പൊളിറ്റിക്കൽ കറക്ട്നെസ്സിനെപ്പറ്റി വേവലാതിയില്ല; മീശ വിവാദം ധൈര്യം പകർന്നു: എസ് ഹരീഷ്

HIGHLIGHTS
  • ഞാൻ പൊളിറ്റിക്കലി കറക്ട് ആയി ജീവിക്കുന്ന ആളല്ല.
  • വിവാദം എഴുത്തുകാരനെന്ന നിലയിൽ കൂടുതൽ ധൈര്യം പകർന്നു
S-Hareesh
എസ്. ഹരീഷ്
SHARE

രാഷ്ട്രീയ ശരിയെപ്പറ്റി എഴുതുമ്പോൾ ആശങ്കപ്പെടാറില്ലെന്ന് കഥാകൃത്തും നോവലിസ്റ്റുമായ എസ്. ഹരീഷ്. ‘‘ഞാൻ പൊളിറ്റിക്കലി കറക്ട് ആയി ജീവിക്കുന്ന ആളല്ല. പൂർണമായ അർഥത്തിൽ അങ്ങനെ ജീവിക്കുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടുമില്ല. ഭാര്യയെ അടുക്കളപ്പണികളിൽ സഹായിക്കാറുണ്ട് പക്ഷേ ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല. എല്ലാ മനുഷ്യരിലുമുള്ളതു പോലെ മത, ജാതി ചിന്തകളൊക്കെ കുറഞ്ഞ അളവിലെങ്കിലും എന്റെയുള്ളിലുമുണ്ട്. അതിൽനിന്നൊന്നും പൂർണമായി പുറത്തു കടക്കാൻ സാധിച്ചിട്ടില്ല എന്ന ബോധ്യമെനിക്കുണ്ട്.’’ ഹരീഷ് പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ജെസിബി പ്രൈസ് ഫോർ ലിറ്ററേച്ചറിന് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഓൺമനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹരീഷ് ഇക്കാര്യങ്ങൾ പറഞ്ഞത്. 

അവാർഡിനർഹമായ മീശ എന്ന നോവലിനെ തുടർന്നുണ്ടായ വിവാദങ്ങൾ ജീവിതത്തെ ഒരു പരിധി വരെ മാറ്റി എന്നും ഹരീഷ്. ‘‘വിവാദത്തോടെ ഒരുപാട് ആളുകളെ തിരിച്ചറിയാൻ പറ്റി. ആളുകളുടെയുള്ളിൽ ഇത്രയധികം വർഗീയ ചിന്തയും വിദ്വേഷവും ഉണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. തലേന്നു വരെ സംസാരിച്ചിരുന്നവർ പെട്ടെന്നു മിണ്ടാതായി.’’– ഹരീഷ് പറയുന്നു. എന്നാൽ ആ വിവാദം എഴുത്തുകാരനെന്ന നിലയിൽ കൂടുതൽ ധൈര്യം പകർന്നെന്നും ഹരീഷ് പറയുന്നു. 

വിവാദമായ സംഭാഷണം എഴുതിയതിൽ ഖേദമില്ലെന്നും ഹരീഷ്. ‘‘നിത്യജീവിതത്തിൽ ആളുകൾ വിരോധാഭാസമെന്നു തോന്നുന്ന കാര്യങ്ങൾ പറയാറുണ്ട്. അത്തരം സംഭാഷണങ്ങൾ സാഹിത്യത്തിലും പ്രതിഫലിക്കും.’’ അദ്ദേഹം പറയുന്നു. 

മണ്ണുമാന്തി യന്ത്രം നിർമിക്കുന്ന കമ്പനി നൽകുന്ന പുരസ്‌കാരം സ്വീകരിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ‘‘ഇരുപത്തഞ്ച് ലക്ഷം രൂപ വേണ്ടെന്നു വയ്ക്കാൻ മാത്രം സമ്പന്നനോ മണ്ടനോ അല്ല’’ എന്ന് ഹരീഷ് പറയുന്നു. എഴുത്തിലൂടെ പണം ലഭിക്കുന്നത് എഴുത്തുകാരന് കൂടുതൽ സമയവും സ്വാതന്ത്ര്യവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Not worried about political correctness: S. Hareesh 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;