Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ആത്മാവിനെ തൊട്ടുവിളിച്ച ഗുരു

O. N. V. Kurup

എന്റെ അധ്യാപകനായിരുന്നില്ല ഒഎൻവി സാർ. അതിനുള്ള സൗഭാഗ്യം എനിക്കുണ്ടായില്ല. പക്ഷേ, എന്റെ ആത്മാവിനെ തൊട്ടുവിളിച്ച ഗുരുവായിരുന്നു അദ്ദേഹം. സ്നേഹ വാൽസല്യങ്ങൾ ഒരുപാട് ചൊരിഞ്ഞുകിട്ടിയിട്ടുണ്ട് എനിക്ക്. പല പരിപാടികൾക്കും പോകുമ്പോൾ അദ്ദേഹം എന്നെയും വിളിക്കും. അത് എന്നെ സംബന്ധിച്ച്, വലിയ അംഗീകാരം കൂടിയായി.

ഒരു കവിയുടെ എല്ലാ വൈകാരിക ഭാവങ്ങളും ഒത്തിണങ്ങിയ ആളാണ് ഒഎൻവി. എല്ലാവരോടും സൊറ പറഞ്ഞിരിക്കുന്ന വ്യക്തിയല്ല. അങ്ങനെ അഭിനയിക്കാൻ താൽപര്യവുമില്ലായിരുന്നു. ഒരു കവി എപ്പോഴും വിവിധ മാനസിക തലങ്ങളിലൂടെയായിരിക്കും സഞ്ചരിക്കുക. ആ സമയം കവിയുടെ പെരുമാറ്റം പോലും വ്യത്യസ്തമായേക്കും. ഇതു മനസ്സിലാക്കാതെ അദ്ദേഹം എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് ചിലരെങ്കിലും സംശയിച്ചുപോയിട്ടുമുണ്ട്. പക്ഷേ, അത്തരം സംശയം എനിക്കു തോന്നാവുന്ന വിധത്തിൽ ഒരു നിമിഷംപോലും അദ്ദേഹം എന്നോടു പെരുമാറിയിട്ടില്ല.

ആ മനസ്സു മുഴുവൻ എന്നോടുള്ള വാൽസല്യം മാത്രമായിരുന്നു. കവി മനുഷ്യസ്നേഹി ആകണം. ഒഎൻവിയിലെ കവി സൂക്ഷ്മതലത്തിൽ മനുഷ്യസ്നേഹിയാണ്. പാവപ്പെട്ടവന്റെ കണ്ണുനീരിലും ദയനീയതയിലും മനസ്സു തപിച്ച കവി സ്ഥൂലതലത്തിൽ ഭൂമിയുടെ നോവുകളെ പാടി. സൂക്ഷ്മമായ വേദനകളിൽനിന്നു ബ്രഹ്മാണ്ഡ വേദനകളിലേക്കും സ‍ഞ്ചരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മരണം അടുത്തെത്തി നിൽക്കുമ്പോൾ പോലും അദ്ദേഹം കവിതയിൽ അഭിരമിച്ചു. കവിതയിൽ മാത്രം ആനന്ദം കണ്ടെത്തി, തന്റെ അസുഖം പോലും കാര്യമായെടുക്കാതെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.