ADVERTISEMENT

"ഗവേഷകന്‍ ഡോ. ജീവൻജോബിനെ കാണാനില്ല"...ബ്രേക്കിങ് ന്യൂസ്..ടിവിയിൽ ആ വാർത്ത പ്രത്യക്ഷപ്പെട്ടു..ഡിവൈഎസ്പി ചന്ദ്രചൂഡൻ ടിവി ശബ്ദം കൂട്ടി. "എറണാകുളത്തെ തന്റെ വസതിയിൽനിന്നാണ് അപ്രത്യക്ഷനായിരിക്കുന്നത്, ചിത്രീകരണത്തിനായി എത്തിയ ഒരു പ്രമുഖ ചാനൽ സംഘമാണ് ഇയാള്‍ അപ്രത്യക്ഷനായതായി കണ്ടെത്തിയത്. ജനലുകള്‍ തകർത്ത നിലയിലാണെന്നും വീട്ടിൽ മോഷണ ശ്രമം നടന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ രാത്രിയോടെ ഇദ്ദേഹത്തിന്റെ വാഹനം പുറത്തേക്കു പോകുന്നതായി കണ്ടെന്ന്  സമീപത്തെ കടയുടമ പൊലീസിനോട് പറഞ്ഞതായും റിപോർട്ടുകളുണ്ട്"..

 

സർ...റഷീദ് വിളിച്ചു. ഡിവൈഎസ്പി ചന്ദ്രചൂഢന്‍  ടി വിയുടെ ശബ്ദം കുറച്ചു. റഷീദ് തന്റെ ഫോൺ ഡിവൈഎസ്പിക്കു കൈമാറി. അന്തരീക്ഷത്തിലൂടെ ഒരു തീഗോളം വേമ്പനാട്ട് കായലിലേക്ക് പതിക്കുന്ന വിഡിയോ. ആരാണ് ഈ വീഡിയോ എടുത്തത്  റഷീദ് ?..മുഹമ്മ ജെട്ടിക്ക് സമീപം പട്രോളിങ് നടത്തിയ കൺട്രോൾ റൂം വെഹിക്കിളിലെ സിപിഒ ബിനീഷാണ് സാർ . 

 

റഷീദിന്റെ ഫോൺറിംഗ് ചെയ്തു, ഹലോ.. സർ നമസ്കാരം ...തണ്ണീർമുക്കത്തെ റിസോർട്ട് ഉടമ സ്റ്റേഷനിൽ വന്നിരിക്കുന്നു. എന്താകാര്യം..  കാണാതായെന്ന് ടിവിയിൽ കാണിക്കുന്ന ആ ഗവേഷകൻ. ജീവൻ ജോബ്.. ഇയാളുടെ റിസോർട്ടിൽ ചെന്നിരുന്നെന്നും സ്പീഡ് ബോട്ടെടുത്ത് പോയെന്നും പറയുന്നു.. ഓകെ ഞാനിതാ വരുന്നു... പൊലീസിന്റെ ബോട്ടുകൾ പാതിരാമണലിലേക്ക് കുതിച്ചു.

 

മീൻപിടുത്ത ബോട്ടുകളിലും ഷിക്കാര വള്ളങ്ങളിലും പൊലീസ് സംഘം അതിനകം ദ്വീപിലെത്തിയിരുന്നു. ഡിവൈഎസ്പി അകത്തേക്ക് നടന്നു. ദ്വീപിന്റെ മധ്യത്തിലൂടെ കരിങ്കല്ല് പാകിയ വഴികൾ. ചുറ്റും വള്ളിപ്പടർപ്പുകൾ. പേരറിയാത്ത പക്ഷികളുടെ ശബ്ദം. നിശബ്തതയെ തോൽപ്പിക്കാനെന്നോണം നിലവിളിച്ച് ചീവീടുകളുടെ സംഘഗാനം.

 

 ദ്വീപിനകത്തേക്ക് അൽപ്പദൂരം നടന്നപ്പോൾ റഷീദും സംഘവും എത്തി സല്യൂട്ട് ചെയ്തു.സാർ ഇവിടെ, ദാ അവിടെയാണ് ബോട്ട് കണ്ടത്..കാട് വെട്ടിത്തെളിച്ച് വഴിയൊരുക്കിയിരുന്നു.. 

സർ ആദ്യം കണ്ടവർ പരിശോധന നടത്തിയതോടെ കാൽപ്പാടുകളെല്ലാം കളഞ്ഞു. 3 സംഘമായി തിരിഞ്ഞ് പരിശോധന നടത്തുന്നുണ്ട്. 1800 മീറ്ററോ മറ്റോ ആണ് ദ്വീപിന്റെ വലിപ്പം..നമുക്ക് ഒരു അരമണിക്കൂറിനുള്ളിൽ വിശദമായി പരിശോധിക്കാനാകും.. ഓകെ...

 

കോസ്റ്റ്ഗാർഡ് ചുറ്റും പരിശോധിക്കുന്നുണ്ട്... ‌

 

ഫയർഫോഴ്സ് സംഘം ദ്വീപിനെ ചെറിയ പെഡൽ ബോ‌ട്ടിൽ വലം വച്ചു...പെട്ടെന്നാണ് അതിലെ ഒരാൾ ജലത്തിൽ ഒരനക്കം ശ്രദ്ധിച്ചത്...ദ്വീപിന്റെ വലതുവശത്തെ മത്സ്യ ബന്ധനത്തിനായി വിരിച്ചിരിക്കുന്ന വലയിൽ ഒരനക്കം...അവർ ആ ഭാഗത്തേക്ക് തുഴഞ്ഞു., ജലം അവിടെ വട്ടത്തിൽകറങ്ങുന്നു. അൽപസമയത്തിനുള്ളിൽ അവിടെ ഒരു ചുഴി രൂപപ്പെട്ടു...ആ ചുഴിയുടെ ഓളത്തിൽ അവരുടെ ബോട്ട് ഇളകി മറിഞ്ഞു...പെട്ടെന്ന് ദ്വീപ് ആകെ വിറകൊണ്ടു...ദ്വീപിന് ചുറ്റും ജലമാകെ ഇളകാൻ തുടങ്ങി....

 

ദ്വീപിലെ മരങ്ങളിൽ തമ്പടിച്ച പക്ഷിക്കൂട്ടം ഒറ്റ വീര്‍പ്പിന് മുകളിലെത്തി. ആകാശമാകെ എണ്ണമറ്റ പക്ഷികൾ കാർമേഘം പോലെ നിറഞ്ഞു.അവരുടെ ബോട്ട് ദ്വീപിന് നേരെ പാഞ്ഞു ചെന്നിടിച്ചു. അവർ ബോട്ടിൽ നിന്ന് ചാടിയിറങ്ങി ഒരു 100 മീറ്റർ ചുറ്റളവിൽ ജലമാകെ ഇളകിത്തുള്ളുന്നു. ശക്തമായ തിരമാലകൾ..അകലെ നോക്കി നിൽക്കുന്ന ജനക്കൂട്ടം കൈചൂണ്ടി എന്തൊക്കെയോ വിളിച്ചു പറയുന്നു...

 

ഡിവൈഎസ്പി കാലിടറി വീണു..റഷീദ് എന്താണ് സംഭവിക്കുന്നത് മരങ്ങൾ ആടിയുലയുന്നു..എല്ലാവരും വടക്കേ അറ്റത്തെ തുറസായ പ്രദേശത്തേക്ക് വരാൻ പറയൂ വേഗം. റഷീദ് വീഴാതിരിക്കാൻ ശ്രമിക്കുകയാണ്..അന്വേഷണ സംഘത്തിന്റെ നിലവിളി ഉയർന്നു...ഏവരും തെന്നിയും തെറിച്ചും...മരങ്ങളില്ലാത്ത മണൽത്തിട്ടയിലേക്കോടി...പക്ഷികൾ ഭീകരമായി അലറിവിളിക്കുന്നു. കായലിലേക്ക് നോക്കി. കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും ദ്വീപന്റെ വശങ്ങളിലേക്ക് ആകർഷിക്കപ്പെട്ടപോലെ വന്നു ഇടിച്ചു കയറി.

 

ദിഗന്തം നടുങ്ങുമാറ് ഒരു ശബ്ദം ഉയർന്നു. ദ്വീപാകെ കുലുങ്ങി വിറച്ചു. ഏവരും അമ്പരന്നു നോക്കി. ദ്വീപിനു ചുറ്റും ഒരു വെള്ളച്ചാട്ടം രൂപപ്പെട്ടിരിക്കുന്നു..അൽപ്പം അകലെയായി കായൽജലം..ഒരു ഗർത്തത്തിലേക്ക് പതിക്കുകയാണ്. സമീപത്തെ തോണികളും ബോട്ടുകളും ആ ഗർത്തത്തിലേക്ക് വരുന്നു. ദ്വീപൊന്നാകെ കടലിലേക്ക് മറയുകയാണോയെന്ന് അവർ ഭയന്നു.

കോരിച്ചൊരിയുന്ന മഴ. ഏവരും നനഞ്ഞു കുളിച്ചു."സ...ർ വയർലെസിന്റെ സിഗ്നൽ പോകുന്നില്ല. പുറത്തുള്ള ആളുകൾക്കേ നമ്മെ സഹായിക്കാനാകൂ.

 

അവർ ഏവരും ബോട്ട് ജെട്ടിയിരുന്ന ഭാഗത്തേക്കോടി. ഹുങ്കാരത്തോടെ ജലം ദ്വീപിനുചുറ്റും വട്ടം കറങ്ങുകയാണ്.. പുറമെയുള്ളതൊന്നും കാണാനാവുന്നില്ല. വൃക്ഷങ്ങൾ പിടരുന്ന ശബ്ദം..ഏവരും തിരികെ മണൽത്തിട്ടയിലേക്കോടി. ഡിവൈഎസ്പി നിലത്തിരുന്നു. സഹായം എത്തുന്നതുവരെ കാത്തിരിക്കണം..റഷീദ് നിലത്തിരുന്ന് കൈകൾ നീട്ടി പ്രാർഥിക്കുന്നു....

 

ഡിവൈഎസ്പി നനഞ്ഞു കുതിർന്ന തന്റെ യൂണിഫോം ഷർട്ടൂരി മാറ്റി.  ഫോണെടുത്തു നോക്കി..ഇല്ല സിഗ്നലുകളൊന്നും ഇല്ല....ഹെൽപ് എന്ന് മെസേജുകൾ അയച്ചു... സെന്‍ഡ് ആവുന്നില്ല....സർ ഇവിടെയൊരു ക്ഷേത്രമുണ്ട്....ഏവരും മരച്ചില്ലകൾ ശരീരത്തുവീഴാതിരിക്കാൻ ക്ഷേത്രമുറ്റത്തേക്ക് കടന്നു..കരിങ്കല്‍ പാകിയ പടവിൽ അവർ ഇരുന്നു..കാറ്റിന്റെ മൂളൽ മാത്രം....

 

ജലമാകെ മൂടൽമഞ്ഞ് രൂപത്തിൽ ഉയർന്ന് ദ്വീപിനെ വലം വയ്ക്കുകകയാണ്....ആരോ ഒരാൾ.....നനഞ്ഞു കുളിച്ച് ഓടി വരുന്നത് കണ്ട് അവർ എണീറ്റു...ജീവൻ ജോബ് ഓടി വരുന്നു...അയാൾ അവരുടെ അടുത്തേക്ക് വന്ന..സർ വേഗം വരൂ.

 

ഇതിലേ അവരേവരും ജെജെയുടെ പിന്നാലെ ഓടി. ഏവരും ആ ക്ഷേത്രത്തിനുള്ളിലേക്കു കയറി. 

 

(തുടരും)

 

English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com