Activate your premium subscription today
തിരുവനന്തപുരം∙ കവയിത്രി സുഗതകുമാരിക്ക് സ്മാരകം നിര്മിക്കാൻ സര്ക്കാര് തുടർനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്കി. സുഗതകുമാരി വിടവാങ്ങിയിട്ട് 4 വര്ഷം കഴിഞ്ഞു. സ്മാരകം നിര്മിക്കാൻ 2021ലെ സംസ്ഥാന ബജറ്റില് 3 കോടി രൂപ പ്രഖ്യാപിച്ച സർക്കാർ, സ്മാരകത്തിന് കേരള സര്വകലാശാല കാര്യവട്ടം ക്യാംപസില് സ്ഥലം കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
കോട്ടയം ∙ ഭാഷയെയും മണ്ണിനെയും പച്ചപ്പിനെയും സ്നേഹിച്ച സുഗതകുമാരി വിട പറഞ്ഞ് 3 വർഷം പിന്നിടുമ്പോഴും പ്രിയ കവയിത്രിയുടെ ഓർമകൾക്ക് മലയാളം തിരിച്ച് എന്തുനൽകിയെന്ന് ചോദിച്ചാൽ ഉത്തരം അക്ഷരങ്ങളില്ലാത്ത വെള്ളക്കടലാസായിരിക്കും. സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് 91ാം ജന്മദിനമായ ഇന്ന് സമാപനം കുറിക്കുമ്പോഴും സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച പല പദ്ധതികളും ജലരേഖയായി മാത്രം അവശേഷിക്കുകയാണ്. സുഗതകുമാരിയെ ഓർക്കാൻ അവരുടെ കവിതകൾ ധാരാളമെങ്കിലും കവിയമ്മയ്ക്ക് വേണ്ടി പദ്ധിതകൾ നടപ്പാക്കാൻ പറ്റാത്തത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കി.
പത്തനംതിട്ട ∙ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് 19 മുതൽ 22 വരെ സുഗതോത്സവം നടത്തും. ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ നടത്തുന്ന വിവിധ പരിപാടികളിൽ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സുഗതകുമാരിയുടെ 91–ാം ജന്മവാർഷിക ദിനമായ 22ന് 3ന് നടത്തുന്ന നവതി സമാപനസമ്മേളനം
ഒരു നവംബർ രണ്ടിനാണ് അപ്രതീക്ഷിതമായി ടി.പി.രാജീവൻ മരിക്കുന്നത്. രോഗബാധിതനെങ്കിലും തലേ ദിവസവും ആശുപത്രിക്കിടക്കയിൽ മികച്ച കവിത എഴുതിയ കവി പിറ്റേന്ന് മരിക്കുക എന്നത് അവിശ്വസനീയമാണ്; അന്നും എന്നും. അവസാന വരിയുടെ അവസാന വരികളിൽ രാജീവൻ മരണത്തെ തൊട്ടു. കവി ആ സാന്നിധ്യം അറിഞ്ഞു. കടം വാങ്ങിയ നിമിഷങ്ങളിൽ
കൊച്ചി∙ പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീസുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടിയ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. ‘സുഗതോത്സവം’ എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ രാവിലെ 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബിപിസിഎൽ കൊച്ചി റിഫൈനറി