നത്. പണം തട്ടിയത് സ്വാമിയാണ്. പക്ഷേ അത് കൊണ്ട് കാര്യമില്ല തെളിവില്ല. സ്വയംരക്ഷക്കായാലും കൊല, കൊല തന്നെയാണ്.

അതെ ഞാനായിരുന്നെങ്കിലും അതേ ചെയ്യൂ. പക്ഷേ ആ ജോര്‍ജ്ജിന്റെ ജീവിതം പോയില്ലേ. അവരെത്ര സ്നേഹിച്ചതാണ്. കോളേജ് മുഴുവന്‍ അസൂയയോടെ നോക്കിയ ബന്ധം. 

അതെ ദീപേ അവൾ  എന്റെ അനിയന്റെ ഭാര്യയായി  വരണമെന്നുണ്ടായിരുന്നു. ഞാന്‍ നാളെ ജോര്‍ജിനെ ഒന്ന് പോയി കാണട്ടെ. ഇപ്പോ കാണാന്‍ അനുവദിക്കുമോ?.സാധ്യതയില്ല തല്‍ക്കാലം വക്കീലിന് മാത്രമെ കാണാനാവൂ. ഉം അവളുടെ മുഖത്ത്നിരാശ പടര്‍ന്നു. ഡേവിഡ് അവളുടെ വിരലുകളില്‍ പതുക്കെ തടവി. അവള് കൈവലിച്ചില്ല.

ആകെപ്പാടെ തലപെരുക്കുന്നു അച്ചായാ..എനിക്ക് ഒന്നും ഓഫര്‍ ചെയ്യുന്നില്ലേ. അവള് ചോദിച്ചു. എന്താണ് വേണ്ടത് നിനക്ക് ഇഷ്ടമുള്ളത് തരാം ,ഇനിയും വൈനോ, ബീറോ അതോ? പുറത്ത് ഹോട്ടല്ലേ.. അകത്തും ഹോട്ടായിക്കോട്ടെ...ഡേവിഡ് മിനി ഫ്രീസര്‍ തുറന്ന് ഒരു മോര്‍ഫ്യൂസ്  എടുത്തുവച്ചു. ദീപ ഡേവിഡിന്റെ കൈയ്യുടെ മുകളിലൂടെ കുപ്പിയുടെ കഴുത്തില്‍ പിടിച്ചു. ഇന്ന് ഞാന്‍ ഒഴിച്ച് തരാം.

ഡേവിഡ് കസേരയിലേക്ക് ചാരിക്കിടന്നു.അവള്‍ സിപ്പ് ചെയ്തുകൊണ്ട് ഡേവിഡിന് ഒഴിച്ചുകൊടുത്തു. മതി ഡേവിഡ് എണീക്കാന്‍ ശ്രമിച്ചപ്പോള്‍ കാലിടറി. അയാളെ സോഫയിലേക്കു ദീപ കിടത്തി. ലൈറ്റ് ഓഫാക്കി ദീപ സിറ്റൌട്ടിലേക്ക് വന്നു. ചെയറിലേക്ക് ചാരി ഇരുന്ന് അണച്ചു. അല്‍പ്പസമയം കഴിഞ്ഞു. വീടിനെ പ്രകമ്പനം കൊള്ളിച്ച് ഒരു അലാം ശബ്ദം മുഴങ്ങി.. തോക്കുമായി ഡേവിഡ് ഓടിവന്നു. 

ദീപ അമ്പരന്നു അവിടെ നിന്നിരുന്നു. അണച്ചു കൊണ്ടു അവൾ കൈചൂണ്ടി. അവിടെ ആരോ..അവൾ വിക്കി... ഡേവിഡ് വാതില്‍ ചവിട്ടിത്തുറന്ന് അകത്തേക്ക് കയറി.  സേഫ്  തുറന്ന് കിടന്നിരുന്നു. പക്ഷേ മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. ജനലഴികള്‍ മുറിച്ചിരുന്നു. ഇരുവരും സിറ്റൌട്ടിലേക്ക് പോന്നു.

ജോര്‍ജിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു, സശ്രദ്ധം അത് കേട്ടശേഷം ജോര്‍ജ്ജ് ഫോണ്‍ കട്ട് ചെയ്തു. വരൂ ദീപേ നമുക്ക് ഒരിടംവരെ പോകാം.നഗരാതിര്‍ത്തിയിലെ പൊലീസ് ക്ലബിലേക്കാണ് അവര്‍ പോയത്. അവിടെ ജോര്‍ജും വര്‍ഷയുമുണ്ടായിരുന്നു. ദീപയെ കണ്ട് വര്‍ഷ പൊട്ടിക്കരഞ്ഞു. അവിടെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു ഫ്യൂച്ചറിലെ സെക്യൂരിറ്റി–ജയരാമ‍ൻ.

(തുടരും)

English Summary : Third Eye Chapter 9 - Detective Novel by Jalapalan Thiruvarpu 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com