ADVERTISEMENT

ജയ്പുർ ∙ നിശ്ശബ്ദത വെടിഞ്ഞ് എല്ലാവരും ഉച്ചത്തിൽ സംസാരിക്കേണ്ട കാലമാണിതെന്ന് ചലച്ചിത്ര താരവും സംവിധായികയും സാമൂഹിക പ്രവർത്തകയുമായ നന്ദിത ദാസ്. പൗരത്വ നിയമത്തിനും ദേശീയ പൗര റജിസ്റ്ററിനുമെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ഇടങ്ങളിലേക്ക് പടരാൻ പോകുന്നതേയുള്ളൂ എന്നും ഇതിനു നേതൃത്വം നൽകുന്ന ഇന്ത്യയിലെ യുവത്വം പുതിയ പ്രതീക്ഷകൾ നൽകുന്നുവെന്നും അവർ പറഞ്ഞു. ജയ്പുർ സാഹിത്യോത്സവത്തിൽ സംബന്ധിക്കാനെത്തിയ അവർ മനോരമയോടു സംസാരിക്കുകയായിരുന്നു.

nandita-das-jlf-666
നന്ദിതാ ദാസ്

ലോകമെമ്പാടും ഇപ്പോൾ ഇന്ത്യയാണു ചർച്ചാവിഷയം. മതത്തിന്റെ പേരിൽ ഇവിടെ ജനത വിഭജിക്ക പ്പെട്ടിരിക്കുന്നു. സാമ്പത്തികനില തകർന്നു. തൊഴിലില്ലായ്മ 50 വർഷത്തിനുള്ളിൽ ഈ അവസ്ഥയിലെ ത്തുന്നത് ആദ്യമാണ്. പൗരത്വവിഷയത്തിൽ ചലച്ചിത്ര രംഗത്തുള്ളവരും പ്രതികരിച്ചുവെന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. 

രാജസ്ഥാന്റെ പൈതൃകം പേറുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 13-ാം സാഹിത്യോത്സവം മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർമാരായ വില്യം ഡാൽറിംപിൾ നമിതാ ഗോഖലെ, സഞ്ജയ് കെ. കപൂർ എന്നിവർ പ്രസംഗിച്ചു.  

English Summary : Interview With Nandita Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com