Activate your premium subscription today
നൈനിറ്റാളിലെ മഞ്ഞുറഞ്ഞ താഴ്വരയിൽ വിമലയ്ക്ക് കൂട്ട് ഓർമകളാണ്. കാത്തിരിപ്പിന് കനം കൂടിയപ്പോൾ പ്രതീക്ഷകൾ ചിറകുകൾ പോലുമല്ലാതായി. എങ്ങനെ ജീവിക്കാനും എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാലും വിഫലമായൊരു പ്രതീക്ഷയിൽ മനസ്സിനെ കുരുക്കി, ശരീരത്തെ അവഗണിച്ച് കാത്തിരുന്നു; വരും വരാതിരിക്കില്ല എന്ന ലഹരി
പീച്ചി ∙ മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും റിലീസ് ചെയ്യുമ്പോൾ ചിത്രത്തിലെ 2 ഗാനങ്ങളിൽ ഭൂരിഭാഗവും ചിത്രീകരിച്ച ദിവസങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ് പീച്ചി സ്വദേശികൾ. ചിത്രത്തിലെ 2 ഗാനരംഗങ്ങളാണു പീച്ചിയിൽ ഷൂട്ട് ചെയ്തത്. ‘ഉണ്ണി ഗണപതി’ എന്നു തുടങ്ങുന്ന ഗാനത്തിലെ മാസ്റ്റർ വിനീത് – ബേബി ജോമോൾ എന്നിവരുടെ കഥാപാത്രങ്ങളുടെ വിവാഹത്തിന്റെ ഘോഷയാത്രയും ‘കളരി വിളക്ക്’ എന്നീ ഗാനങ്ങളുടെ ഭാഗങ്ങളുമാണു പീച്ചിയിൽ ചിത്രീകരിച്ചത്.
പൊന്നാനി ∙ എംടിക്ക് ഏറ്റവും പ്രിയപ്പെട്ട നിളയുടെ തീരത്ത് പൊന്നാനി നഗരസഭ ‘എംടി സ്ക്വയർ’ ഒരുക്കുന്നു. നിളയൊഴുകുന്ന വഴിയോരം ഇനി പൊന്നാനിയിലെ എംടി സ്ക്വയറാണ്. കർമ റോഡിനരികിലായി ഓപ്പൺ സ്റ്റേജ് നിർമിച്ച് സാംസ്കാരിക പരിപാടികൾക്കായി നഗരസഭ ‘എംടി സ്ക്വയർ’ വിട്ടു നൽകും. സാഹിത്യ ചർച്ചകൾക്കും അനുസ്മരണ
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച് ചരിത്രം തിരുത്തിക്കുറിച്ച ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ റീ-റിലീസിനൊരുങ്ങുകയാണ്. വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവരുടെ നെഞ്ചിൽ കത്തി താഴ്ത്തി ചതിച്ചു കൊന്ന ഉണ്ണിയാർച്ചയുടെ മുറച്ചെറുക്കനായ ചതിയൻ ചന്തു എങ്ങനെ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ നായകനായി എന്ന് പറയുകയാണ് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ രമേശ് പിഷാരടിയുമായി നടത്തിയ സംഭാഷണത്തിലാണ് താൻ എങ്ങനെ ചതിയൻ ചന്തുവായി അഭിനയിച്ചെന്നും ചന്തു എങ്ങനെ വീരപരിവേഷമുള്ള യോദ്ധാവായി ജനങ്ങളുടെ ഉള്ളിൽ കുടിയേറി എന്നുമുള്ള കഥകൾ മമ്മൂട്ടി തുറന്നു പറയുന്നത്.
‘ശേഷമെന്തുണ്ട് കയ്യിൽ? പുരഞ്ചയമായി തുടങ്ങി സൗഭദ്രമെന്നു തോന്നിപ്പിക്കുന്ന ആ പഴയ പുത്തൂരമടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചുവെട്ടുന്ന കുറുപ്പൻമാരുടെ പുതിയ അടവോ? ചന്തുവിനെ തോൽപിക്കാൻ നിങ്ങൾക്കാവില്ല മക്കളേ... ...അംഗബലം കൊണ്ടും ആയുധബലംകൊണ്ടും ചന്തുവിനെ തോൽപിക്കാൻ ആണായിപ്പിറന്നവർ ആരുമില്ല...’’ അമർഷത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും തീപ്പൊരി ചിതറുന്ന വാക്പോര്. എം.ടി.വാസുദേവൻനായരുടെ തൂലികത്തുമ്പിൽനിന്നു വെള്ളിത്തിരയിലേക്ക് വന്നത് തീപ്പൊരികളാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിന്റെ എംടിയുടെ കൈകളിലേക്ക് വന്നത് ഒരു വടക്കൻ വീരഗാഥയിലൂടെയാണ്. ചന്തു പ്രേക്ഷകരിലേക്ക് വീണ്ടും വരികയാണ്. 4കെ ദൃശ്യമികവോടെ, തെളിവാർന്ന ശബ്ദമികവോടെ 36 വർഷങ്ങൾക്കുശേഷം വടക്കൻവീരഗാഥ വെള്ളിത്തിരയിലെത്തുമ്പോൾ മലയാളികളുടെ ഇടനെഞ്ചു പിടയ്ക്കുകയാണ്. എംടി മാഞ്ഞുപോയിരിക്കുന്നു. ഫെബ്രുവരി ഏഴിന് തീയറ്ററുകളിൽ ചന്തുവിന്റെ വാൾമുന പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം അകലങ്ങളിൽ എവിടെയോ ഇരുന്ന് അദ്ദേഹം അറിയുമായിരിക്കും. ഹരിഹരൻ എന്ന ഇതിഹാസ സംവിധായകനും എംടിയെന്ന അതുല്യതിരക്കഥാകൃത്തും ഒരുക്കിയ ‘ഒരു വടക്കൻ വീരഗാഥ’
കോഴിക്കോട് ∙ ഈ രാത്രി സിത്താരയുടെ പടികയറി പത്മവിഭൂഷൺ പുരസ്കാര വാർത്തയെത്തുമ്പോൾ അകത്തെ കസേരയിൽ ചാഞ്ഞിരുന്ന് ചെറുതായൊന്നു മന്ദഹസിക്കാൻ അദ്ദേഹമില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി.എം.ടി.വാസുദേവൻനായർ ഓർമയായി കൃത്യം ഒരു മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകുമെന്ന
സിറ്റൗട്ടിന്റെ മുന്നിലേക്ക് ഞങ്ങൾ നടന്നെത്തുമ്പോൾ എംടി സാർ തല ചരിച്ചൊന്ന് നോക്കി. ആദ്യം രാജേഷിനെയും പിന്നെ എന്നെയും കണ്ടു. വിനയപൂർവം തൊഴുത് ഞാൻ നമസ്കാരം പറഞ്ഞു. അദ്ദേഹം ഒന്നുപുഞ്ചിരിച്ചു. ചുണ്ടുകോട്ടിയുള്ള ആ വിഖ്യാതചിരി.
പാലക്കാട് ∙ രണ്ടു കാതിലും സ്വർണക്കടുക്കനിട്ടു വിക്ടോറിയ കോളജിലെ രസതന്ത്ര ക്ലാസിലേക്കു കയറിവന്ന എം.ടി.വാസുദേവൻ നായർ എന്ന കൂടല്ലൂരുകാരനെ അന്ന് എല്ലാവരും അദ്ഭുതത്തോടെയാണു നോക്കിയത്. ഇന്ന് അദ്ഭുതമല്ല, അഭിമാനമാണു വിക്ടോറിയയ്ക്ക് എംടി.എംടിയുടെ കാൽപാടുകൾ പതിഞ്ഞ ക്യാംപസിൽ അദ്ദേഹത്തിന്റെ ഓർമകൾ ഉണർത്തിയാണ്,
പാലക്കാട് ∙ രണ്ടു കാതിലും സ്വർണക്കടുക്കനിട്ടു വിക്ടോറിയ കോളജിലെ രസതന്ത്ര ക്ലാസിലേക്കു കയറിവന്ന എം.ടി.വാസുദേവൻ നായർ എന്ന കൂടല്ലൂരുകാരനെ അന്ന് എല്ലാവരും അദ്ഭുതത്തോടെയാണു നോക്കിയത്. ഇന്ന് അദ്ഭുതമല്ല, അഭിമാനമാണു വിക്ടോറിയയ്ക്ക് എംടി.
ബത്തേരി∙ ചുള്ളിയോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി എം.ടി. വാസുദേവൻ നായർ അനുസ്മരണം നടത്തി. നോവലിസ്റ്റ് ഹാരിസ് നെന്മേനി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സത്താർ മുഖ്യപ്രഭാഷണം നടത്തി. സലാം കൂരിക്കാടൻ മാസ്റ്റർ ‘എംടി ഒരു പുനർവായന’ വിഷയ അവതരണം നടത്തി.
എറണാകുളം∙ കൊച്ചി സർവകലാശാല ലൈബ്രറി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പുസ്തക പ്രദർശനത്തിന് തുടക്കമായി. പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കൊച്ചി സർവകലാശാല രജിസ്ട്രാർ ഡോ. എ.യു. അരുൺ ഡിജിറ്റൽ വായനയോടൊപ്പം തന്നെ സമാന്തര വായനയും നിലനിൽക്കണം എന്ന് അഭിപ്രായപ്പെട്ടു. യോഗത്തിൽ
മങ്കേരി പറമ്പത്തക്കടവിൽ റെയിൽവേ അടിപ്പാലം കടന്നു നിളയിലേക്കിറങ്ങിയപ്പോൾ എംടിയെ ഓർമവന്നു. ‘കാലം’ എന്ന നോവലിലെ സേതു, കാലങ്ങൾ കടന്നു മുന്നിൽവന്നു നിൽക്കുന്നതു പോലെ. സേതുവിലൂടെ എംടി പ്രകടിപ്പിച്ച നൊമ്പരങ്ങൾ അതേപടി ആവർത്തിച്ചാൽ നിളയുടെ ഇന്നത്തെ അവസ്ഥയായി. ‘മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ. എന്റെ പുഴ.
കോഴിക്കോട്∙ സർഗാത്മകത കൊണ്ടു വായനക്കാരെ ഭ്രമിപ്പിച്ച എംടി.വാസുദേവൻ നായരുടെ ദീപ്തമായ ഓർമകൾ ഇന്ന് മലയാള മനോരമ ഹോർത്തൂസ് പ്രതിമാസ ചർച്ചാ വേദിയിൽ ഒരിക്കൽക്കൂടി തെളിയും.അനുഭവങ്ങളിലും എഴുത്തിലും എംടിക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ഹോർത്തൂസ് കലാ
‘രണ്ടാമൂഴം’ എന്ന നോവലിന്റെ പരിചരണത്തില്‍ ആത്മനിഷ്ഠത അഥവാ ഫസ്റ്റ് പേഴ്സന്‍ നറേറ്റീവാണ് എം.ടി. വാസുദേവൻനായർ സ്വീകരിച്ചിട്ടുളളത്. നോവലിസ്റ്റിന് ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ മാത്രമേ കഥയെ നോക്കിക്കാണാനാവൂ. ഇതര കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളോ കഥ പറയുന്ന ആള് ഭാഗഭാക്കല്ലാത്ത ഇടങ്ങളോ സംഭവങ്ങളോ പ്രതിപാദിക്കുന്നതിലും പരിമിതികളുണ്ട്. കഥനത്തിന് ആത്മനിഷ്ഠമായ ശൈലി സ്വീകരിച്ചതിന് പിന്നിലെ കാരണം സുവ്യക്തമാണ്. ഭീമന്റെ ധര്‍മസങ്കടങ്ങളുടെ കഥയാണല്ലോ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ദശാസന്ധികളെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും വിധിവൈപരീത്യങ്ങളെക്കുറിച്ചും കഥാനായകന് തന്നെ നേരിട്ടു വന്ന് കഥനം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന വൈകാരികതയും അത് അനുവാചകനില്‍ സൃഷ്ടിക്കാവുന്ന ആഘാതവും അനുപമമാണ്. എഴുത്തുകാരന്റെ ഇടപെടലുകള്‍ക്കും വാചാടോപങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. വായനക്കാരന്റെ അനുഭവതലത്തെ തീവ്രമായും ആഴത്തിലും സ്പര്‍ശിക്കാന്‍ ആത്മനിഷ്ഠാകഥനം വഴി അനായാസം സാധിച്ചു എന്നിടത്താണ് എംടിയുടെ തിരഞ്ഞെടുപ്പിന്റെ ഔചിത്യം പ്രകടമാവുന്നത്. മുന്കൃതികളിലൊന്നിലും അദ്ദേഹം ഇത്തരമൊരു സമീപനം സ്വീകരിച്ച് കണ്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ കഥ പറയുക, അയാളുടെ വൈയക്തികാനുഭവങ്ങളും വൈകാരികമണ്ഡലവും അനാവരണം ചെയ്യുന്നതോടൊപ്പം അയാള്‍ കാണുന്ന കാഴ്ചകളും അയാളുടെ കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന സംഭവങ്ങളും സഹചരരും അടങ്ങുന്ന കഥാലോകം എന്ന സങ്കല്‍പ്പം തന്നെ നോവലിന് ചാരുത വര്‍ധിപ്പിക്കുന്നു.
‘രണ്ടാമൂഴം’ എന്ന സാഹിത്യസൃഷ്ടിയെ ഇന്ന് കാണുന്ന തരത്തില്‍ ഔന്നത്യങ്ങളിലെത്തിച്ച രാജശില്‍പ്പികളാണ് പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ വിടവാങ്ങിയത്. നോവല്‍ രചിച്ച എംടിക്ക് പിന്നാലെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എസ്. ജയചന്ദ്രന്നായരും പിന്‍വാങ്ങി. എംടിയുടെ മരണത്തിന് തൊട്ടുമുന്‍പുളള വര്‍ഷത്തിലായിരുന്നു അനശ്വര ചിത്രങ്ങളിലൂടെ നോവലിന് ദൃശ്യാത്മകസൗന്ദര്യം പകര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി യാത്രാമൊഴി ചൊല്ലിയത്. എംടിയുടെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും അതിലുപരി മലയാള സാഹിത്യം കണ്ട എക്കാലത്തെയും മികച്ച കൃതികളിലൊന്നായ രണ്ടാമൂഴം സര്‍വകാല പ്രസക്തിയുളള നോവലാണ്. 1984ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ നോവല്‍ 40 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ മഹാഭാരതത്തെ അധികരിച്ച് എംടി ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ താൽപര്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചത് പത്രാധിപര്‍ എസ്.ജയചന്ദ്രന് നായരായിരുന്നു (എസ്ജിഎൻ). ലിറ്റററി ജേണലിസത്തില്‍ എന്‍.വി.കൃഷ്ണവാര്യര്ക്കും എംടിക്കും കെ.ബാലകൃഷ്ണനുമൊക്കെ സമശീര്‍ഷനായ വ്യക്തിയാണ് ജയചന്ദ്രന് നായര്‍. അന്ന് കലാകൗമുദി വാരിക കത്തിനില്‍ക്കുന്ന സമയം. ആ സന്ദര്‍ഭത്തില്‍ അതില്‍ ഒരു നോവല്‍ വരുന്നത് വലിയ കാര്യം തന്നെയാണ്. എന്നിട്ടും ആദ്യം എംടിക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല
കോഴിക്കോട്∙ എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി നടൻ മമ്മൂട്ടി. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. മറക്കാൻ പറ്റാത്തതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിറ്റോളം എംടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
നല്ല നല്ല രചനകൾ കാണുമ്പോഴുണ്ടാകുന്ന സന്തോഷമാണ് പത്രാധിപർ എന്ന തൊഴിലിന്റെ ഏറ്റവും വലിയ സൗഭാഗ്യം’ എന്നു പറഞ്ഞത് എം.ടി. വാസുദേവൻ നായരാണ്. ആ സൗഭാഗ്യം ഏറെ അനുഭവിച്ച പത്രാധിപരായിരുന്നു അന്തരിച്ച എസ്. ജയചന്ദ്രൻ നായർ. കഥാകൃത്തുക്കളുടെ ഒരു തലമുറയ്ക്ക് വളരാൻ എംടി തുണയായെങ്കിൽ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും വലിയൊരു നിരയെ ജയചന്ദ്രൻനായരും വളർത്തിയെടുത്തു. പത്ര, ദൃശ്യ മാധ്യമങ്ങളിൽ ഇന്നു സജീവമാണ് അവരിൽ പലരും.
അഞ്ചാലുംമൂട് ∙ എംടിയെ അനുസ്മരിച്ചും ഓർമപ്പൂക്കൾ അർപ്പിച്ചും നവവത്സര സദസ്സ് സംഘടിപ്പിച്ച് നീരാവിൽ പ്രകാശ് കലാകേന്ദ്രം.എംടിയുടെ ചിത്രത്തിന് മുന്നിൽ ദീപങ്ങൾ തെളിച്ചു കൊണ്ടായിരുന്നു പ്രത്യേക എം.ടി അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്. സീതാറാം യച്ചൂരി, ഡോ. മൻമോഹൻ സിങ്, സാക്കിർ ഹുസൈൻ, ശ്യാം ബനഗൽ,
"എം. ടി. വാസുദേവൻനായർ എന്ന മഹാവൃക്ഷത്തിന്റെ തണലിൽ ഒരല്പനേരം ഇരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതൊരു മഹാഭാഗ്യമാണ്. ആ തണലിലിരുന്നു ഞാൻ കണ്ട ഇലയനക്കങ്ങളും നിഴൽചിത്രങ്ങളും ഓർത്തെടുത്തു പങ്കുവയ്ക്കുകയാണിവിടെ." - സോഹൻലാൽ ഭാഗം 1 അന്ന് വൈകുന്നേരമാണ് എം. ടി യെ ഞാൻ ആദ്യമായി കണ്ടത്! അന്നെനിക്ക്
തിരുവനന്തപുരം ∙ വിഖ്യാത സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയുടെ പേരിൽ മാറ്റം. എംടി - നിള എന്നാണ് പുതിയ പേര്. ഭാരതപ്പുഴ എന്നായിരുന്നു വേദിക്ക് ആദ്യം നൽകിയിരുന്ന പേര്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റം.
കോഴിക്കോട്∙ കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച എം.ടി.വാസുദേവൻ നായർ അനുസ്മരണം പോൾ കല്ലാനോട് എം.ടിയെ വരച്ച് ഉദ്ഘാടനം ചെയ്തു. റോയ് കാരാത്രയും എം.ടിയുടെ ചിത്രം വരച്ചു. കെ.വരദേശ്വരി, മോഹനൻ പുതിയോട്ടിൽ എന്നിവർ എം.ടിയെ കുറിച്ച് കവിത എഴുതി അവതരിപ്പിച്ചു. കെ.ജി.രഘുനാഥ് രണ്ടാമൂഴത്തിന്റെയും പ്രഫ. പ്രിയ കമാൽ മഞ്ഞിന്റെയും
അധികാരം എന്നത് സർവാധിപത്യമാകുന്നുവെന്നും നടക്കുന്നതു നേതൃപൂജയാണെന്നുമാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ സാക്ഷാൽ എം.ടി. വാസുദേവൻ നായർ ഈ വർഷമാദ്യം കോഴിക്കോട്ടു പറഞ്ഞത്. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല ജനത്തിന്റെ സ്വാതന്ത്ര്യമെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. വർഷം കടന്നുപോകുന്നതിനൊപ്പം എംടിയും
ഉരുളെടുത്ത ചൂരൽമലയും മുണ്ടക്കൈയുമായിരുന്നു 2024 ൽ കേരളത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവ്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയവും പൂരം വിവാദവും ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാളത്തിന്റെ മേൽവിലാസം തന്നെയായിരുന്ന എംടിയുടെ വിടവാങ്ങലുമൊക്കെ കണ്ട വർഷം. 2024ലെ പ്രധാന സംഭവങ്ങളിലേക്ക്...
തിരൂർ∙ പുറംലോകംതേടി നിള താണ്ടിപ്പോയ എംടി തിരിച്ചെത്തി. നിളയെ അതിരറ്റു സ്നേഹിച്ച കഥാകാരൻ നിളയിൽത്തന്നെ ലയിച്ചുചേർന്നു. ജന്മനാടായ കൂടല്ലൂരിനു പടിഞ്ഞാറ്, തിരുനാവായ നവാമുകുന്ദ ക്ഷേത്രക്കടവിൽ എം.ടി.വാസുദേവൻ നായരുടെ ചിതാഭസ്മം നിളാനദിയിൽ നിമജ്ജനം ചെയ്തു. കുടുംബാംഗങ്ങൾ ചിതാഭസ്മവുമായി രാവിലെ എട്ടിന് എത്തി.
തിരൂർ ∙ പുറംലോകംതേടി നിള താണ്ടിപ്പോയ എംടി തിരിച്ചെത്തി. നിളയെ അതിരറ്റു സ്നേഹിച്ച കഥാകാരൻ നിളയിൽത്തന്നെ ലയിച്ചുചേർന്നു. ജന്മനാടായ കൂടല്ലൂരിനു പടിഞ്ഞാറ്, തിരുനാവായ നവാമുകുന്ദ ക്ഷേത്രക്കടവിൽ എം.ടി.വാസുദേവൻ നായരുടെ ചിതാഭസ്മം നിളാനദിയിൽ നിമജ്ജനം ചെയ്തു.
എംടിയും മൻമോഹനും, ഡിസംബറിന്റെ നഷ്ടങ്ങൾ. നവതിയുടെ നിറവിന് പിന്നാലെയാണ് ഇരുവരും ‘മടങ്ങിയതെങ്കിലും’ അവർ ബാക്കിയാക്കിയ ശൂന്യത എക്കാലവും അങ്ങനെതന്നെ തുടരും. പതിറ്റാണ്ടുകൾ നീണ്ട എഴുത്ത് ജീവിതത്തിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും എംടി സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളെ. ‘മലയാളം’ ഉള്ളിടത്തോളം കാലം എംടി എന്ന രണ്ടക്ഷരത്തെ നെഞ്ചോട് ചേർത്തു നിർത്താൻ പോന്നതാണ് ആ ഓരോ കഥാപാത്രവും. മൻമോഹൻ സിങ് എന്ന മുൻ പ്രധാനമന്ത്രിയെ മാത്രമല്ല ഡിസംബർ തട്ടിയെടുത്തത്. 27 കോടിയിലേറെ പട്ടിണി പാവങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് കൈപിടിച്ചുയർത്തിയ ‘മനുഷ്യ സ്നേഹിയെ, ലോകം കണ്ട എറ്റവും വലിയ സാമ്പത്തിക വിദഗ്ധരിലെ മുൻനിരക്കാരനെ, ലളിത ജീവിതത്തിന്റെ പ്രതീകത്തെ... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങളുടെ ഉടമയെയാണ് രാജ്യത്തിന് നഷ്ടമായത്. എംടി വാസുദേവൻ നായരുടെയും ഡോ. മൻമോഹൻ സിങ്ങിനെയും അവരുടെ വ്യക്തി മുദ്രകൾ ചാർത്തിയ പ്രവർത്തനങ്ങളെയും ഓർമപ്പെടുത്തുന്ന പ്രീമിയം സ്റ്റോറികൾ ഒന്നിച്ചു വായിക്കാം...
തിരുവനന്തപുരം∙ അന്തരിച്ച എം.ടി.വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ 31ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും.
അവഗണിതന്റെ ആത്മരോഷം, ആത്മനിന്ദ. കാലലീലയുടെ ഫലമെന്നോണം ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകാപുരിയെ കടൽ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ആ സംഹാരതാണ്ഡവത്തിനു ശേഷം മെല്ലെ ശാന്തമായിക്കൊണ്ടിരിക്കുന്ന കടലിന്റെ ദൃശ്യത്തോടെയാണ് ‘രണ്ടാമൂഴം’ ആരംഭിക്കുന്നത്. മഹാഭാരതകഥയുടെ അവസാനഭാഗത്തെ പ്രധാനസംഭവങ്ങളാണ് അപമാനിക്കപ്പെട്ട യാദവസ്ത്രീകളെ അർജുനന് രക്ഷിക്കാൻ കഴിയാഞ്ഞതും യാദവവംശത്തിന്റെ പതനവും ശ്രീകൃഷ്ണന്റെ അന്ത്യവും ദ്വാരക കടലിലാണ്ടു പോയതുമൊക്കെ. അതോടെ ഇനി ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തോടെ പാണ്ഡവന്മാർ ദ്രൗപദിയോടൊപ്പം മഹാപ്രസ്ഥാനത്തിനൊരുങ്ങുന്നു. ആ സന്ദർഭമാണ് ‘രണ്ടാമൂഴം’എന്ന നോവലിന്റെ ആരംഭബിന്ദു. നോവലിൽ ആദ്യം പരാമൃഷ്ടനാകുന്ന കഥാപാത്രം കൃഷ്ണദ്വൈപായനനാണ് എന്നത് നോവലിസ്റ്റ് ബോധപൂർവം ചെയ്തതാവണം. ഇതിഹാസകാരൻ മാത്രമല്ല, കൗരവരുടെയും പാണ്ഡവരുടെയും പിതാക്കന്മാർക്ക് ജന്മം നൽകിയതും കൃഷ്ണദ്വൈപായനനാണ്. നോവലിന്റെ അന്ത്യത്തിൽ വാനപ്രസ്ഥം സ്വീകരിച്ച അമ്മ കുന്തിയെ ഒരിക്കൽക്കൂടി കാണാൻ ഭീമൻ കാട്ടിലെത്തുന്നു. അപ്പോൾ ധൃതരാഷ്ട്രരോടും ഗാന്ധാരിയോടുമൊപ്പം കുന്തി കഴിയുന്ന ആശ്രമത്തിൽ കൃഷ്ണദ്വൈപായനനും ഉണ്ട്. നോവലിന്റെ ഘടനയിലേക്ക് പരോക്ഷമായി ഇതിഹാസത്തിന്റെ രചനാതന്ത്രത്തിന്റെ ചില ഇഴകൾ സൂക്ഷ്മമായി പാകിയെടുക്കുന്നതിന്റെ ഉദാഹരണമാണിത്. രാമായണത്തിൽ വാല്മീകിയും മഹാഭാരതത്തിൽ വ്യാസനും (കൃഷ്ണദ്വൈപായനൻ) കഥാപാത്രങ്ങളാകുന്ന മാതൃക ഇവിടെയും തുടരുന്നു. മഹാപ്രസ്ഥാനമാരംഭിച്ചപ്പോൾ യുധിഷ്ഠിരൻ മുന്നിൽ നടന്നു. ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും ദ്രൗപദിയും അനുധാവനം ചെയ്തു. തങ്ങളുടെ കൂടെ നടന്നിരുന്ന ദ്രൗപദി പിന്നിൽ വീണപ്പോൾ അവൾക്ക് എന്തു പറ്റി എന്നു ശ്രദ്ധിക്കാതെ ഭീമനൊഴിച്ചുള്ളവർ മുന്നോട്ടു പോയി. ഭീമൻ എന്നും അമ്മയും സഹോദരങ്ങളും ദ്രൗപദിയുമുള്ള കുടുംബത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് ജീവിച്ചത്. വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തേക്ക് അയാൾ ചെന്നു. തളർന്നു വീണ അവൾ പാടുപെട്ട് എഴുന്നേറ്റിരുന്നെങ്കിലും, അയാളുടെ ‘ദ്രൗപദീ...’ എന്ന വിളിയോടുള്ള പ്രതികരണം അവ്യക്തമായിരുന്നു. അടുത്ത നിമിഷം അവളുടെ ശിരസ്സ് ചാഞ്ഞു. അവൾ കണ്ണുതുറക്കുന്നത് കാത്ത് അയാൾ അടുത്തിരുന്നു. അപ്പോൾ ഭീമസേനൻ തന്റെ
ആള്‍ക്കൂട്ടത്തിലെ ഏകാകിയായാണ് എം.ടി.വാസുദേവന്‍ നായരെ അധികം പേരും അറിയുന്നതെങ്കിലും, സൗഹൃദങ്ങളുടെ പൂക്കാലങ്ങള്‍ ആഘോഷിച്ചു തീര്‍ത്തൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. ആ സൗഹൃദകാലങ്ങളെക്കുറിച്ച് എംടി നിരന്തരം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എംടിയുടെ കോഴിക്കോടന്‍ സാഹിത്യസൗഹൃദങ്ങള്‍ പ്രശസ്തം. അത്ര തന്നെ സംഭവബഹുലമായിരുന്നു സിനിമാക്കാലത്തെ കോടമ്പാക്കം കൂട്ടുകളും. നിരോധനം ലംഘിച്ച് മദ്യപിച്ചതിന് സൂപ്പര്‍താരത്തിനൊപ്പം തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട്. 1960കളുടെ അവസാനങ്ങളിലായിരിക്കണം. തമിഴ്നാട്ടില്‍ മദ്യനിരോധനമുള്ള കാലം. എഴുത്തുകാരനെന്ന നിലയില്‍ എംടി പ്രശസ്തനായിക്കഴിഞ്ഞു. മുറപ്പെണ്ണും പകല്‍ക്കിനാവും ഇരുട്ടിന്റെ ആത്മാവുമെല്ലാം പുറത്തുവന്ന് എംടി സിനിമയിലും സജീവം. ഇടയ്ക്കിടെ ചെന്നൈയില്‍ പോകേണ്ടി വരും. ഒരിക്കല്‍ എംടി ചെന്നൈയിലുള്ളപ്പോള്‍ അവിടെയൊരു ലോഡ്ജില്‍ ശങ്കരാടിയും മധുവും ഉണ്ടെന്നറിഞ്ഞു. രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ മധു ക്ഷണിച്ചു: ഇങ്ങോട്ടു പോരൂ, ഉച്ചഭക്ഷണം ഒരുമിച്ചാകാം. ചെന്നൈയില്‍ വര്‍ക്ക്ഷോപ് നടത്തുന്ന അനിയന് എന്ന സുഹൃത്തിനെയും ശോഭനാ പരമേശ്വരന് നായരെയും കൂട്ടി ലോഡ്ജിലെത്തി. ശങ്കരാടിയുടെ മുറിയിലാണ് ആദ്യം കയറിയത്. മധു അങ്ങോട്ടു വന്നു. കസേരകള്‍ വരുത്തി അഞ്ചു പേരും ഇരുന്നു. അന്നേരം ശങ്കരാടി സങ്കടത്തോടെ പറയുന്നു: “മദ്യം തികയില്ല. തലേന്നു വാങ്ങിയ കുപ്പിയില്‍ പകുതിയില്‍ താഴെയേ ഉള്ളൂ.’’ മദ്യനിരോധനകാലമായതിനാല് ബ്ലാക്കില്‍ വേണം വാങ്ങിക്കാന്‍. പതിവായി വാങ്ങിക്കൊടുക്കുന്ന
കോഴിക്കോട് ∙ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കണമെന്ന എം.ടി.വാസുദേവൻ നായരുടെ സ്വപ്നം സാക്ഷാൽക്കരിക്കാനൊരുങ്ങി കുടുംബം. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന പ്രശസ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എംടിയുടെ കൂടി താൽപര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി പ്രാരംഭചർച്ച തുടങ്ങിയിരുന്നു.
എംടിയെ ഞാൻ ആദ്യം കാണുന്നത് 1968ലാണ്. ജോൺ ഏബ്രഹാമിന് എംടിയെ അടുത്തു പരിചയമുണ്ടായിരുന്നു. ജോൺ ഒരു ദിവസം എന്നോടു ചോദിച്ചു, ‘എംടിയെ കണ്ടിട്ടുണ്ടോ?’ ഞാൻ പറഞ്ഞു: ‘ഇല്ല.’ അങ്ങനെ ജോണുമൊത്ത് ഒരു ദിവസം കാഞ്ഞിരപ്പള്ളിയിൽനിന്ന് എംടിയെ കാണാൻ പോയി. ഞാൻ അപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥയെഴുതിത്തുടങ്ങിയിട്ട് നാലു വർഷമായിരിക്കുന്നു. 1964ലാണ് എന്റെ ആദ്യകഥ മുഖ്യപത്രാധിപർ എൻ.വി.കൃഷ്ണവാരിയരും സഹപത്രാധിപർ എംടിയും ചേർന്ന് ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ളിക് പതിപ്പിലെ മലയാള കഥയായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം എംടിയുമായി കഥകളെ സംബന്ധിച്ച് വല്ലപ്പോഴുമുള്ള കത്തുബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോണും ഞാനും ഉച്ചയ്ക്ക് ആഴ്ചപ്പതിപ്പിന്റെ ഓഫിസിൽ കയറിച്ചെല്ലുമ്പോൾ എംടി സഹപ്രവർത്തകർക്കൊപ്പം ജോലിയിലാണ്. ജോൺ എന്നെ പരിചയപ്പെടുത്തി. എംടി സന്തോഷപൂർവം ചിരിച്ചു. അൽപസമയം ഞങ്ങൾ കുശലപ്രശ്നങ്ങൾ നടത്തി. ‘ഊണു കഴിക്കാം’ എംടി പറഞ്ഞു. ദരിദ്രരായ ഞങ്ങൾക്കു വളരെ സന്തോഷം. എംടി പോക്കറ്റിൽ തപ്പി. പോക്കറ്റ് കാലി എന്നു മനസ്സിലായി. സഹപ്രവർത്തകരിലൊരാളോടു പൈസ കടംവാങ്ങി. ഞങ്ങളെയും കൂട്ടി ഒരു ബാറിലേക്കു പോയി. വേണ്ടുവോളം ബിയറും ആഹാരവും
എംടിയുടെ നാടായ പാലക്കാട്ട് 1994 ജനുവരിയിൽ നടന്ന ദേശീയ സ്കൗട്സ് ആൻഡ് ഗൈഡ്സ് ജംബൂരി ആയിരുന്നു എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിങ്. പന്തലുകൾക്കു കാൽനാട്ടാൻ കുഴിച്ച കുഴിയിലെ മണ്ണിൽ എന്റെ കാൽ പുതഞ്ഞു. വലിച്ചെടുത്തപ്പോൾ കൂടുതൽ മണ്ണ് ഇടിഞ്ഞുവീണ് കാൽ പ്ലാസ്റ്ററിലായി. ആറാഴ്ചത്തെ വിശ്രമം പ്രയോജനപ്രദമാക്കാൻ അന്നത്തെ അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ് സാർ ഒരു ജോലി ഏൽപിച്ചു- എം.ടി.വാസുദേവൻനായരുടെ സ്ത്രീ കഥാപാത്രങ്ങൾ. ഒരു പ്രത്യേക ഫീച്ചർ. ഞാൻ ആവേശഭരിതയായി. എംടിയുടെ രചനകൾ മനഃപാഠമായിരുന്നു. പക്ഷേ, സിനിമകൾ മുഴുവൻ കണ്ടിരുന്നില്ല. വിസിആറും കസറ്റുകളും വാടകയ്ക്കെടുത്ത്, ആ സിനിമകൾ ആവർത്തിച്ചുകണ്ടു. അന്നു ഡിഗ്രി വിദ്യാർഥിനിയായിരുന്ന അനിയത്തിയോടൊപ്പം സിനിമാ ഡയലോഗുകളും നോവൽ ഖണ്ഡികകളും ചർച്ച ചെയ്തു. രണ്ടു പത്രം മുഴുവൻ അച്ചടിക്കാനുള്ളത്ര എഴുതിക്കൂട്ടി. പക്ഷേ, തൃപ്തി വന്നില്ല. ഞാനതിനുമേൽ അടയിരുന്നു. തോമസ് സാർ മറന്നു പോയതാണോ എന്നെ പരീക്ഷിച്ചതാണോ എന്നറിയില്ല, അത് ആവശ്യപ്പെട്ടില്ല. ഞാൻ ഓർമിപ്പിച്ചതുമില്ല.
തിരൂർ∙ എം.ടി.വാസുദേവൻ നായരുടെ വിടവാങ്ങൽ തുഞ്ചൻപറമ്പിനെ ശരിക്കും അനാഥമാക്കിയിട്ടുണ്ട്. പതിവിൽനിന്നു വിപരീതമായി എഴുത്തച്ഛന്റെ സ്മാരകത്തിലെങ്ങും മൂകാന്തരീക്ഷമാണ്. പലരും വന്നുപോകുന്നുണ്ട്. കോഴിക്കോട്ട് ‘സിതാര’യിലെത്തി എംടിയെ അവസാന നോക്കു കാണാൻ സാധിക്കാത്തവർ ഇവിടെയെത്തി അദ്ദേഹത്തെ മനസ്സാൽ സ്മരിക്കുന്നു.
കോഴിക്കോട് ∙ ഗൗരവക്കാരനും മൗനിയുമായ എംടിയെ കുറിച്ചാണ് പുറംലോകം കൂടുതലറിയുക, എന്നാൽ ഇഷ്ടമുള്ളവരോട് തുറന്നു സംസാരിക്കുന്ന അടുത്ത സുഹൃത്തുക്കളോട് തമാശ പറഞ്ഞു ചിരിക്കുന്ന സഹൃദയനായ എംടിയുടെ ഒട്ടേറെ ഫ്രെയിമുകൾ സ്വന്തം ക്യാമറയിലാക്കിയ ഫൊട്ടോഗ്രഫറാണ് പി.മുസ്തഫ. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായി വിരമിച്ച
കോഴിക്കോട് ∙ വായനക്കാരുടെ മനസ്സിൽ അനുഭൂതികളുടെ മഞ്ഞു വീഴ്ത്തിയ പ്രിയപ്പെട്ട എംടിയുടെ ചാരുകസേര ഒഴിഞ്ഞുകിടക്കുകയാണ്; തീർഥാടനം പോലെ സാഹിത്യാസ്വാദകർ എത്തിയിരുന്ന സ്വീകരണ മുറിയിലെ സോഫയും. കൊട്ടാരം റോഡിലെ ‘സിതാര’യെന്ന വീട്ടിലെത്തുന്നവർ നിറകണ്ണുകളോടെ അവ രണ്ടും തൊട്ടുതലോടുന്നു. എംടി.വാസുദേവൻ നായരുടെ സംസ്കാരം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിനം അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ ശിരസ്സു കുനിച്ചു കൈകൂപ്പുന്നു അക്ഷരപ്രേമികൾ.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. മഞ്ഞുപാളി മായുംപോലെ മാഞ്ഞ് എംടി; തോരുന്നു വാക്കിന്റെ മഞ്ഞുകാലം മലയാളത്തിന് എല്ലാക്കാലത്തും വായിക്കാനുള്ളതത്രയും എഴുതിവച്ച്, പുലർവെയിലിൽ ഒരു മഞ്ഞുപാളി മായും പോലെ
എം.ടി.വാസുദേവൻ നായർ മഹാഭാഗ്യവാനാണ്. ഇത്രയും ഭാഗ്യവാനായ ഒരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഭാഗ്യമാണെങ്കിൽ ജനിക്കുന്നതിനുമുൻപേ ആരംഭിക്കുകയും ചെയ്തു! അച്ഛനമ്മമാരുടെ ആൺകുട്ടികളിൽ നാലാമനാണ് വാസുദേവൻ. ആ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുകയുണ്ടായി. പക്ഷേ, വാസുദേവൻ വന്നു പിറക്കുകതന്നെ ചെയ്തു. ഇൗ ഭാഗ്യം ജീവിതത്തിലുടനീളം കൂടെയുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ ആദ്യത്തെ പുസ്തകം വന്നു. ‘രക്തം പുരണ്ട മൺതരികൾ’ (1952). കോളജിലെ കൂട്ടുകാർ പൈസയെടുത്താണ് അത് അച്ചടിപ്പിച്ചത്. രണ്ടുകൊല്ലം കഴിഞ്ഞ് കഥയ്ക്ക് വലിയൊരു സമ്മാനം കിട്ടുന്നു. – ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെ (1954) ആ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം മലയാള സാഹിത്യത്തിൽ ശ്രദ്ധ നേടി. അന്ന് വയസ്സ് 21. 3 കൊല്ലം കഴിഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
എല്ലാവരും പോകും, എംടിയും പോകും – അതു നമുക്കറിയാമായിരുന്നു. എന്നാൽ, മറ്റുള്ളവരെപ്പോലെയല്ല എംടി പോയത്. അദ്ദേഹത്തിന്റെ ദേഹം മാത്രമാണു പോയത്. ബാക്കിയെല്ലാം ഇവിടെത്തന്നെയുണ്ട്. അതായത്, മരണത്തിന് എംടിയെ പൂർണമായി കൊണ്ടുപോകാൻ കഴിഞ്ഞില്ല. കാരണം, എണ്ണമറ്റ മലയാളിമനസ്സുകളിൽ എംടിയുണ്ട്. അവരെ മുഴുവൻ കൂടെക്കൊണ്ടുപോകാൻ മരണത്തിനു കഴിയില്ല. എംടിയില്ലാത്ത പ്രഭാതമാണ് ഇനി നമ്മൾ കാണുക. അതു സങ്കൽപിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ, എംടിയുടെ കഥകൾ, നോവലുകൾ, സിനിമകൾ, പ്രഭാഷണങ്ങൾ എന്നിവയൊക്കെ ഇവിടെയുണ്ടല്ലോ. ആ ചിന്തയിൽ നമുക്ക് ആശ്വാസം കൊള്ളാം. എംടിയെന്ന എഴുത്തുകാരനെയാണു ഞാൻ ആദ്യം അറിഞ്ഞത്. 17–ാം വയസ്സിലാണു ‘നാലുകെട്ട്’ വായിച്ചത്. അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ആ പുസ്തകം ഇപ്പോഴും മടിയിൽ തുറന്നുകിടപ്പുണ്ടെന്നു തോന്നുന്നു. എംടിയുടെ പുസ്തകങ്ങൾ വായിച്ചുതീർത്താലും തിരികെ ബുക്ഷെൽഫിലേക്കു പോകുന്നില്ല. നമ്മുടെ കൂടെത്തന്നെ നിൽക്കുന്നു. എഴുത്തും ജീവിതവും
കൂടല്ലൂരിലെ മാടത്ത് തെക്കെപ്പാട്ട് വീട്ടിൽ നിന്നു നടന്നെത്താവുന്ന ദൂരമേയുള്ളൂ നിളാനദിയോരത്തേക്ക്. വീടിനു സമീപത്തെ താന്നിക്കുന്നു കയറിയാൽ അധികം അകലെയല്ലാതെ നിളാസുന്ദരി മെലിഞ്ഞൊഴുകുന്നതു കാണാം. എഴുത്തിന്റെ കൊടുമുടി കയറിയിട്ടും എംടിയുടെ കാലുകൾ എന്നും ഇത്തിരിപ്പോന്ന താന്നിക്കുന്നിൽത്തന്നെ
എംടിയുടെ ആദ്യ കഥാസമാഹാരം പ്രകാശിതമാകുന്നതു പാലക്കാട്ടെ സഹൃദയ സാന്നിധ്യത്തിലാണ്. വിക്ടോറിയ കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണു ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. 6 കഥകളുടെ ഈ സമാഹാരം കലാലയത്തിലെ വായനക്കാരുടെയും കലാകാരന്മാരുടെയും കുട്ടായ്മയായ കലാരാധക സംഘത്തിന്റെ നേതൃത്വത്തിൽ
1949 മുതൽ 1955 വരെ ആറു വർഷക്കാലം. ഇത് എം.ടി.വാസുദേവൻ നായർ പാലക്കാട് നഗരത്തിൽ അലിഞ്ഞുജീവിച്ച കാലമാണ്. ആദ്യത്തെ നാലു വർഷം വിക്ടോറിയ കോളജ് വിദ്യാർഥിയായി. രണ്ടു വർഷം എം.ബി.ട്യൂട്ടോറിയൽ കാലം. പ്രയത്നത്തിന്റെയും പ്രതീക്ഷയുടെയും കാലമായിരുന്നു താൻ പാലക്കാട് താമസിച്ചതെന്നും പാലക്കാടിന്റെ സൗന്ദര്യം തന്റെ
എത്രയോ നഗരങ്ങളിൽ എംടി അന്തിയുറങ്ങി, രാപകലുകൾ ചെലവഴിച്ചു. പക്ഷേ, എംടി ആദ്യം അനുഭവിച്ച മഹാനഗരം പാലക്കാട് തന്നെയായിരുന്നു. കുമരനല്ലൂർ ഹൈസ്കൂളിലെ പഠനശേഷം പാലക്കാട് വിക്ടോറിയയിൽ എത്തിയത് ‘രസതന്ത്രം’ പഠിക്കാനാണ്. വായന, സൗഹൃദം, സിനിമ, യാത്ര എന്നിവ സജീവമായത് അക്കാലത്താണ്. പഴയ നാലു ഷർട്ടും നാല്
സാഹിത്യലോകത്തെ തലപ്പൊക്കം നിലനിർത്തിക്കൊണ്ടുതന്നെ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായി ദേശീയ, രാജ്യാന്തര ശ്രദ്ധ നേടിയ അതുല്യ പ്രതിഭയെയാണ് കേരളത്തിനു നഷ്ടമാകുന്നത്. പത്രാധിപരെന്ന നിലയിൽ പുതുതലമുറ എഴുത്തുകാർക്കു പതിറ്റാണ്ടുകളോളം വഴിവിളക്കുമായിരുന്നു എംടി.
എംടി– ആ രണ്ടക്ഷരം ഇനി ഹൃദയങ്ങളിലെ നിത്യമുദ്ര. വിരുന്നെത്തിയ പ്രതിഭകളെ വീട്ടുകാരാക്കിയ കോഴിക്കോട് നഗരം എം.ടി.വാസുദേവൻ നായർക്ക് മാവൂർ റോഡിലുള്ള ‘സ്മൃതി പഥ’ത്തിൽ നിത്യവിശ്രമമേകി. പുതുക്കി നിർമിച്ച ശ്മശാനത്തിലെ ആദ്യ സംസ്കാരച്ചടങ്ങ്.
കാലത്തോട് സമരസപ്പെടാത്ത എഴുത്തിന്റെ ഊറ്റം എംടിയെ എക്കാലവും വ്യത്യസ്തനാക്കി.വഴക്കം അദ്ദേഹത്തിന്റെ ജീവിതപുസ്തകത്തിൽ ഏറ്റവും കുറച്ചുമാത്രം ഉപയോഗിച്ച പദം
ഓർമയുണ്ട്, ആഴ്ചവട്ടത്തെ ഞങ്ങളുടെ വീട്ടിലെ നടുഭാഗത്ത് വച്ച ഉപ്പയുടെ നിശ്ചലമായ ശരീരം കണ്ട് വാസ്വേട്ടൻ, കിടപ്പുമുറിയിൽ പോയിക്കിടന്നത്. വാസ്വേട്ടൻ കിടന്നത് ഉപ്പയുടെ കട്ടിലിലായിരുന്നു. വാസ്വേട്ടൻ കരഞ്ഞ മറ്റൊരു സന്ദർഭം ഉണ്ടായിട്ടുണ്ടോയെന്ന് അറിവില്ല.
എഴുത്തിന്റെ ആ നിമിഷങ്ങളിൽ ഞാൻ ‘അധൃഷ്യ’നാണ്’- ഒരു വർഷം മുൻപ്, നവതി ആഘോഷനാളുകളിലൊന്നിൽ, എംടി എഴുതി. ‘എനിക്കു വേണ്ടിയാണ് ഞാനെഴുതുന്നത്. എഴുതുമ്പോൾ എന്റെ മുൻപിൽ പത്രക്കാരില്ല, പ്രസാധകന്മാരില്ല, വായനക്കാരുമില്ല... കഥയുടെ ആത്മീയജീവിതം എന്നിൽത്തന്നെയാണ്. എന്റെ ഹൃദയത്തിലാണത് മുളയ്ക്കുന്നത്. കിളിർക്കുന്നതും പടരുന്നതും പൂത്തുകയറുന്നതും എന്റെ ഹൃദയത്തിൽത്തന്നെ..
സാഹിത്യത്തിലും, സിനിമയിലും, സാംസ്കാരിക മേഖലയിലും എംടി കഴിഞ്ഞ അര നൂറ്റാണ്ടിലേറെ നിറഞ്ഞു നിന്നു. വൈകാരിക സത്യസന്ധത കൊണ്ട് വായനക്കാരെ ആദ്യം എംടി വിസ്മയിപ്പിച്ചത് ഏതാണ്ട് അറുപതു വർഷങ്ങൾക്കു മുമ്പാണ്. അന്ന് തൊട്ടിന്നോളം മലയാള സാഹിത്യത്തിൽ അദ്ദേഹം കുലപതിയായി വാണു.
ആലപ്പുഴ ∙എംടി ഇവിടെയുണ്ടായിരുന്നു; 15 വർഷം മുൻപ് ആലപ്പുഴയുടെ കായലോരത്ത്. ഒരു ബ്രഹ്മാണ്ഡ സിനിമയുടെ തുടക്കമായിരുന്നു അത്. പക്ഷേ, മുടങ്ങിപ്പോയി. കളരി അടിസ്ഥാനമായ ആ സിനിമാസ്വപ്നം വീണ്ടും ചുവടുവയ്ക്കുമ്പോൾ കഥാകാരൻ മടക്കയാത്രയിലാണ്.2009ൽ ആണ് എംടി ‘നയൻടീൻത് സ്റ്റെപ്പ്’ (പത്തൊൻപതാം അടവ്) എന്ന രാജ്യാന്തര
പെയ്യാൻ തുടിച്ചുനിൽക്കുന്ന മഴയെയും പേറി ഇരുണ്ടമേഘങ്ങൾ കാവൽ നിന്ന ഒരു വൈകുന്നേരം. വായനശാലയിലേക്ക് സൈക്കിൾ ചവിട്ടി പോകവേ, പൊട്ടിവീണ മഴ അടരുകളെ വകവയ്ക്കാതെ നനവോടെ അവിടേക്ക് കയറിച്ചെന്നത് കോന്തുണി നായരുടെ മകൻ അപ്പുണ്ണിയിലേക്ക് എത്താനുള്ള ധൃതി കൊണ്ടാണ്. ഒരു നോക്ക് കണ്ടാൽ സെയ്താലിക്കുട്ടിയെ കുത്തിമലർത്താൻ കാത്തിരിക്കുന്ന ആ മനസ്സിന്റെ പ്രതികാരച്ചൂടിൽ എംടിയിലേക്ക് ആഴ്ന്നിറങ്ങി പോയ ഒരു ബാല്യകാലമുണ്ട്, നമ്മിൽ പലർക്കും. ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പിന്നെ വായന നിർത്താനാവാത്ത അവസ്ഥയും കടന്ന്, വായിച്ച പുസ്തകങ്ങൾതന്നെ വീണ്ടും വീണ്ടും വായിക്കുന്ന പ്രവണതയിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചതിൽ എംടി വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല. ‘‘ആർക്കുവേണ്ടിയും കാത്തുനിൽക്കാൻ സമയമില്ല.’’ ഉരുകിയ സ്വർണം പോലെ തിളങ്ങുന്ന നകുലൻ പിറുപിറുത്ത വാക്കുകൾ സത്യമാക്കിക്കൊണ്ട് എംടി കടന്നുപോയിരിക്കുന്നു. ആ ആഘാതം താങ്ങാനാകാതെ ഇടറുന്ന മനസ്സുകളോട് അതിനുള്ള സമാശ്വാസവും എംടി പകർന്നു തന്നിട്ടുണ്ട്. ‘‘ഓർമിക്കുക,
ഇതൊരു കാലത്തിന്റെ അസ്തമയമാണ്; വാക്കുകൾ നിറനിളപോലെ ഒഴുകിയിരുന്ന, കഥകളിൽ കവിത കണ്ണാന്തളിയായി പൂത്തിരുന്ന, ഹൃദയത്തിനു സ്വന്തമായൊരു അക്ഷരമാലയുണ്ടായിരുന്ന ഒരു സുന്ദരകാലത്തിന്റെ അവസാനം. മലയാളത്തിന്റെ സൗന്ദര്യവും സുകൃതവും സാഫല്യവുമായിരുന്ന എഴുത്തിന്റെ ചക്രവർത്തി കഥാവശേഷനായിരിക്കുന്നു. കാലത്തിനുമുന്നിൽ ആത്മവിശ്വാസത്തോടെ എഴുത്തുമേശയിട്ടൊരാൾ, അതേ ആത്മവിശ്വാസത്തോടെ കാലത്തിലേക്കു മടങ്ങുകയാണ്.
ജീവജലം പോലെ അമൂല്യമായി സമയത്തെ പരിചരിക്കുന്ന സ്വഭാവമാണ് എംടിയുടേത്. കയറി ഹെഡ് ചെയ്യുന്ന ഏതു വായാടിക്കും ഒറ്റ മിനിറ്റുപോലും അദ്ദേഹത്തിൽനിന്ന് അപഹരിച്ചെടുക്കാൻ സാധ്യമല്ല. ആവശ്യത്തിൽക്കവിഞ്ഞ നേരം മുന്നിലിരുന്നു തിരിഞ്ഞാൽ എംടി ഗെറ്റ് ഔട്ടൊന്നും അടിക്കില്ല.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ ഗ്രാമത്തിൽ ‘നിർമാല്യം’ ഷൂട്ടിങ് നടന്നത്. കാണാത്ത എംടിയെ കണ്ട അതേ കുട്ടിയുടെ കണ്ണോടു കൂടി അന്ന് അദ്ദേഹത്തെ കണ്ടുകൊണ്ട് പിന്നാലെ നടന്നു. അന്നുമുതൽ എന്നെ ബാധിച്ച എഴുത്തുകാരനാണ് എംടി.
കാസർകോട് ∙ എംടിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എന്നത് ഒരിക്കലും ആലോചിച്ചിരുന്നില്ല ‘ബഷീർ ദ് മാൻ’ ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഇനി പി.കുഞ്ഞിരാമൻ നായരെ കുറിച്ച് ഡോക്യുമെന്ററിയായിരുന്നു മനസ്സിൽ. അതു നടന്നില്ലെങ്കിലും കോവിലനെക്കുറിച്ചുള്ളതടക്കം പത്തോളം ഡോക്യുമെന്ററികൾ ചെയ്തു. അന്ന് ഞാൻ കോടഞ്ചേരി കോളജിലാണ്
തൃക്കരിപ്പൂർ ∙ സൗത്ത് തൃക്കരിപ്പൂരിലെ തെക്കുമ്പാട് യുവജന ഗ്രന്ഥാലയത്തിൽ എം.ടി.വാസുദേവൻ നായരുടെ വരയും കയ്യൊപ്പും തിളക്കമേറി കിടപ്പുണ്ട്. രണ്ടര പതിറ്റാണ്ട്് മുൻപാണ് എംടി ഗ്രന്ഥാലയത്തിൽ എത്തിയത്. 1996 മാർച്ച് 6ന്. ഗ്രന്ഥാലയത്തിനു പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത് എംടിയാണ്. പയ്യന്നൂർ കാപ്പാട്ട്
ഞാൻ എഴുതാൻ തുടങ്ങിയ കാലത്തെ പോലെത്തന്നെയാണ് ഇന്നും നിലകൊള്ളുന്നത്. എന്റെ ആകാശം വിസ്തൃതമായിട്ടില്ല. എന്നാൽ, വാസുവിന്റെ സ്ഥിതി അതായിരുന്നില്ല. വളരെ വേഗത്തിൽ, കാണെക്കാണെ വികസിച്ചു. കഥകളിൽനിന്നു തുടങ്ങിയ വാസു നോവലിലേക്കും തിരക്കഥയിലേക്കുമെത്തി.
കണ്ണൂർ∙ ‘ജയിലിലെ ഇരുട്ടറയിൽ മരണശിക്ഷ കാത്തുകിടക്കുന്നവന്റെ കഥ’– ഇത്രമാത്രമാണ് എം.ടി.വാസുദേവൻനായർ സംവിധായകൻ സിബി മലയിലിനോടു പറഞ്ഞത്. ശത്രു എന്ന സ്വന്തം കഥയെ ആറ്റിക്കുറുക്കി എംടി പറഞ്ഞപ്പോൾതന്നെ അദ്ദേഹത്തിന്റെ മനസ്സിലേക്കെത്തിയത് മോഹൻലാലിന്റെ മുഖമായിരുന്നു.1992ൽ തിരക്കഥയ്ക്ക് എം.ടി.വാസുദേവൻ നായർക്ക്
കണ്ണൂർ∙ എം.ടി.വാസുദേവൻ നായരും ടി.പത്മനാഭനും തമ്മിലെ സൗന്ദര്യപ്പിണക്കത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ആ പിണക്കം അൽപ നേരത്തേക്കെങ്കിലും മാറ്റിവച്ച് ഇരുവരും വേദിപങ്കിട്ട അനുഭവം കണ്ണൂരിനുണ്ട്. 2012 ഒക്ടോബർ 21ന് ആയിരുന്നു അത്. മയിൽപ്പീലി പുരസ്കാരം എം.ടി.വാസുദേവൻ നായർക്കു സമ്മാനിക്കുന്ന ചടങ്ങിൽ എംടിയെ
വി. മധുസൂദനൻ നായർ എഴുതിയ കവിത
പരപ്പനങ്ങാടി ∙ എം.ടി.വാസുദേവൻ നായരിൽ നിന്ന് പ്രകാശം പരത്തുന്ന പേന സമ്മാനമായി കിട്ടിയ പെരുമയിൽ പാലത്തിങ്ങലെ സമീർ മുക്കം ജില്ലയിലെ അറിയപ്പെടുന്ന പേന ശേഖരണക്കാരനാണ്. അക്ഷര സ്നേഹവുമായി ഒരു ലക്ഷത്തിലധികം പേനകളുടെ ഉടമയാണിപ്പോൾ. കോഴിക്കോട് ഈസ്റ്റ് നടക്കാവിലുള്ള കൊട്ടാരം റോഡിലെ 'സിതാരയിൽ പോയതും എംടിയെ
ഐ.വി.ശശി ചിത്രത്തിലൂടെയാണ് എന്റെ എംടി ബന്ധം. അത്രയും സ്നേഹം മനസ്സിൽ സൂക്ഷിച്ചൊരാളാണ് കടന്നുപോകുന്നത്. ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, പഞ്ചാഗ്നി, ഉയരങ്ങളിൽ, സദയം, താഴ്വാരം തുടങ്ങി ... തിരയിളക്കങ്ങളിൽ എന്റെ ചുവടുറപ്പിച്ച കഥാപാത്രങ്ങൾ പലതും എംടി സമ്മാനിച്ചതാണ്. ഉയരങ്ങളിലെ രാജനായി അദ്ദേഹം നിർദേശിച്ചത് എന്റെ പേരാണ്. പുറമെ സൗമ്യമായി പെരുമാറുമ്പോഴും വില്ലനിസം മനസ്സിൽ സൂക്ഷിക്കൊന്നാരാൾ. ക്രൂരതയുടെ ചുടുചോരയിൽക്കുളിച്ച പ്രതിനായകനായിരിക്കുമ്പോഴും പ്രേക്ഷകപ്രീതി ഒരു കാന്തം പോലെ കഥാപാത്രത്തിലേക്കൊട്ടി നിന്നാലേ അത്തരം കഥാപാത്രങ്ങൾ വിജയിക്കുമായിരുന്നുള്ളൂ. ‘ആൾക്കൂട്ടത്തിൽ തനിയെ’യിലെ അനിൽ ഒരു ചെറിയ വേഷമാണ്. ജീവിതത്തിലെ സമ്പത്തും പദവിയുമല്ല വലിയ സൗഭാഗ്യങ്ങളെന്നു വിശ്വസിക്കുന്ന ഒരാൾ. ആ ഫിലോസഫി എന്നെയും വ്യക്തിപരമായി ആകർഷിച്ചു. കഥകളി രംഗവേദിയിൽ കിരാതനായ ശത്രുവിനെ കൊല്ലുന്ന ‘രംഗ’ത്തിലെ നിഷ്കളങ്കനായ അപ്പുണ്ണിയുടെ ആത്മസംഘർഷങ്ങളും സദയത്തിലെ തൂക്കുകയർ കഴുത്തിലേക്ക് വീഴുമ്പോഴുള്ള അന്ത്യരംഗത്തിലെ മാനസികപിരിമുറുക്കങ്ങളും ഈ അക്ഷരങ്ങൾ തന്നതാണ്.
കോഴിക്കോട്∙ ‘‘മരണം സ്വാഭാവികമായ ഒരു അവസാനമെന്നും അതിനു തയാറെടുക്കണമെന്നും’’ പറഞ്ഞു മരണത്തെ നിത്യസത്യമായി കണ്ട എംടി ‘സ്മൃതിപഥത്തിലെ’ ആദ്യ സഞ്ചാരിയായി. കോഴിക്കോട് കോർപറേഷന്റെ മാവൂർ റോഡ് ശ്മശാനം 4 വർഷത്തിനു ‘സ്മൃതിപഥം’ എന്ന പേരിൽ തുറന്നപ്പോൾ എം.ടി.വാസുദേവൻ നായർ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ
കോഴിക്കോട് :എംടിയെന്ന രണ്ടക്ഷരം കോഴിക്കോടിന്റെ മുഖമുദ്രയായിരുന്നു.ഈ നഗരം വളർന്നതും ഈ നഗരത്തിന്റെ സാഹിത്യവും സിനിമയും പച്ചപിടിച്ചതും എംടിയെന്ന നനവിനു ചുറ്റുമാണ്.ഈ കാലത്തിനിടയ്ക്ക് എംടിയുടെ പാദമുദ്ര പതിഞ്ഞ കോഴിക്കോട്ടെ വഴികൾ ചേർത്തുവരച്ചുനോക്കൂ. ഈ നഗരത്തിന്റെ ഹൃദയധമനികൾ പോലെ എംടിയൊഴുകിയ വഴികൾ കാണാം.
കോഴിക്കോട് ∙ ചില സ്വപ്നങ്ങൾ ബാക്കി വച്ചാണ് എം.ടി.വാസുദേവൻ നായർ മടങ്ങുന്നത്. തോറ്റുപോകുന്ന ഭീമന്റെ കഥ പറഞ്ഞ എംടിയുടെ പ്രശസ്ത നോവൽ രണ്ടാമൂഴം സിനിമയായി കാണുക അദ്ദേഹത്തിന്റെ വലിയ മോഹമായിരുന്നു.‘രണ്ടാമൂഴ’ ത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും എംടി തയാറാക്കിയിട്ട് വർഷങ്ങളായി. ഈ സിനിമ വലിയ കാൻവാസിൽ
കൊല്ലങ്കോട് ∙ ‘ഈ ഗ്രന്ഥാലയം ഒരു വലിയ സാംസ്കാരിക പ്രസ്ഥാനമായി മാറട്ടെ’..... കൊല്ലങ്കോട് പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു സന്ദർശക ഡയറിയിൽ എം.ടി.വാസുദേവൻ നായർ കുറിച്ചിട്ട വാക്കുകളാണിവ. 2008 ഒക്ടോബർ 13ന് അദ്ദേഹം കുറിച്ചിട്ട വാക്കുകൾ അന്വർഥമാക്കുന്ന തരത്തിൽ സാംസ്കാരിക രംഗത്തു വേറിട്ട പരിപാടികളുമായി
അക്കാദമിയിൽ പൂക്കൾ വിടരുമ്പോൾ... തൃശൂർ ∙ കേരള സാഹിത്യ അക്കാദമിക്ക് എംടിയെ കുറിച്ച് ഓർക്കാതിരിക്കാനാവില്ല. അത് അദ്ദേഹം അവിടെ ആറു വർഷം പ്രസിഡന്റ് ആയിരുന്നതുകൊണ്ടു മാത്രമല്ല. അക്കാമദി ഇന്ന് മൺമറഞ്ഞ എഴുത്തുകാരെ ഓർക്കുന്നതിനു പിന്നിൽ എംടിയുടെ ഒരു ഇടപെടൽ ഉണ്ട് എന്നതുകൊണ്ടുകൂടിയാണ്. അക്കാദമി വളപ്പിലെ
കാഞ്ഞൂർ∙ പാറപ്പുറം ഗ്രാമത്തിനും ഒരുപാടുണ്ട് എംടിയെ പറ്റി ഓർക്കാൻ. എം.ടി വാസുദേവൻ നായർ അവസാനമായി സംവിധാനം ചെയ്ത ‘ ഒരു ചെറു പുഞ്ചിരി’ എന്ന് സിനിമയുടെ പ്രധാന ഭാഗങ്ങൾ പലതും ചിത്രീകരിച്ചത് പാറപ്പുറം ഗ്രാമത്തിലാണ്. വെണ്ടർ പരത്തപ്പിള്ളി മോഹനചന്ദ്രന്റെ പഴയകാല മാതൃകയിലുള്ള വീടായിരുന്നു പ്രധാന ലൊക്കേഷൻ,
ആലുവ∙ പെരിയാറിന്റെ വിശാലമായ കാൻവാസാണ് ആലുവയെ എംടിയുടെ പ്രിയ ലൊക്കേഷനാക്കി മാറ്റിയത്. വ്യവസായ, സുഖവാസ കേന്ദ്രമായ നഗരവും അതിനോടു ചേർന്നു ലക്ഷണമൊത്ത നാട്ടിൻപുറങ്ങളും ഉണ്ട് എന്നതായിരുന്നു ആലുവയുടെ പ്രത്യേകത. മലയാള സിനിമയെ ഇൻഡോറിൽ നിന്ന് ഔട്ട്ഡോറിലേക്കു പൂർണമായും പറിച്ചുനട്ട ആദ്യ സിനിമ, എംടിയുടെ
കളമശേരി ∙ വ്യവസായത്തിനൊപ്പം കലാ–സാഹിത്യ ലോകത്തിനും വളമിട്ട ഏലൂരിൽ മലയാളത്തിന്റെ മഹാനായ കഥാകാരൻ വന്നുപോയതും ഓർമകൾ.കേരളത്തിൽ വ്യവസായ വളർച്ചയ്ക്കു വിത്തുപാകിയ എം.കെ.കെ. നായരുടെ പേരിൽ ഫാക്ട് ലളിതകലാകേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങുന്നതിനു 2000ത്തിലാണ് എംടി എത്തിയത്. ഫാക്ട് ലളിതകലാ
കുറവിലങ്ങാട് ∙ മലയാള മനോരമയുടെ ‘എംടി: കാലം, കാലാതീതം’ എന്ന അഭിമുഖത്തിൽ എം.ടി.വാസുദേവൻ നായർ ഇങ്ങനെ പറയുന്നുണ്ട്. ‘‘കോഴിക്കോട് കലോത്സവം നടക്കുകയാണ്. അവിടുത്തെ കുക്കിന് എന്നെ ഒന്നു കാണണം. വന്നു കണ്ടു. എന്നെ നമസ്കരിച്ചു, അദ്ദേഹത്തിന്റെ അനുഭവം വിവരിക്കാൻ തുടങ്ങി. എൺപതുകളിൽ ബിസിനസ് ഒക്കെ നടത്തി. ഒന്നും
കൊല്ലം ∙മുടിയെട്ടും കോർത്തുകെട്ടി, ഇളംകാറ്റേറ്റ് അലസമായി കിടക്കുന്ന അഷ്ടമുടിക്കായലിന്റെ സൗന്ദര്യം കണ്ടപ്പോൾ എം.ടി.വാസുദേവൻ നായരുടെ മനസ്സിൽ ഭീമൻ കടന്നു വന്നു. ജലമങ്കയിൽ ഇരുന്നു കപ്പയും കറിയും കഴിച്ചുകൊണ്ട് എംടി ആ ഭീമനെക്കുറിച്ചു പറഞ്ഞു– രണ്ടാമൂഴത്തിന്റ കഥ. മുന്നിലിരുന്നവരെ പോലെ കായലോളങ്ങളും അതു
കോട്ടയം∙ നടൻ പ്രേംനസീർ ബ്ലാങ്ക് ചെക്ക് നൽകി; ജീവിതത്തിലേക്കു തിരികെയെത്തി എംടി. 1985–88 കാലഘട്ടത്തിലാണു സംഭവം. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു മദ്രാസിലെ ആശുപത്രിയിൽ എംടിയെ പ്രവേശിപ്പിച്ചിരുന്നു.
എല്ലാവരും പോകും, എംടിയും പോകും – അതു നമുക്കറിയാമായിരുന്നു. എന്നാൽ, മറ്റുള്ളവരെപ്പോലെയല്ല എംടി പോയത്. അദ്ദേഹത്തിന്റെ ദേഹം മാത്രമാണു പോയത്. ബാക്കിയെല്ലാം ഇവിടെത്തന്നെയുണ്ട്. അതായത്, മരണത്തിന് എംടിയെ പൂർണമായി കൊണ്ടുപോകാൻ കഴിഞ്ഞില്ല. കാരണം, എണ്ണമറ്റ മലയാളിമനസ്സുകളിൽ എംടിയുണ്ട്. അവരെ മുഴുവൻ കൂടെക്കൊണ്ടുപോകാൻ മരണത്തിനു കഴിയില്ല.
‘എഴുതിവരുമ്പോൾ ഏതോ ഒരു ഘട്ടത്തിൽ ഏതാനും നിമിഷങ്ങൾ എല്ലാം മറക്കും; ഞാനെവിടെയാണെന്നു പോലും. അപ്പോൾ ഞാൻ എന്നോടു സ്വകാര്യം പറയും, ശരിയാവുന്നുണ്ട്. മനസ്സിന്റെ എല്ലാ അറകളും ഈ സൃഷ്ടിക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.’ എഴുത്തിന്റെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപം എംടി എങ്ങനെയാവും നോക്കിക്കണ്ടിരിക്കുക. സാഹിത്യമാണെന്റെ നിലവിളക്ക് എന്നൊരു എംടി വചനമുണ്ട്. ഒരു നിലവിളക്ക് തന്നിലെ വെളിച്ചത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണ് എംടിയെക്കുറിച്ച് എംടി പലപ്പോഴായി എഴുതിയതും പറഞ്ഞതും.
വളരും, വളർന്ന് വലിയ ആളാവും എന്നു സ്വപ്നം കണ്ടില്ല. എഴുതണം, എഴുത്തുകാരനാവണം എന്നാണു കൂടല്ലൂരിലെ താന്നിക്കുന്നിന്റെ ചെരുവിലിരിക്കുമ്പോൾ വാസുദേവൻ ആഗ്രഹിച്ചത്. ‘പാടത്തിന്റെ കരയിലെ തകർന്ന തറവാട്ടുവീടിന്റെ മുകളിൽ ചാരുപടിയുടെ മുൻപിൽ അരണ്ട വെളിച്ചത്തിൽ, എഴുതിയവ വീണ്ടും അയവിറക്കിയും
എം.ടി.വാസുദേവൻ നായർ സാർ മലയാള മനോരമയുടെ നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയും എനിക്കു ഗുരുസ്ഥാനീയനുമായിരുന്നു. അദ്ദേഹം എഴുത്തിന്റെ ഉയരങ്ങൾ കീഴടക്കുന്ന നാളുകളിൽ ഞാൻ കോഴിക്കോട് മലയാള മനോരമയിലുണ്ടായിരുന്നു. ഓഫിസിൽനിന്ന് ഒരു വിളിപ്പാടകലെ അദ്ദേഹം ഉണ്ടെന്നത് അക്കാലത്ത് എഴുത്തിനോടും വായനയോടും പ്രിയപ്പെട്ടൊരു സാമീപ്യം മനസ്സിൽ നിറയ്ക്കുന്ന അനുഭവമായിരുന്നു.
കോഴിക്കോട് ∙ എംടി എന്ന രണ്ടക്ഷരം ഭാഷയുടെയും ഭാഷാസ്നേഹത്തിന്റെയും എഴുത്തിന്റെയും ആഴമുള്ള മൗനത്തിന്റെയും തിളങ്ങുന്ന പര്യായമായി മലയാളി ഉള്ളിടത്തോളം നമ്മൾക്കിടയിലുണ്ടാകുമെന്ന് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. വള്ളുവനാടൻ ഭാഷയെ അതിന്റെ തനിമയോടെ എംടി പുനഃസൃഷ്ടിച്ചു. അന്യം നിന്നു പോവുന്ന ഒരു ജീവിത സംസ്കാരത്തെ അഭിമാനത്തോടെ അവതരിപ്പിച്ചു. എഴുത്തുകാരൻ തലയുയർത്തിപ്പിടിച്ച് നിൽക്കണമെന്ന് പഠിപ്പിച്ചത് എംടിയാണ്. ഒറ്റപ്പെട്ടവരുടേയും ഏകാകികളുടേയും എഴുത്തുകാരനായിരുന്നു എംടിയെന്നും യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.
പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് മലയാളം വിടചൊല്ലി. ക്രിസ്മസ് ദിനത്തിൽ അന്തരിച്ച എംടിയുടെ ഭൗതികശരീരം കോഴിക്കോട് മാവൂർ സ്മൃതിപഥം ശ്മശാനത്തിൽ സംസ്കരിച്ചു. തൃശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിൽ കാരൾ ഗാനാലാപനം തടഞ്ഞ എസ്ഐ വിജിത് അവധിയിൽ പ്രവേശിപ്പിച്ചു.അജയ് മാക്കനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ
എഴുത്തുകാരനെന്ന നിലയില്‍ എംടി സ്വന്തം ജീവിതകാലത്തു നേടിയ മഹാവിജയമാണു ചെറുപ്പത്തില്‍ എന്നെയും മിക്കവാറും എന്റെ തലമുറയിലുള്ളവരെയും മാന്ത്രികച്ഛായയില് നിര്‍ത്തിയത്. അസൂയയും ആദരവും ഇടകലര്‍ന്ന വികാരമായി ഞങ്ങൾ എംടിയെ പിന്തുടര്ന്നു. അങ്ങനെ നോക്കുമ്പോള്‍ അക്കാലത്ത് എന്നെപ്പോലെ ഒരു കൂട്ടം പേരെ എഴുത്തിലും വായനയിലും പിടിച്ചുനിര്‍ത്തിയത് ആ മനുഷ്യനുണ്ടാക്കിയ സാഹിത്യപ്രഭയായിരുന്നു. സാഹിത്യം സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു പ്ലാറ്റ്ഫോം ഇല്ലാതിരുന്ന ഒരു കാലത്ത് എഴുത്തും വായനയുമാണു മൂലധനം എന്നു വിചാരിച്ച് ഉറങ്ങാന്‍ പോകുകയും ഓരോ പുലരിയിലും ഉണരുമ്പോള്‍ ലോകത്തിന്റെ നിസ്സംഗത ഒട്ടും മാറിയിട്ടില്ലെന്നു കാണുകയും ചെയ്തിരുന്നു. എംടിയുടെ ജീവിതം ഒരു വലിയ പ്രചോദനം ആയതിനാൽ, സാഹിത്യംകൊണ്ട് എന്തു പ്രയോജനം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അസംബന്ധങ്ങൾ നിറഞ്ഞ ആ സ്വപ്നത്തില്‍നിന്നു പുറത്തുവരാതെ ഏകാന്തതയില്‍ തലയുയര്‍ത്തി നോക്കിയത് എംടിയുടെ പ്രതിട്ഛായയെയായിരുന്നു. അതു പകര്‍ന്ന മാന്ത്രികതയില്നിന്നാണു ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടുപിടിച്ചത്. എന്തായിരുന്നു ആ പുസ്തകങ്ങളില്‍ കണ്ടത്.. ?
എംടിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു: ‘‘ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു... ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’’. സത്യത്തില്‍, മമ്മൂട്ടിയെ എംടി കണ്ടെടുക്കുകയായിരുന്നോ, അതോ എംടിയിലേക്ക് മമ്മൂട്ടി എത്തിച്ചേരുകയായിരുന്നോ? അതെന്തായാലും, മലയാളത്തിന്റെ സാംസ്കാരികാകാശത്ത് ആ രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയത് മലയാളിയുടെ ഭാവുകത്വത്തെ അഴിച്ചുപണിതുവെന്നതു തീര്‍ച്ച. തനിക്കു ലഭിച്ച വലിയ ഭാഗ്യമെന്നു മമ്മൂട്ടിയും, തന്റെ സൗഭാഗ്യമെന്ന് എംടിയും പില്ക്കാലത്ത് വിശേഷിപ്പിച്ച ആ കണ്ടുമുട്ടലിനു വേദിയൊരുക്കിയതു ജനശക്തിയായിരുന്നു- കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു വേണ്ടി പിറവിയെടുത്ത് അകാലചരമം പ്രാപിച്ച ജനശക്തി ഫിലിംസ്. എംടിയും മമ്മൂട്ടിയും തമ്മിലുണ്ടായ ഉജ്വലസൗഹൃദത്തെ പില്ക്കാലം വാഴ്ത്തിയവരൊന്നും ജനശക്തിയെ ഓര്‍ത്തില്ല- കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരുകളുടെ ബലിയാടായി ഒടുങ്ങേണ്ടി വന്ന ജനശക്തിയെ. ഓര്‍ത്തെടുക്കുമ്പോള്‍, ആ ഓർമകളുടെ അറ്റത്ത്, മറവിയുടെ മാറാലക്കുരുക്കില്‍ ജനശക്തി മാത്രമല്ല, ചാത്തുണ്ണി മാസ്റ്ററുമുണ്ടാവും. മലയാള സിനിമയില്‍ സോഷ്യലിസ്റ്റ് ഭാവുകത്വം പുലരുന്നതു സ്വപ്നം കണ്ട മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവ് കെ.ചാത്തുണ്ണി മാസ്റ്റര്‍.
രണ്ടാമൂഴം സിനിമയാക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ. രണ്ടാമൂഴം സിനിമയാകാത്തതിൽ തന്നെക്കാളേറെ വിഷമം എം.ടിക്കായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. എം.ടിക്ക് അന്ത്യമോപചാരം അർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം∙ മലയാള ഭാഷയുടെ യശസ്സുയർത്തിയ അനുഗൃഹീത എഴുത്തുകാരന്റെ വിയോഗത്തിൽ അനുശോചിച്ച് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ. മലയാള ഭാഷയ്ക്കും സാംസ്കാരിക ജീവിതത്തിനും എം.ടി.വാസുദേവൻ നായർ നൽകിയ സംഭാവനകൾ എന്നും നക്ഷത്രശോഭയോടെ തിളങ്ങും. ഓരോ മലയാളിക്കും അഭിമാനമായിരുന്നു എം.ടിയുടെ വാക്കും ചിന്തയും. അനുഗൃഹീതനായ എഴുത്തുകാരന്റെ വിയോഗത്തിൽ കേരള കത്തോലിക്കാ സഭയുടെ അനുശോചനം പ്രാർഥനാപൂർവം അറിയിക്കുന്നു.
കാലാതീതനായ എം.ടി.വാസുദേവന്‍ നായരെ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കത്തോലിക്ക ബാവ അനുസ്മരിക്കുന്നു. എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല.
എം.ടി വാസുദേവൻ നായർ പഠിച്ച കോളജ് - തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ പാലക്കാട്ടെ ഗവ.വിക്ടോറിയ കോളജിൽ ചേരാൻ ഇതിൽപരം ഒരു ന്യായം ആവശ്യമായിരുന്നില്ല. മൻമോഹൻസിങ്ങിന്റെ ലിബറലൈസേഷൻ ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. കൗമാരക്കാരും ചെറുപ്പക്കാരും ജീവിതത്തെ നോക്കിക്കാണുന്ന രീതി മറ്റൊന്നായിരുന്നു. 'കാല'ത്തിലെ
എംടി യുഗം കഥയുടെ വസന്ത ഋതുവാണ്. ആരാധന എന്ന അവസ്ഥയിൽ അന്നും ഇന്നും ഞാൻ കാണുന്ന ഒരേയൊരു സാഹിത്യകാരൻ വാസുവേട്ടൻ മാത്രമാണ്. എംടി എനിക്കെന്നും വാസുവേട്ടനായിരുന്നു. 1960കളിൽ, എന്റെ പത്തുവയസ്സു മുതൽ ഞാൻ വായന തുടങ്ങിയിരുന്നു. തേടുന്നതെല്ലാം എംടി കഥകൾ. വാസുവേട്ടന്റെ കിട്ടിയ പുസ്തകങ്ങളും നോവലുകളും കഥകളും മുഴുവനും വായിച്ചു. കാലം എന്ന നോവൽ പ്രസിദ്ധീകരിച്ച കേരളശബ്ദം വാരിക അതിനുവേണ്ടി മാത്രം വാങ്ങാൻ തുടങ്ങി. വാസുവേട്ടൻറെ കഥയിലൊരുങ്ങിയ മുറപ്പെണ്ണും അസുരവിത്തുമുൾപ്പെടെയുള്ള സിനിമകളെല്ലാം കണ്ടു. ആ സിനിമകളിലെ പാട്ടുകൾ മനസ്സിൽ സൂക്ഷിച്ചു. അഭയമില്ലാത്ത യുവമനസ്സുകളിലെ ആരോടെന്നില്ലാത്ത അമർഷം പങ്കുവയ്ക്കുന്ന കഥകളായിരുന്നു വാസുവേട്ടന്റേത്. അറുപതുകളിലെ നിളാ തീരത്തെ അശാന്തി. മുറപ്പെണ്ണിലേയും നഗരമേ നന്ദിയിലേയുമെല്ലാം പ്രമേയം എന്റേതുകൂടിയായിരുന്നു. ‘കുതിച്ചുപായും നഗരിയിലൊരു ചെറൂകൂര ചമയ്ക്കുവതെങ്ങനെ ഞാൻ.’ എന്നു തലശ്ശേരിയിൽ വച്ച് ഞാനും തേങ്ങുകയായിരുന്നു.
വായനക്കാരുടെ ഹരമായി ‘ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ’ കത്തി നിൽക്കുന്ന കാലം. 1888ൽ തുടക്കമിട്ട വാരികയുടെ അന്നത്തെ എഡിറ്റർ ഖുശ്വന്ത് സിങ് ആകാനാണു സാധ്യത. കേരളത്തിലെ നായർ സമുദായത്തെപ്പറ്റിയാണ് 1970 ഡിസംബർ 20ന് പുറത്തിറങ്ങിയ വീക്ക്ലിയിലെ മുഖ്യ കവർ ഫീച്ചർ. എഴുത്തുകാരെയും കലാകാരന്മാരെയും മികച്ച ഭരണകർത്താക്കളെയും നയതന്ത്രജ്ഞരെയും എല്ലാം സമൂഹത്തിന് പ്രദാനം ചെയ്ത സമുദായത്തെപ്പറ്റി പറഞ്ഞു വരുന്ന താളുകളിൽ സുമുഖനായ ഒരു യുവാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അന്ന് 36 വയസ്സുള്ള എം.ടി വാസുദേവൻ നായരെപ്പറ്റി ലേഖനത്തിൽ എടുത്തു പറയുന്നു. പി. സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്, വെട്ടൂർ രാമൻ നായർ, സി. രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പമാണ് എം.ടി. വാസുദേവൻ നായരെ വീക്ക്ലിയിലെ അതിദീർഘ ലേഖനത്തിൽ അടയാളപ്പെടുത്തിരിക്കുന്നത്. തുമ്പമണ്ണിലെ സുരേഷ് കോശിയുടെ മാസികാ ശേഖരത്തിലാണ് വീക്ക്ലിയുടെ അപൂർവ ലക്കങ്ങൾ കാണാൻ ഇടയായത്. വീക്ക്ലിയിൽ ഈ ഫീച്ചർ പ്രസിദ്ധീകരിക്കുമ്പോൾ എംടിയുടെ ‘നാലുകെട്ട്’ പുറത്തുവന്നിട്ട് 14 വർഷം. അസുരവിത്ത് പുറത്തു വന്നിട്ട് 8 വർഷം. തിരഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങിയിട്ട് രണ്ടു വർഷം. പ്രതീക്ഷകൾ നിറഞ്ഞതും എന്നാൽ ആശങ്കകൾ നിഴൽപ്പരത്തുന്നതുമായ അൻപതുകളും അറുപതുകളുമാണ് എം.ടിയുടെ ആദ്യ കൃതികൾക്ക് വിളനിലം ഒരുക്കുന്നത്. മരുമക്കത്തായവും ജന്മിത്വ വ്യവസ്ഥിതികളും പിന്മാറാൻ മടിച്ച് നിൽക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രതീക്ഷയർപ്പിച്ച് എഴുത്ത് ആരംഭിച്ച തലമുറയുടെ കരുത്ത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഇരുട്ടും വിഹ്വലതകളും ദുഃഖവും അതിൽ ഇഴചേർന്നത് സ്വാഭാവികം.
‘‘മനുഷ്യജാതിയുടെ സ്വഭാവഘടന വളരെ സങ്കീർണമാണ്. അവൻ അടിസ്ഥാനപരമായി നന്മ ചെയ്യുന്നവനല്ല. മനുഷ്യനെ ഭരിക്കുന്നത് ഹിംസ്രവാസനയാണ്. സാഹചര്യങ്ങളുടെ പ്രേരണ അവനിൽ നന്മകൾ വളർത്താൻ സഹായകമായി എന്നുവരാം. നല്ല ഉറപ്പുള്ള ഒരു അങ്കുശം അവനെന്നും ആവശ്യമുണ്ട്. അതുകൊണ്ട് നന്മയെക്കാൾ മനുഷ്യന്റെ തിന്മയിലേക്കാണ് ഞാൻ എപ്പോഴും
എംടിയുടെ വിയോഗത്തിൽ ഗുരുനാഥനെ ഓർമിക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാരിയർ. എംടി മഞ്ജുവിന് സമ്മാനിച്ച എഴുത്തോലയെ നിധി പോലെ കാത്തുസൂക്ഷിച്ച മഞ്ജു, എംടിയുടെ ഓർമകളിൽ എംടി എന്നും ഉണ്ടാകുമെന്ന് എഴുതിച്ചേർത്തു. എംടിയുടെ 'ദയ' എന്ന കഥാപാത്രമായി സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും മഞ്ജു കുറിപ്പിൽ പറഞ്ഞു
പിന്നാലെ വന്ന മൂന്നു കൂടപ്പിറപ്പുകൾ, മുന്നാലെ പോയപ്പോൾ തകർന്നുപോയ മനംപേറിക്കൊണ്ട് കഴിയുന്ന ഒരുവളാണ് ഞാൻ. അതുപോലൊരു അനുഭവമാണ് ഇപ്പോഴത്തേത് അനിയന്മാരെപ്പോലെ ഞാൻ സ്നേഹിക്കുന്ന എഴുത്തുകാരിലൊരാളാണ് എം.ടി. എഴുപതിലേറെ വർഷങ്ങളായി തുടർന്നു പോരുന്ന ആത്മബന്ധം. ‘സ്ഥിതി ഗുരുതരം’ എന്ന വാർത്ത കണ്ടപ്പോൾ
കോഴിക്കോട്∙ ‘കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം’–മരണമെന്ന സത്യത്തെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞ കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ ‘സ്മൃതിപഥം’ എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിൽ. ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള
അമ്മയിലെ കണ്ണീരിന്റെയും നിളയിലെ തെളിനീരിന്റെയും നടുവിലെ വരമ്പിലൂടെയാണ് എഴുത്തിലേക്കു നടന്നു പഠിച്ചത്. എംടി എഴുതിയ എല്ലാ അമ്മമാരിലും എംടിയുടെ അമ്മയുണ്ട്, എഴുതിയ എല്ലാ പുഴകളിലും നിളയുള്ളതു പോലെത്തന്നെ. എന്നിട്ടും കുറ്റബോധം ബാക്കിനിന്നു: ‘മുഴുവൻ പറഞ്ഞുതീർത്തിട്ടില്ല. ഇനിയും പലതും ബാക്കിയുണ്ട്.
'മരണത്തെ ജയിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം എന്നു വിചാരിക്കുന്നവരുണ്ട്. അവർ ആളുകളെ കൊന്നുകൂട്ടും. വലിയ കെട്ടിടങ്ങൾ നിർമിക്കും. വിലപിടിച്ച രത്നങ്ങൾ ശേഖരിച്ചു സൂക്ഷിക്കും. സുന്ദരികളെ ബലപൂർവം സ്വന്തമാക്കും. അധികാരപ്രയോഗങ്ങൾ നടത്തും. കലാകാരന്മാരെ അടിമകളാക്കും. സ്തുതിപാഠകരെ വളർത്തും. ചരിത്രത്തിൽ കയറിക്കൂടാൻ പലതരം ഹീനമായ ഉപായങ്ങൾ പരീക്ഷിക്കും. അങ്ങനെയുള്ളവർ യഥാർഥ ജീവിതം ജീവിക്കുന്നില്ല. മരണഭയം കാരണം ഒന്ന് കണ്ണടയ്ക്കാൻ പോലുമാവാതെ അവർ വിഷമിക്കും. മരണമാകട്ടെ, ഇതിനെയെല്ലാം കളിതമാശപോലെയാണ് കാണുന്നത്. ലോകമെമ്പാടുമുള്ള ക്ലാസിക്കുകളിൽ ഈ അവസ്ഥ വർണിക്കുന്നുണ്ട്.
കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിത്താര’ എന്ന വീട്ടിൽ എംടി സ്ഥിരമായി ഇരുന്ന കസേര സന്ദർശകർക്ക് ആദ്യനോട്ടത്തിലേ അദ്ദേഹത്തെ കാണാവുന്നൊരു വിധത്തിലായിരുന്നില്ല. മുഖ്യവാതിൽ കടന്നിട്ടൊന്നു വലത്തോട്ടു തിരിഞ്ഞുനോക്കണം. അങ്ങനെ നോക്കുമ്പോഴും എംടിയുടെ മുഖത്തെ ഭാവം ആർക്കും പിടികിട്ടില്ല. അദ്ദേഹത്തിനു പിന്നിലൊരു
എൻ.വി.കൃഷ്ണവാരിയർ പത്രാധിപരായിരിക്കെ ആഴ്ചപ്പതിപ്പിൽ ട്രെയിനിയായാണ് കോഴിക്കോട്ട് എംടി പത്രപ്രവർത്തനം തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം ദിനപ്പത്രത്തിലേക്കു മാറാമായിരുന്നു. ശമ്പളവും കൂടുമായിരുന്നു. എങ്കിലും വാരികയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ടൈം, ന്യൂസ് വീക്ക് തുടങ്ങി അന്നു കോഴിക്കോട്ട് മറ്റൊരിടത്തും
സിദ്ധാന്തങ്ങളെ വായിച്ചു മനസ്സിലാക്കിയിരുന്നു. എങ്കിലും ഒരു സിദ്ധാന്തത്തിന്റെയും പ്രയോക്താവായി സ്വയം എണ്ണുകയോ അടയാളപ്പെടുത്തുകയോ ചെയ്തില്ല. കഥകളെ ബുദ്ധിപരമായ വ്യായാമമാക്കി എഴുതിയില്ലെങ്കിലും, ബുദ്ധിപരമായ വ്യായാമമാക്കി കഥകൾ എഴുതിയവരെ അപഹസിച്ചില്ല. കഥ എഴുതിത്തുടങ്ങുന്നവർക്കുള്ള പാഠപുസ്തകങ്ങളായിരുന്നു
ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായിരുന്നു എംടി തനിക്കെന്ന് നടൻ മോഹൻലാൽ. മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ തന്റെ മനസ്സിലെന്നും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു. ‘‘മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ
മാതൃഭൂമിയിൽ എംടി ട്രെയിനിയായി വരുമ്പോൾ വി.എം.നായർ മാനേജിങ് ഡയറക്ടറാണ്. പുന്നയൂർക്കുളത്തു വേരുകളുള്ള പയ്യന് മാധവിക്കുട്ടിയുടെ അച്ഛൻ പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ല. പത്തിരുപതു കൊല്ലത്തിനിടെ നാലഞ്ചു തവണ വി.എം.നായർ അതികഠിനമായി ശാസിച്ചിട്ടുണ്ട്. എങ്കിലും ആദരം കലർന്ന വാത്സല്യം
'വായിച്ചാൽ മനസ്സിലാവാത്ത' ഉദാത്ത സാഹിത്യവും, ‘കണ്ടാൽ മനസ്സിലാവാത്ത’ ഉദാത്ത സിനിമയും അരങ്ങുവാണ ആധുനികതയുടെ നാളുകളിലും മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടത് എംടി തന്നെയായിരുന്നു. വിജയന്റെയും മുകുന്ദന്റെയും കാക്കനാടന്റെയും ആനന്ദിന്റെയും എഴുത്തുകൾ ചെറുപ്പക്കാർക്കിടയിൽ തരംഗമായ കാലങ്ങളിലും എംടിക്കു
നമുക്ക്, നടന്നു നടന്നു വഴി കണ്ടെത്താൻ പറഞ്ഞ കവിയെ വാഴ്ത്താം. നമ്മൾ നടന്ന് നടന്ന് രാജപാതയായി മാറിയ ഒരാളാണു കടന്നു പോവുന്നത്. ആ വഴിയിലൂടെ മലയാളത്തിന്റെ ഇനിയുമെത്രയോ തലമുറകൾ നടക്കാനിരിക്കുന്നു. അവിടെ ഓരോ തിരിവിലും ആരോ കരുതിവച്ച വിസ്മയം പോലെ ഈ കഥാകാരന്റെ എഴുത്തുപാടുകളും ഈ കഥാകാരൻ കൊളുത്തി വച്ച