ADVERTISEMENT

ചിരിക്കുന്ന മാസ്കിട്ട ആ രൂപം...

ആരാണ് അതിനുള്ളിൽ... ഏതു മുഖമാണ് എനിക്ക് അദൃശ്യമായി ഇരിക്കുന്നത്...

പ്രത്യേകിച്ച് ഭയമൊന്നും തോന്നുന്നില്ല, ആരാണെങ്കിലും കാണാനുള്ള അതിശക്തമായ ഉത്കണ്ഠ.

 

അയാൾ മുഖത്തെ മാസ്ക് ഊരി മാറ്റി. ഞാൻ ആ മുഖം കാണുകയായിരുന്നു. ടേബിൾ ലാബിൽ ആ മുഖം ഇപ്പോൾ എന്റെ തൊട്ടു മുന്നിൽ. ഇത്ര നാളും എന്നെ പിന്തുടർന്നു നടന്ന അയാളുടെ. 

 

ആരാണ് അത്... ഇതുവരെ കണ്ടതും ഓർത്തതും സങ്കൽപ്പിച്ചതുമായ മുഖങ്ങളിലൊക്കെ ആ അജ്ഞാതനെ തിരഞ്ഞു.

എവിടെയും ഇല്ലെന്ന് പറയുക വയ്യ...

എവിടെയോ ഈ രൂപമുണ്ട്. അതെവിടെയാണ്? അതോ തോന്നലോ?

നീണ്ട മുഖമാണ് അയാളുടേത്...

ആഴത്തിലുള്ള കണ്ണുകൾ വെളിച്ചത്തെ പ്രതിഫലിച്ച് തിളങ്ങുന്നു, അതിൽ എന്താണുള്ളത്? വിഷാദമാണെന്ന് തോന്നി. കട്ടിമീശയും താടിയും,വളരെ പക്വതയുള്ള ഒരു മുഖം... അയാളുടെ ചുണ്ടുകൾ നനഞ്ഞിരിക്കുന്നുണ്ടോ? നല്ല പൊക്കമുള്ള മെലിഞ്ഞ ശരീരം. കറുത്ത കോട്ടിനകത്ത് മറച്ചു വച്ച ശരീരം... 

എവിടെയാണിതൊക്കെ കണ്ടത്...? 

അയാളുടെ കണ്ണുകളുടെ വെളിച്ചത്തിൽ താൻ കുരുങ്ങിപ്പോയതുപോലെ.

 

അതെ, അത് അയാളാണ്. സിദ്ധു. ഋഷിയുടെ ഏറ്റവുമടുത്ത സുഹൃത്ത്. ഇയാളെ ആദ്യമായി കണ്ടത്...

 

അന്ന് പാളങ്ങൾ എന്ന നാടകം കൊച്ചി ടൗൺ ഹാളിൽ വച്ച് അരങ്ങേറിയ ആ രാത്രി. അവിടെ വച്ചാണ് ആദ്യമായി ഋഷിയെയും കാണുന്നത്. അന്നും അത് കഴിഞ്ഞും ഋഷിയോടൊപ്പം സിദ്ധുവുമുണ്ടായിരുന്നു . അയാൾ നേരിട്ട് തന്നെ അഭിനന്ദിച്ചിരുന്നു. ഋഷിയുടെ ചോക്കലേറ്റ് മുഖമല്ല സിദ്ധുവിന്റെത്, പരുക്കനായ ഒരു നായകന്റെ വിഷാദമുഖം. എന്നാൽ അന്നൊഴിച്ച് പിന്നീട് സിദ്ധുവിനെ ശ്രദ്ധിച്ചിട്ടേയില്ല, പകരം ഋഷിയിലേയ്ക്ക് മനസ്സ് ചായ്ഞ്ഞു. പരസ്പരം പ്രണയത്തിലായപ്പോൾ ഋഷിയും സിദ്ധുവിൽ നിന്നകന്നു. അറിയില്ലായിരുന്നു... ശ്രദ്ധിച്ചിരുന്നില്ലായിരുന്നു...

 

എന്റെ കണ്ണുകളിലേയ്ക്ക് നോക്കി സിദ്ധു ചിരിച്ചു.

 

‘‘നിങ്ങള്... സിദ്ധു....’’

 

‘‘അതേ, നിന്റെ അനുമാനം ശരിയാണ്. ഞാനാണ് സിദ്ധു, യഥാർത്ഥ പേര് സിദ്ധാർത്ഥ് ഗുപ്ത. ഈ പേര് നീ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?’’

 

ഉണ്ടോ, ഞാനോർക്കാൻ ശ്രമിച്ചു...  ഒരു ഉത്തരേന്ത്യൻ ഛായ തോന്നിപ്പിക്കുന്ന ഈ പേര്... ശരിയാണ് ഏതോ ബംഗാളി നോവലിലെ നായകനെപ്പോലെയാണ് ഇയാളുടെ മുഖം. വിശാഖ് മാഷ് എപ്പോഴോ ഈ പേര് പറഞ്ഞത് പോലെ എനിക്ക് തോന്നി.

 

‘‘നീയറിഞ്ഞിട്ടുണ്ടാവില്ല, ഞാനാണ് മണികർണിയയെ നിനക്ക് വേണ്ടി എഴുതിയത്’’

 

എന്റെ കർത്താവേ... അപ്പോൾ പേരരറിയാത്ത, അജ്ഞാതനായ ആ എഴുത്തുകാരൻ... ഒരിക്കൽ ആ വിരലിൽ മുത്താൻ ഞാനാഗ്രഹിച്ചിരുന്നു, അത്ര കരുത്തുള്ള ഒരു പെൺ കഥാപാത്രത്തെ എനിക്കായി നൽകിയതിന്.. അയാളാണോ ഇത്... ആ വിരലുകൾ കൊണ്ടാണോ അയാൾ എന്റെ ഋഷി ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയത്! എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്നാൽ എപ്പോഴോ വിശാഖ് മാഷ് ഈ പേര് പറഞ്ഞതായി ഞാൻ ഓർക്കുന്നുണ്ട്, എന്നാൽ അത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. 

 

‘‘എനിക്കറിയാമായിരുന്നു, എന്നെയും ഋഷിയെയും നീ അന്ന് ഒന്നിച്ചല്ലേ കണ്ടത്. പക്ഷെ നീ തെരഞ്ഞെടുത്തത് അവനെയാണ്. അവനല്ലേ, അതുകൊണ്ട് ഞാൻ പിന്മാറി. എന്നാൽ അവൻ നിന്നെ ചതിച്ചെന്നറിഞ്ഞപ്പോൾ എനിക്കത് താങ്ങാനായില്ല. അങ്ങനെ ഒരു സ്നേഹമല്ല എമ്മാ നീ അർഹിക്കുന്നത്... നീ എന്റേതല്ലെങ്കിൽപ്പോലും എന്റെ അക്ഷരങ്ങളായി ജീവിക്കാൻ വേണ്ടിയാണ് നിനക്ക് വേണ്ടി മണികർണികയെ ഞാൻ വരച്ചു വച്ചത്. പിന്നെ എനിക്ക് മടുത്തു എമ്മാ. എത്ര നാളായി നിന്നെ പറ്റിച്ച്, നിന്റെ പിന്നിലൂടെ നടന്നിങ്ങനെ... എനിക്ക് ശരിക്കും ബോറടിച്ചു.’’

 

‘‘നിങ്ങള് എന്തിനാണ് എന്നെ?’’

 

‘‘അങ്ങനെ ചോദിക്കരുത് എമ്മാ... ഉത്തരമില്ല.’’

 

‘‘നിങ്ങളെന്തിനാണ് എന്റെ ഋഷിയെ, അവനു നിങ്ങളോടു എന്ത് സ്നേഹമായിരുന്നു! ... എന്തിനാ അവനെ കൊന്നത്? എല്ലാവരെയും കൊലപ്പെടുത്തിയത്? ’’

 

‘‘അവർ നിനക്ക് അപകടകാരികളായപ്പോൾ... എന്തിനാ നീ ഇതുപോലെ മണ്ടത്തരം ചോദിക്കുന്നത്? ഈ ഉത്തരം നിനക്കറിയുന്നതല്ലേ? പിന്നെയുമെന്തിന് എന്നോട് ചോദിക്കുന്നു?. ഋഷിയ്ക്ക് നിന്നോട് ഇഷ്ടമുണ്ടെന്നറിഞ്ഞതുകൊണ്ടാണ് എന്റേത് ഞാൻ ഒളിച്ചു പിടിച്ചത്. പക്ഷെ അവൻ നിന്നെ നോവിച്ചു എന്നറിഞ്ഞപ്പോൾ... ഞാനെങ്ങനെ സഹിക്കും? നിന്നെ ആരും സങ്കടപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല എമ്മാ’’

 

‘‘അപ്പോൾ നിങ്ങളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?  എനിക്കൊന്നുമറിയില്ല, എന്നെ നിങ്ങളുടെ ക്രൂരതയിൽ പങ്കു കൂട്ടരുത്... എന്തിനാണ് നിങ്ങൾ എന്നെ തിരഞ്ഞെടുത്തത്?’’

 

‘‘അതൊരു വലിയ കഥയാണ് എമ്മാ. ഇപ്പോഴത് ഞാൻ നിന്നോട് പറയില്ല. എന്നാൽ പറയും, ഇനി ഒരിക്കൽ കൂടി ഞാൻ നിന്നെ കാണുമ്പോൾ... പിന്നെ ഇതൊരു വിശുദ്ധീകരിക്കപ്പെട്ട സ്നേഹമാണ്. നീയത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും.’’

 

‘‘എന്ത് വിശുദ്ധീകരണമാണ്? നിങ്ങൾക്ക് ഭ്രാന്താണ്. നിങ്ങൾ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ? പോലീസ് നിങ്ങളുടെ അടുത്തുണ്ട്. എനിക്കുറപ്പുണ്ട് ഒന്നുകിൽ നിങ്ങളെന്നെ ഇന്ന് കൊല്ലും, അല്ലെങ്കിൽ നിങ്ങൾ പോലീസ് പിടിയിലാകും. എന്തായാലും നമ്മളിനി കാണാൻ പോകുന്നില്ല’’

 

‘‘ശരി, കാണാൻ കഴിഞ്ഞാൽ അപ്പോൾ പറയാം... ഇപ്പോൾ എനിക്ക് നിന്നെ കാണാൻ തോന്നി, അതിനാണ് വന്നത്. പിന്നെ  തോമസ് അലക്സിനും നിന്റെ ഋഷിയ്ക്കും നിങ്ങളുടെ എം ഡിയ്ക്കും ഒക്കെ ഉള്ളത്ര ഭ്രാന്തും മനോരോഗവുമൊന്നും എനിക്കില്ല.’’

 

സിദ്ധാർത്ഥിന്റെ കണ്ണുകൾ എന്റെ കണ്ണുകളിൽ തറച്ചു. അതൊരു കാന്തം പോലെ എന്നെ വലിച്ചു പുറത്തേയ്ക്ക് ഇഴച്ചു കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നത്? ഇയാളൊരു മായാജാലക്കാരനാണോ? ഭയവും ആകർഷണവും ഒരേ സമയം തോന്നിപ്പിക്കുന്ന മായാ വിദ്യ ഇയാൾക്ക് വശമുണ്ടെന്ന് തോന്നുന്നു. അയാൾ കണ്ണുകളെടുക്കുന്നതേയില്ല, ആ വെളിച്ചത്തിനുള്ളിലേയ്ക്ക് ഞാൻ കയറിപ്പോവുകയാണോ? ഇതെല്ലാം ഉറക്കത്തിൽ കണ്ട സ്വപ്നമല്ലേ ?

 

ഞാൻ അനങ്ങാൻ തുടങ്ങിയപ്പോൾ സിദ്ധാർത്ഥ് മെല്ലെ വന്നു എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു.

 

ബാലൻസ് കിട്ടാതെ ഞാൻ കിടക്കയിലേക്ക് വീണു പോയി. അയാളും എനിക്കൊപ്പം കിടക്കയിൽ ചരിഞ്ഞു കിടന്നു. 

കൈകൾക്കും കാലുകൾക്കും തളർച്ച തോന്നി. ഇയാൾ എന്നെ ബലാത്സംഗം ചെയ്യാൻ പോവുകയാണോ?

സിദ്ധാർത്ഥിന്റെ കൈകൾ എന്റെ ഇടുപ്പിലേയ്ക്ക് നീണ്ടു. ബലമുള്ള കൈകൾ കൊണ്ട് എന്റെ അരക്കെട്ടിൽ പിടിച്ച് അയാളോട് ചേർത്തു കിടത്തി. എന്താണ് എനിക്ക് നിഷേധിക്കാൻ കഴിയാത്തത്, എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. ഇയാളുടെ കയ്യിലെ പാവ പോലെ അയാൾ എന്നെ അനുസരിപ്പിക്കുന്നു. എന്നാലും ഇതെന്തൊരു മാജിക്കാണ്? ഇനിയിപ്പോൾ പ്രതികരിക്കാൻ തോന്നിയാലും എന്ത് ചെയ്യാൻ? ഞാൻ മരണം കാത്ത് കിടക്കുകയാണെന്ന് തോന്നുന്നു.

 

സിദ്ധാർത്ഥിന്റെ വിരലുകൾ എന്റെ വസ്ത്രത്തിനുള്ളിലൂടെ അരിച്ചു മുകളിലേക്ക് നീങ്ങി. അത് മുലകളിൽ തൊട്ടപ്പോൾ ഞാൻ വിറച്ചു പോയ്. ഉടൽ ഒന്നാകെ ഉയർന്നു പൊന്തുന്നത് പോലെ  ബ്രെസിയറിനുള്ളിലൂടെ സിദ്ധാർത്ഥിന്റെ വിരലുകൾ മുലഞ്ഞെട്ടിൽ തൊട്ടു. ശരീരം കൊണ്ട് എനിക്ക് പ്രതികരിക്കാനാവുന്നില്ല. എന്റെ ഉടലൊന്നാകെ അയാളുടെ ശരീരത്തിന്റെ അടിയിലാണ്.

 

സിദ്ധാർത്ഥിന്റെ ചുണ്ടുകൾ നെറുകയിലൂടെ ചുണ്ടിലേയ്ക്ക് താഴ്ന്നു. താഴത്തെ അധരത്തിൽ തെല്ലമർത്തി ഒന്ന് കടിച്ച ശേഷം അയാൾ മുഖമുയർത്തി എന്നെ നോക്കി. മരിച്ചവളെപ്പോലെ ഞാൻ അനങ്ങാതെ കിടന്നു.

 

ഇതും മരണമാണ്...

ഇയാൾക്ക് എന്തും ചെയ്യാനുള്ള ഒരു ശരീരം മാത്രമായി താൻ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതാണ് ഇയാൾക്ക് വേണ്ടതെങ്കിൽ എടുത്തോട്ടെ, പിന്നെ ഒരിക്കലും മടങ്ങി വരാതെയിരുന്നാൽ ...

ചലിക്കാത്ത ഉടൽ പോലെ എന്റെ മനസ്സും നിശ്ചലമായി. അയാളെ ഉൾക്കൊള്ളാൻ ഞാൻ തയ്യാറെടുത്തിരുന്നു.

 

സിദ്ധാർത്ഥിന്റെ വിരലുകൾ എന്റെ അയഞ്ഞ പൈജാമയ്ക്കുള്ളിലൂടെ അകത്തേയ്ക്ക് ഇറങ്ങിച്ചെന്നു. ഇങ്ങനെയാണോ സർപ്പങ്ങൾ ഉടലിൽ ഇഴഞ്ഞു നടക്കുന്നത്?

 

മൃതിയടഞ്ഞവളെപ്പോലെ കിടക്കുമ്പോൾ എനിക്കുള്ളിൽ കരച്ചിലുയർന്നു. എന്തൊരു അസഹിഷ്ണുതയാണ് തോന്നുന്നത്? ഇതിനു മുൻപ് അനുഭവിച്ച അസഹിഷ്ണുതകൾ ഒന്നാകെ ഇപ്പോൾ പരിഹസിക്കുന്നു... ഞാനിടപെട്ട രാഷ്ട്രീയങ്ങൾ, സ്ത്രീ വിഷയങ്ങൾ... ഫെമിനിസം, അവകാശങ്ങൾ... ഫെയ്‌സ്ബുക്ക് ചാറ്റിലെ അസഭ്യവർഷങ്ങൾ... ഒന്നും ഒന്നുമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും നിസ്സഹായതയോടെ മരണത്തെ മുന്നിൽ കണ്ടു കിടക്കുന്ന ഒരുവളുടെ നിസംഗതയോടെ ശരീരം തുറന്നിട്ടു ഒരുവന്റെ മുന്നിൽ കിടക്കുന്നതിലും വലിയ രാഷ്ട്രീയം മറ്റെന്താണ്? സ്വന്തം ജീവനേക്കാൾ വലുതല്ല പെണ്ണിന് അവളുടെ ശരീരം, ആവാനും പാടില്ല.

 

സിദ്ധാർത്ഥിന്റെ വിരലുകൾ പെണ്ണത്തതിന്റെ മുനമ്പിൽ തൊട്ടു. ഉടലിൽ അയാളുടെ ഉയർന്നെഴുന്നേൽക്കുന്ന ആൺ അഹന്തയുടെ മിടിപ്പ് അനുഭവപ്പെട്ടു. അപ്പോൾ അയാളൊന്നു അയഞ്ഞ പോലെ, ആ സമയം നോക്കി സർവ്വ ശക്തിയുമെടുത്ത് എതിർക്കാൻ നോക്കുമ്പോഴും കാലുകളുയർത്തി അയാളുടെ അടിവയറ്റിൽ ചവിട്ടാൻ നോക്കിയപ്പോഴും സിദ്ധാർത്ഥ് എന്നെ ശക്തിയോടെ തടഞ്ഞു. അയാളുടെ ഉടൽ കൊണ്ട് എന്നെ മൂടി.

 

തെല്ലു നേരത്തെ നിശബ്ദത...

 

സിദ്ധാർത്ഥത്തിന്റെ കൈകൾ പിൻവലിക്കപ്പെട്ടു. അയാൾ ഉയർന്നെഴുന്നേറ്റു. 

ഇയാൾക്കെന്താണ് സംഭവിച്ചത്? ഇത്രയേ ഉള്ളോ ഇയാളുടെ ആണത്തം? ഉയർന്നു പൊന്തിയത് താനേ ചരിഞ്ഞു വീണോ? എനിക്ക് ഒന്നും മനസ്സിലായില്ല. പകുതിയോളം പൊങ്ങി നിന്നിരുന്ന എന്റെ വസ്ത്രം സിദ്ധാർത്ഥ് നേരെ പിടിച്ചിട്ടു. അയാൾ കിടക്കയിൽ നിന്നെഴുന്നേറ്റ് മുൻപിലെ കസേരയിൽ ചെന്നിരുന്നു. വീണ്ടും അയാൾ ഒരു നിഴലായി. 

എനിക്ക് അപ്പോഴും എഴുന്നേൽക്കാൻ കഴിയുമായിരുന്നില്ല... ശരീരം മുഴുവൻ അപ്പോഴും അയാളുടെ ഭാരമുണ്ടെന്നു തോന്നി.

 

‘‘എമ്മാ... നീ പേടിച്ചു പോയോ?’’

അയാളുടെ ശബ്ദം ഇരുളിൽ നിന്ന് ഉയർന്നു കേട്ടു.

ഇത്തവണ സർവ്വ ബലവും കൈകളിലൂന്നി ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.

 

‘‘എന്തിനാണ് നിങ്ങളെന്നെ ഇങ്ങനെ?’’

 

‘‘ഇങ്ങനെ? ...’’

 

‘‘എന്താ നിങ്ങളെന്നെ ഒന്നും ചെയ്യാതെയിരുന്നത്? നിങ്ങടെ ആണത്തം ചുരുങ്ങിപ്പോയോ?’’

 

‘‘നിനക്ക് അങ്ങനെ തോന്നിയോ? ഇല്ല. എനിക്ക് നിന്റെ ശരീരത്തോടല്ല എമ്മാ ഭ്രമം. നിന്നോടാണ്. എന്നാൽ ഉടലിനോട് ഇല്ലേ എന്ന് ചോദി്ചാലുണ്ട്, അതുപക്ഷേ മറ്റൊന്നിനേക്കാളും മുകളിലല്ല. ഞാൻ ഇനിയും വരും, അപ്പോൾ നീ എനിക്ക് വേണ്ടി കാത്തിരിക്കണം’’

 

‘‘നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു സിദ്ധാർത്ഥ്... എത്ര പേരെയാണ് നിങ്ങൾ? നിമിഷിന്റെയും തോമസ് അലക്സിനോയ്മ് ശരീരം പോലും കിട്ടിയിട്ടില്ല’’

 

‘‘ഹഹഹ, അതോർത്ത് നീ വറീഡ് ആവുന്നതെന്തിനാണ്? ജീവിച്ചിരിക്കാൻ അവകാശമില്ലാത്തവരാണ് കൊല്ലപ്പെട്ടവർ’’ അയാളുടെ മനസ്സിലപ്പോൾ തന്റെ വീട്ടു മുറ്റത്ത് തറയോടിനടിയിൽ അമർന്ന് പോകപ്പെട്ട രണ്ടു ശരീരങ്ങളുണ്ടായി. അതിലൊന്നിന് ഒരു വിരലുണ്ടായിരുന്നില്ല, മറ്റൊന്നിന് നാവും.

 

‘‘നിങ്ങളെ പോലീസ് വെറുതെ വിടുമെന്നാണോ കരുതുന്നത്?’’

 

‘‘അല്ല, അവരിപ്പോൾ ഇവിടെ എത്തിക്കാണണം. എന്നാൽ ജീവനോടെയിരുന്നാൽ ഞാൻ മടങ്ങിയെത്തും, കാരണം എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് നീ അഭിനയിച്ച മണികർണിക. അവരെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ കണ്ടത് നിന്നിലൂടെയാണ്. അവരെനിക്ക് നഷ്ടപ്പെട്ടു, ഇപ്പോൾ എന്റെ മുന്നിൽ മണികർണിക നീയാണ് എമ്മാ’’

 

സിദ്ധാർത്ഥിന്റെ ഹൃദയത്തിൽ മുടി നരച്ച, സ്നേഹത്തിന്റെ കണ്ണുകളെരിഞ്ഞു. വീടിന്റെ മുന്നിലെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന നിറഞ്ഞ ചിരി. അതിനു മുന്നിലെ മാല ...

എമ്മ പിടഞ്ഞെഴുന്നേറ്റു. അകമുറികളിൽ നിന്നും ശബ്ദങ്ങൾ കേൾക്കുന്നുണ്ടോ?

 

സിദ്ധാർത്ഥ് ചിരിച്ചു കൊണ്ട് എഴുന്നേറ്റു, വാതിലിന്റെ ബോൾട്ട് തുറന്നു പുറത്തേക്കിറങ്ങിപ്പോയി. പിന്നെ ഞാനയാളെ കണ്ടില്ല. തെല്ലു നേരത്തെ നിശബ്ദത...

 

ആരൊക്കെയോ ഓടുന്ന ശബ്ദം... ജനാലകൾ തകരുന്ന ശബ്ദം... വാതിലുകൾ അടയുന്ന ശബ്ദം...

 

എമ്മാ.. - ആരുടെയോ ശബ്ദം... അത് മീരയല്ലേ? അവളെന്താ ഇവിടെ?

ഞാൻ മെല്ലെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.

മീര അപ്പോഴേക്കും അകത്തു കയറി. അവളെന്നെ ഓടി വന്നു കെട്ടിപ്പുണർന്നു.

 

English Summary: ‘Njan Emma John’ e-novel written by Sreeparvathy, Chapter 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com