Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനശ്വരതയിലേക്ക്

alappuzha-ONV-kurup1

മരണത്തിന്റെ കാലൊച്ച കേട്ട അവസാന കവിത

ഒഎൻവിയുടെ അവസാന കവിതയുടെ തലക്കെട്ട്: ‘അനശ്വരതയിലേക്ക്.’ മൃണാളിനി സാരാഭായിയുടെ മരണത്തെ തുടർന്നെഴുതിയതാണെങ്കിലും അനശ്വരത കവിയെയും കൂട്ടിക്കൊണ്ടുപോയി.

ആശുപത്രിയിൽ, അവസാന ദിനങ്ങളിലും ഒഎൻവിക്കൊപ്പം കവിതയുണ്ടായിരുന്നു. ഐസിയുവിൽ കിടന്നെഴുതിയ ‘ആശുപത്രിയിൽ’ എന്ന കവിത മൂന്നു ഭാഗമാണ്. ആദ്യഭാഗമായ ‘പേവാർഡി’ൽ കവി ചോദിക്കുന്നു:

‘പേവാർഡെന്നാൽ പേപിടിച്ചോർ

ക്കുള്ള വാർഡാണെന്നോ? വെറും

പാവമെന്നെയെന്തിനിതിൽ

നിങ്ങൾ കിടത്തീ?

ശുദ്ധവായു ശീതീകൃത–

മാക്കിടുന്നോ? വിറയ്ക്കുമ്പോൾ

കട്ടിപ്പുതപ്പു കൊണ്ടെന്റെ

യുടൽ മൂടുന്നോ?

തണുപ്പിച്ചു, പിന്നെ ചൂടു

പുതപ്പിച്ചു, പനിയള–

ന്നറിയുവാൻ മിനക്കെടു

ന്നിതല്ലേ ഭ്രാന്ത്?

...വേഗമെന്നെയിവിടുന്ന്

വിട്ടയച്ചാലും..

എന്ന് അഭ്യർഥിച്ചാണു കവിത അവസാനിക്കുന്നത്.

‘ഐസിയുവിൽ’ എന്ന രണ്ടാം ഭാഗത്തിൽ കവി ചോദിക്കുന്നു:

‘എന്തു തീവ്രപരിചരണത്തിനായ്

എന്നെയീ മറയ്ക്കുള്ളിൽ കിടത്തുന്നു?

പത്തി നീർത്തുന്ന

മൃത്യുവിൻ കൊത്തേറ്റു

മർത്യജന്മം പൊലിയുന്ന

കാണാനോ?’

പുലർകാലെ എഴുന്നേറ്റ്, ഉച്ചവരെ എഴുത്തുമുറിയിൽ സജീവമായി തുടരുന്നതായിരുന്നു ശീലം. പോക്കുവെയിൽ മണ്ണിലെഴുതിയത് എന്ന അനുഭവക്കുറിപ്പുകൾ രോഗിയായശേഷം എഴുതിയതാണ്. മൂന്നു മാസംകൊണ്ട് എഴുതിപ്പൂർത്തിയാക്കിയെന്ന് ജെസി നാരായണൻ ഓർക്കുന്നു. എഴുതിയ കവിതകൾ െജസി തന്നെ ഡിടിപി ചെയ്ത് പ്രൂഫ് നോക്കി, ഒരു കുത്തോ കോമയോ പോലും മാറിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടാണ് ഒഎൻവി പുസ്തകം പ്രസാധകന് കൈമാറുന്നത്. മരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് ‘അനശ്വരതയിലേക്ക്’ എന്ന കവിത വരെ ഡിടിപി ചെയ്തതു കണ്ടു തൃപ്തിയായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.