ആരാണ് അജ്‍ഞാതയായ ആ പെൺകുട്ടി, എന്താണ് അവൾ തന്ന പൊതിയിൽ?

HIGHLIGHTS
  • സ്വരൺദീപ് എഴുതുന്ന അപസർപ്പക നോവൽ
  • കെ.കെ. ചില അന്വേഷണക്കുറിപ്പുകൾ– അധ്യായം 13
kk-13
SHARE

ബോംബെ ടൈംസിന്റെ ഓഫിസ് കോംപൗണ്ടിൽ കുറച്ചു വണ്ടികൾക്ക് മാത്രമേ പാർക്കിങ് സൗകര്യമുള്ളു. അവിടെ മുൻപിൽ ഒരു ഗ്രേ സ്വിഫ്റ്റ് കാർ നിർത്തിയിട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതിന് ഒരു പത്തു കൊല്ലത്തെ പഴക്കമുണ്ടായിരിക്കും. അതിൽ തന്നെ ആയിരിക്കുമോ സുതപ വന്നത്? ഞാൻ എന്നോട് തന്നെചോദിച്ചു.

വണ്ടിക്കരികിലേക്ക് പോയി സിസിടിവി ക്യാമറയോ ആൾക്കാരോ പരിസരത്തില്ല എന്നുറപ്പു വരുത്തി ഞാൻ ആ വണ്ടിയുടെ ബോണറ്റിലൂടെ വിരലോടിച്ചു. ഇപ്പോഴും നല്ല ചൂടാണ്. ഇതു സുതപയുടേതാണെങ്കിൽ അവർ ഒരു പത്ത് മിനിറ്റായിക്കാണും ഓഫീസിലെത്തിയിട്ട്.

ഞാൻ റിസപ്ഷനിൽ ചെന്ന് എന്റെ ആവശ്യം അവരോട് അറിയിച്ചു. അവർ ഇന്റർകോം ഫോൺ എടുത്തു. മുൻപ് കൊച്ചിയിൽ വെച്ച് സുതപയെ കണ്ടപ്പോൾ അവർക്ക് എന്നോട് സംസാരിക്കാൻ വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. ഇത്തവണയും അതാവർത്തിക്കുമോ എന്ന് ഞാൻ സംശയിച്ചു.

‘സർ മാഡം ഈസ് കോളിങ് യൂ റ്റു ഹെർ ക്യാബിൻ’, റിസപ്ഷനിലെ ആ പെൺകുട്ടി എന്നോട് പറഞ്ഞു. ഞാൻ ‘താങ്ക്സ്’ പറഞ്ഞു മുകളിലേക്ക് ചെല്ലാനായി ലിഫ്റ്റിൽ കയറി. ലിഫ്റ്റിൽ നിൽക്കുമ്പോൾ ഞാൻ കെകെയിൽ തുടങ്ങി ഇപ്പോൾ സുതപ വരെ എത്തി നിൽക്കുന്ന എന്റെ ഈ അന്വേഷണയാത്രയെക്കുറിച്ചോർത്തു. 

ജീവിതത്തിൽ ഇതിന് മുൻപ് ഒരിക്കലും ഒരു മനുഷ്യനു വേണ്ടി ഞാൻ ഇത്ര റിസ്കും സ്ട്രെയിനും അനുഭവിച്ചിട്ടില്ല. ഇപ്പോൾ ചെന്നുപെട്ടിരിക്കുന്നത് വല്ലാത്തൊരു ട്രാപ്പിലാണ്. ഊരിപ്പോരുക എന്ന് പറഞ്ഞാൽ അത്ര നിസ്സാരവുമല്ല. ഒരുപാട് ഉത്തരങ്ങൾ എനിക്ക് ഇനിയും കണ്ടെത്താനുണ്ട്. സുതപ എന്നെ സഹായിക്കുമോ? പണ്ട് മോഹിതയെയും മോറിയെയും കുരുക്കിയതുപോലെ മാൻവിയുടെ യഥാർഥ കൊലയാളിയെ അവൾ കണ്ടു പിടിച്ചു തന്നിരുന്നെങ്കിൽ! 

മൂന്നാമത്തെ നിലയിൽ സി.ഇ.ഒ എന്നെഴുതിയിരുന്ന ക്യാബിനായിരുന്നു സുതപയുടേത്. അതിനോട് ചേർന്ന് തന്നെ എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങൾക്കായുള്ള ക്യാബിനുകളുമുണ്ടായിരുന്നു. ഞാൻ അവിടെ

ചെല്ലുമ്പോൾ സുതപ ലാപ്ടോപിനു മുന്നിലിരുന്നു എന്തൊക്കെ ടൈപ്പ് ചെയ്യുകയാണ്. ​ഞാൻ എന്റെ വസ്ത്രമൊക്കെ ഒന്നു നേരെ പിടിച്ചിട്ട് വാതിലിൽ പതിയെ മുട്ടി. ‘മേ ഐ കം ഇൻ?’ ബഹുമാനം നിറഞ്ഞ് തുളുമ്പുകയായിരുന്നു എന്റെ വാക്കുകളിൽ. ഞാൻ അവരുടെ മറുപടി പറച്ചിലിനായി കാതോർത്തിരുന്നു! ‘യേസ് കം ഇൻ’, ഞാൻ അതു കേട്ടതും നിയന്ത്രിക്കാൻ കഴിയാത്ത വേഗത്തിൽ ഉള്ളിലേക്ക് കടന്നു.

എന്റെ മുഖം കണ്ടതും എന്തോ ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു സുതപ. അവർ എന്നോട് ‘പ്ലീസ് സിറ്റ്’ എന്ന് പറഞ്ഞു. ‘നിങ്ങൾ... പാതി വഴിയിൽ സംശയിച്ച് നിന്ന അവർ പെട്ടെന്ന് തന്നെ മുഴുമിപ്പിച്ചു, നിങ്ങൾ അന്ന് കൊച്ചിയിലെ ഓഫീസിൽ വന്ന ആളല്ലേ?’ 

ഞാൻ മറുപടിയായി തലയാട്ടുക മാത്രം ചെയ്തു.‘ദെൻ, എന്താ ഇവിടെ? നി

ങ്ങൾ കെകെയെ കണ്ടെത്തിയോ?’ അവർ എന്തെങ്കിലും ചോദിക്കണമല്ലോ

എന്നു കരുതിയാവണം ചോദിച്ചു. 

ഞാൻ ശബ്ദം നേരയാക്കി കൊണ്ട് ഒരു മറുപടി നൽകാനായി തയാറെടുത്തു,

‘സുതപമേഡം, എനിക്ക് അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നിങ്ങളോട് സംസാരിക്കാനുണ്ട്.’

സുതപ എന്നെ തുറിച്ച് നോക്കി. അവർ വാച്ചിലേക്ക് ഒരു നോട്ടമെറിഞ്ഞ് എന്റെ മേൽ വീണ്ടും കണ്ണു പതിപ്പിച്ചു, ‘മിസ്റ്റർ, ആദ്യം കെകെ എന്നു പറയുന്ന

ഒരു ലോക്കൽ നോവലിസ്റ്റിനെക്കുറിച്ചും, പിന്നെ എന്റെ ഓഫീസിലുണ്ടായിരുന്ന പക്കാ ഫ്രോഡായിരുന്ന മാത്യൂസിനെയും തപ്പി വന്നു. ഇപ്പോ ആ വെയ്സ്റ്റ് നോവലിസ്റ്റിനെക്കുറിച്ച് സംസാരിക്കാൻ വീണ്ടും ഇങ്ങോട്ടേക്ക് വന്നിരി

ക്കുന്നു.’ അവരുടെ മുഖം ദേഷ്യം കൊണ്ടു തുടിച്ചു. 

ഞാൻ മെല്ലെ എന്റെ പക്ഷം പറയാനാഞ്ഞു.

‘മിസ് സുതപ... കെകെയും മാത്യൂസും ഒക്കെ ഫ്രോഡുകളായിരിക്കാം’, ഞാൻ എന്റെ ശബ്ദം കൂടുതൽ മയപ്പെടുത്തി. ‘പക്ഷേ അത്ര നിസ്സാരമല്ല, കെകെയെ സംബന്ധിക്കുന്ന കാര്യങ്ങൾ. പ്രത്യേകിച്ചും കെകെ. അയാൾ ആരാണെന്നറിയാനുള്ള യാത്രയിൽ തന്നെയാണ് ഞാനിപ്പോഴും,’ ഞാൻ നിസഹായതയോടെ മുഴുമിപ്പിച്ചു.

‘അതിനു ഞാനെന്തു വേണം ?’ അസഹ്യത ഭാവിച്ച് സുതപ ലാപ് ഷട്ട്ഡൗൺ ചെയ്ത് ബാഗുമെടുത്ത് പുറത്തിറങ്ങി. ഞാനും അവരെ പിന്തുടർന്നു. ബാക്കിയുള്ള ആൾക്കാരെല്ലാം വലിയ തിരക്കിലാണ്. അവർ അതു വഴി സുതപ കടന്നു പോകുന്നുണ്ടെന്ന് പോലുമറിയിന്നില്ല. പുറത്തെ കാർ പാർക്കിങ്ങിന്റെ

സ്ഥലം വരെ അവർ ഒന്നും മിണ്ടിയില്ല.

അവരുടെ കാർ പാർക്ക് ചെയ്ത സ്ഥലത്തെത്തിയപ്പോൾ സുതപ എന്നോട് സംസാരിച്ചു,‘മിസ്റ്റർ, നിങ്ങൾക്ക് എന്താണറിയേണ്ടത്? എനിക്ക്

വേഗം സ്ഥലം വിടണം. എളുപ്പം പറയൂ.’

ഞാൻ സുതപയോട് സംസാരിച്ചു തുടങ്ങി: ‘എനിക്കിപ്പോൾ, മോഹിത എ

വിടെയാണെന്നറിയണം,’ ഞാൻ എന്റെ ആവശ്യമറിയിച്ചു.

സുതപ എന്നെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു: ‘അതും നിങ്ങളുടെ അന്വേഷണവുമായി എന്തു ബന്ധം? അതുമല്ല, അക്കാര്യങ്ങളൊക്കെ എല്ലാവർക്കുമറിയാമല്ലോ? മോറി ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തു, പിന്നെ മോഹിത, ജയിലിൽ നിന്ന് ഇറങ്ങി രണ്ട് മൂന്ന് ദിവസങ്ങൾക്കു ശേഷം, ബാന്ദ്രയിലെ അവളുടെ വീട്ടിൽ വെച്ച് തീപ്പിടുത്തത്തിൽ കൊല്ലപ്പെടുകയായിരുന്നു.ഗ്യാസ് ലീക്കായിരുന്നത്രേ കാരണം. കത്തിക്കരിഞ്ഞ നിലയിലാണ് അവളുടെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചത്. വീടും പൂർണമായി കത്തി നശിച്ചു.’

വേഗത്തിൽ ഇത്രയും പറഞ്ഞു കൊണ്ട് സുതപ വണ്ടിയിലേക്ക് കയറി, ഒരു ബൈയും പറഞ്ഞ് സ്ഥലം വിട്ടു.

അപ്പോൾ മോറിയുടെയും മോഹിതയുടെയും കാര്യത്തിൽ ഒരു തീരുമാനമായി. ഇനി കെകെയാണ് ഉള്ളത്. മുംബൈയിൽ എത്തിയ ശേഷം അയാളുടെ യാതൊരുവിധ നിർദേശങ്ങളും എന്നെ തേടി എത്തിയിരുന്നില്ല. പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പാണ്. അയാൾ ഈ പട്ടണത്തിന്റെ ഏതോ ഒരു ദിശയിൽനിന്ന് എന്നെ നോക്കി

കാണുന്നുണ്ട്.

പെട്ടെന്നാണ് എന്നെ നോക്കി ചിരിച്ച് ഒരു പെൺകുട്ടി എന്റെ നേർക്കു നടന്നു വന്നത്. ഞാനും അപരിചിതത്വം വക വെയ്ക്കാതെ, അവളോട് ചിരിക്കാൻ ശ്രമിച്ചു.

‘സർ, മാഡം തീ ദേണിയാസ് മണാലി....’ ( *)

അവൾ ചിരിച്ച്  കൊണ്ട് എന്റെ കയ്യിലേക്ക് ഒരു പൊതി നീട്ടി. ഞാൻ ഒന്നും മനസ്സിലാകാതെ, മിഴിച്ചു നിന്നു. എനിക്കറിയാവുന്ന മറാത്തിയിൽ ഞാൻ ആരാണ് ഇത് തന്നയച്ചത്, എന്ന് ചോദിച്ചു. ആ പെൺകുട്ടി വീണ്ടും പുഞ്ചിരിച്ചു. എനിക്ക് അവളുടെ പുഞ്ചിരി അസഹ്യമായി തോന്നി. ഇത്തവണ അൽപം ശബ്ദമുയർത്തിത്തന്നെ ഞാൻ ചോദ്യമാവർത്തിച്ചു. 

‘സർ, ആപ്ല്യാല അപേക്ഷിത് വ്യക്തിനേ പാഠ്വിലേ....’ (**)  അവൾ പറഞ്ഞ മറാത്തിയിൽ നിന്നും ഞാൻ ചില കാര്യങ്ങൾ ഊഹിച്ചെടുത്തു.

ഞാൻ ആ പൊതിയിലേക്ക് എന്റെ നോട്ടമെറിഞ്ഞതും അവൾ അപ്രത്യക്ഷമായി. ഞാൻ ചുറ്റിലും ഞെട്ടലോടെ കണ്ണു പായിച്ചു. പക്ഷേ അവിടെ ഒന്നും അവളെ

കാണാനായില്ല. ക‍ൺമുന്നിൽ നിന്ന് ഒരു ഇന്ദ്രജാലം പോലെ മാഞ്ഞ ആ

പെൺകുട്ടിയുടെ മുഖം എന്റെ മനസ്സിൽ വല്ലാതെ തറച്ചു. ഞാൻ അതാരായിരിക്കും എന്നാലോചിച്ച്, പൊതി തുറന്നു.

(തുടരും) 

* മാഡം ഇതിവിടെ തരാൻ പറഞ്ഞു.

** സാർ നിങ്ങൾ പ്രതീക്ഷിക്കുന്ന ആൾ തന്നെയാണിത് ഏല്പിച്ചത്.

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA