Premium

കഥകൾ, കനലിൽ ചുട്ടത്, വായനകഴിഞ്ഞും മനസ്സിൽ ഭയത്തിന്റെ അടരുകൾ; അരുണിന്റെ എഴുത്തിലെ ' സിനിമാറ്റിക് ' രഹസ്യങ്ങൾ

HIGHLIGHTS
  • ‘നക്ഷത്രരഹസ്യം’ എന്ന കഥയുടെ ആശയം ഒരു സിനിമ മനസ്സിലുദ്ദേശിച്ച് വികസിപ്പിച്ചതാണെന്ന് അരുൺ
  • സിനിമയ്ക്കു വേണ്ടി നമ്മൾ കഥകളുണ്ടാക്കുന്നുവെങ്കിലും സിനിമയിൽനിന്നു തിരിച്ചു നല്ലൊരു കഥ എഴുതപ്പെടാത്തതെന്താണ്
  • ടി.പിയുടെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല എന്ന് അരുൺ
puthuvakku-talk-with-writer-t-arunkumar
ടി. അരുൺ കുമാർ
SHARE

ഭക്ഷണങ്ങൾക്കുള്ള ദൃശ്യപരമായ സാധ്യതകൾ കഥകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നു വിശ്വസിക്കുന്നയാളാണ് അരുൺ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കവാറും കഥകളിലെല്ലാം സമൃദ്ധമായി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. സ്പെയിനിലെ ലാ ടൊമാറ്റിനാ എന്ന തക്കാളിയേറുൽസവത്തിന്റെ പശ്ചാത്തലത്തിൽ രക്തം, ഉന്മാദം, രുചി എന്നിവയെ ഭരണകൂടം കശക്കിയെറിയുന്ന മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് അരുൺ പാകപ്പെടുത്തിയെടുത്ത ലാ ടൊമാറ്റിനാ എന്ന കഥ വായന കഴിഞ്ഞും ഭയത്തിന്റെ അടരുകൾ സൃഷ്ടിച്ച് മനസ്സിൽ നിൽക്കുന്നത് അങ്ങനെയാണ്. കാലികമായ സാമൂഹികപ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുന്ന അരുണിന്റെ കഥകൾ കേവലം പ്രഘോഷണങ്ങളോ മുദ്രാവാക്യങ്ങളോ ആയി മാറുന്നില്ല എന്നയിടത്താണ് ക്രാഫ്റ്റിന്റെ പ്രസക്തി കടന്നുവരുന്നത്. ഭരണകൂടം ഭീകരത സൃഷ്ടിക്കുമ്പോൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്ന യാഥാർഥ്യബോധത്തിലൂന്നിയാണ് കഥകളുടെ നിൽപ്. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ആ ഭീകരത തോൽപിക്കപ്പെടുക തന്നെ ചെയ്യുമെന്ന ശുഭാപ്തിവിശ്വാസവും പകരുന്നുണ്ട് അവ. ടി.പിയുടെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല എന്ന് അരുൺ പറയുമ്പോൾ അടിമുടി രാഷ്ട്രീയമനുഷ്യൻ കൂടിയായ ഒരാളെ അതിൽ നമുക്കു കാണാം. കഥകളിൽ കൃത്യമായി ആ മനുഷ്യപക്ഷ രാഷ്ട്രീയം കൊണ്ടുവരാൻ അരുണിനു കഴിയുന്നുമുണ്ട്... വായിക്കാം ‘പുതുവാക്ക്’...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA