Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ളണ്ടില്‍നിന്നൊരു മണിച്ചിത്രത്താഴ്; മാടമ്പിള്ളി മനയും

little-strangers

മലയാളികള്‍ക്ക് അത്രയെളുപ്പം മറക്കാനാവില്ല മാടമ്പിള്ളിമന; മണിച്ചിത്രത്താഴും. മധു മുട്ടം എന്ന അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയില്‍ വിരിഞ്ഞ വിസ്മയം. മലയാളത്തില്‍ മണിച്ചിത്രത്താഴ് നേടിയത് പോലൊരു െഎതിഹാസിക വിജയം സ്വപ്നം കാണുകയാണ് ഇംഗ്ളണ്ടില്‍ ദ് ലിറ്റില്‍ സ്ട്രെയ്ഞ്ചര്‍. പ്രശസ്ത ഇംഗ്ളിഷ് നോവലിസ്റ്റ് സാറ വാട്ടഴ്സിന്റെ ബുക്കര്‍ സമ്മാന ചുരുക്കപ്പട്ടികയിലെത്തിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരം. 2009-ല്‍ പ്രസിദ്ധീകരിച്ച് വായനക്കാരുടെ ഉറക്കം കെടുത്തിയ, നിരൂപകരുടെ പ്രശംസ നടിയ നോവല്‍ ചലച്ചിത്രമാക്കാനുള്ള ശ്രമം പൂര്‍ണതയിലെത്തുന്നത് നോവലിന്റെ പ്രസിദ്ധീകരണത്തിന്റെ ഒമ്പതാം വര്‍ഷം. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത് ഈ വര്‍ഷം ഓഗസ്റ്റ് 31 ന്. 

ഒരു മനഃശാസ്ത്ര ത്രില്ലര്‍ ആയിരിക്കെത്തന്നെ സാധാരണക്കാരെയും ആകര്‍ഷിക്കുന്ന ഒട്ടറെ വിജയഘടകങ്ങള്‍ ഉണ്ടായിരുന്നു മണിച്ചിത്രത്താഴില്‍. അഭിനതാക്കളുടെ അത്ഭുതപ്രകടനത്തിനു പുറമെ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പ്രരിപ്പിക്കുന്ന തമാശകള്‍. ഇന്നും മലയാളികളുടെ നാവിന്‍തുമ്പിലും ട്രോളുകളിലും നിറഞ്ഞുനില്‍ക്കുന്ന സംഭാഷണങ്ങളും സാഹചര്യങ്ങളും. ലോകമാകെ റിലീസ് ചെയ്യാന്‍പോകുന്ന സ്ട്രെയ്ഞ്ചറില്‍ തമാശകള്‍ ഉണ്ടോ എന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രക്ഷകരുടെ ഉറക്കം കെടുത്താനുള്ളതെല്ലാം  ഉണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. 

sarah-waters

ഫാസില്‍ മലയാളത്തില്‍ നേടിയത് പോലൊരു വിജയം സ്വപ്നം കാണുന്നുണ്ട് സംവിധാനത്തിലൂടെ ലെന്നി അബ്രഹാംസന്‍. തിരക്കഥയൊരുക്കുന്നതു ലൂസിന്‍ഡ കോക്സന്‍. മണിച്ചിത്രത്താഴിലെ ലാലും ശോഭനയും സുരേഷ് ഗോപിയും പോലെ പ്രേക്ഷകരുടെ   ഹൃദയം കവരാനെത്തുന്നതു ഡോമ്നാല്‍ ഗ്ളീസന്‍, റൂത്ത് വില്‍സന്‍, വില്‍ പോള്‍ട്ടര്‍, ചാര്‍ലറ്റ് റാംബ്ളിങ് എന്നിവര്‍.

ദ് ലിറ്റില്‍ സ്ട്രെയ്ഞ്ചറിന്റെ ചരിത്രകാലഘട്ടത്തിന് ഇന്ത്യയുമായി ഒരു ബന്ധം കൂടിയുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയ വര്‍ഷത്തിലാണ് ഇംഗ്ളണ്ടില്‍ കഥ നടക്കുന്നത്- 1947 ല്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയലഹരി അന്തരീക്ഷത്തിലുണ്ടെങ്കിലും യുദ്ധം ക്ഷയിപ്പിച്ച ഗ്രാമങ്ങള്‍. സൈന്യത്തില്‍ ചേർന്ന് വീരചരമം പ്രാപിച്ചവര്‍ ശോകമൂകമാക്കിയ വീടുകള്‍. മുറിവേറ്റ സൈനികര്‍ പല വീടുകളിലുമുണ്ട്. യുദ്ധത്തിനുമുമ്പ് പ്രതാപവും െഎശ്വര്യവും സമ്പത്തുമുണ്ടായിരുന്ന മാളിക വീടുകള്‍ ഇന്നു പറയുന്നതു ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും രോഗത്തിന്റെയും ദുരിതകഥകള്‍.

രാജ്യം വിജയം വരിച്ചു എന്നതുശരി തന്നെ; അതിനു കൊടുക്കണ്ടിവന്ന വില ഭീകരം. കഥ നടക്കുന്നതു രണ്ടു നൂറ്റാണ്ടിന്റെ പഴമയും ചരിത്രവുമുള്ള ഹണ്ഡ്രഡ്സ് ഹാള്‍ എന്ന കൊട്ടാരസദൃശമായ വീട്ടില്‍. ഒരിക്കല്‍ സമ്പന്നവും ഇന്നു ദരിദ്രവുമായ ആ കൊട്ടാരത്തിലെ ചെറുപ്പക്കാരിയായ സഹായി അസുഖക്കിടക്കിയിലാണ്. ആശുപത്രിയിലക്കു കൊണ്ടുപോകാനാകാത്ത അവസ്ഥ. സൈനികരെയും തൊഴിലാളികളെയും സാധാരണക്കാരെയുമൊക്കെ ചികില്‍സിക്കുന്ന ഒരു ഡോക്ടര്‍ വാര്‍വിക്‍ഷയര്‍ പ്രദശത്തുണ്ട്-ഡോ.ഫാരഡെ. അദ്ദഹത്തിന് ആളയക്കുന്നു. നോവലിലെയും റിലീസാകാനിരിക്കുന്ന ചലച്ചിത്രത്തിലെയും പ്രധാനകഥാപാത്രം ഈ ഡോക്ടറാണ്. ഡോമ്നാല്‍ ഗ്ളീസനാണ് ഫാരഡെയുടെ വേഷം ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഡോ. ഫാരഡെയ്ക്ക് അത്ര അപരിചിതമല്ല ഹണ്ഡ്രഡ്സ് ഹാള്‍. ഡോക്ടറുടെ അമ്മ വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ കൊട്ടാരത്തില്‍ സഹായിയായി ജോലി ചെയ്തിട്ടുണ്ട്. അന്ന് ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ കുട്ടിക്കാലത്ത് അദ്ദഹം വന്നിട്ടുമുണ്ട്. അന്ന് കൈ തട്ടി മറിഞ്ഞുപോയ ഒരു അലങ്കാരവസ്തു നിധി പോലെ പോക്കറ്റില്‍ ഇട്ടുകൊണ്ടുപോയ ഓര്‍മ അവിവാഹിതനായ ഡോക്ടറുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഹണ്ഡ്രഡ്സ് ഹാളിലെത്തി ചികില്‍സ തുടങ്ങിയെങ്കിലും ഡോക്ടറുടെ ശ്രദ്ധ പതിയുന്നത് ഇപ്പോള്‍ അവിടെ താമസിക്കുന്ന അയ്റസ് കുടുംബത്തിലെ ചെറുപ്പക്കാരിയായ മകള്‍ കാരൊലിനിലും മകന്‍ റോഡറിക്കിലും. അയ്റസ് കുടുംബത്തിലെ രണ്ടു മക്കള്‍ക്കും ഒരു കാര്യം ഉറപ്പാണ്: ഹണ്ഡ്രഡ്സ് ഹാളില്‍ എന്തോ ദുരൂഹതയുണ്ട്. പൂരിപ്പിനാവാത്ത ഒരു സമസ്യ. ഒരു ദുസ്സൂചന. പ്രത്യകിച്ചും രണ്ടാം നിലയില്‍. 

ലോകയുദ്ധത്തില്‍ പൈലറ്റായി സവനമനുഷ്ഠിച്ച ആളാണു റോഡറിക്. അയാളുടെ ശരീരത്തില്‍ ഇപ്പോഴും ഭദമാകാത്ത മുറിവുകളുമുണ്ട്. ഡോ. ഫാരഡെ റോഡറിക്കിന്റെ ചികില്‍സയും ഏറ്റെടുക്കുന്നു. തികച്ചും ദരിദ്രമായ അവസ്ഥയിലാണു കുടുംബം ഇപ്പോള്‍. വീട്ടിലെ പുരാതന വസ്തുക്കളോ സ്ഥലമോ മറ്റോ വില്‍ക്കാതെ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ. ചികില്‍സ പൂര്‍ത്തിയാക്കി പോകാനെത്തിയ ഡോ. ഫാരഡെ ഹണ്ഡ്രഡ്സ് ഹാളുമായി വേർപിരിയാനാകാത്ത അവസ്ഥയില്‍ എത്തിച്ചരുന്നു; പ്രത്യേകിച്ചും കാരൊലിനുമായി.

വിവാഹത്തെക്കുറിച്ച് ഇതുവരെ ചിന്തിക്കാതിരുന്ന ഡോക്ടര്‍ കാരൊലിനില്‍ ഭാവിവധുവിനെ കണ്ടെത്തുന്നു. ഡോക്ടറുടെ കൂടി സഹായത്തോടെ പ്രതാപത്തിന്റെ നാളുകളെ അനുസ്മരിച്ചുകൊണ്ട് ഹണ്ഡ്രഡ്സ് ഹാള്‍ ഒരു പാര്‍ടിക്കു വേദിയാകുകയാണ്. മൂകമായ വീടിനെ ശബ്ദം കൊണ്ടു നിറയ്ക്കുകയാണ് ഡോക്ടറുടെ ലക്ഷ്യം; കാരൊലിന്റെ ഹൃദയത്തില്‍ സന്തോഷവും സ്വപ്നവും പ്രണയവും നിറയ്ക്കുകയും. നൃത്തത്തിന്റെ ശബ്ദങ്ങള്‍ വീണ്ടും കേട്ടുതുടങ്ങുന്നു. നിശ്ശബ്ദതതയില്‍ അലിഞ്ഞുപോയ പാട്ടുകള്‍ വീണ്ടും അന്തരീക്ഷത്തില്‍ ഒഴുകിനടക്കാന്‍ തുടങ്ങുന്നു. പ്രതീക്ഷകളുടെ ശവപ്പറമ്പായ കാരൊലിന്റെ ഹൃയത്തില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടര്‍ന്നുതുടങ്ങുന്നു. 

പാര്‍ട്ടിക്കുള്ള ദിവസങ്ങള്‍ അടുത്തുതുടങ്ങുന്നു; ദുസ്സൂചനകളും കണ്ടു തുടങ്ങുന്നു. ശാന്തനായിരുന്ന ഒരു നായ ആക്രമണ സ്വഭാവം കാണിച്ച് ഒരു പെണ്‍കുട്ടിയെ ആക്രമിക്കുന്നു. റോഡറിക്കിന്റെ സ്വഭാവത്തില്‍ അസ്ഥിരതകള്‍ കണ്ടുതുടങ്ങുന്നു. ഡോ.ഫാരഡെയുടെ പ്രണയിനി കാരൊലിനെ മാളികയുടെ ദുരൂഹമായ രണ്ടാം നിലയില്‍ ദുരന്തം കാത്തിരിക്കുന്നു. റൂത്ത് വില്‍സനാണു കാരൊലിന്റെ വേഷത്തില്‍ എത്തുന്നത്.  

കഴി‍ഞ്ഞ വര്‍ഷം ജൂലൈ ആറിനു തുടങ്ങി ചിത്രീകരണം. ലണ്ടനിലെയും യോര്‍ക്‍ഷയറിലെയും പരിസര പ്രദശങ്ങളില്‍ 10 ആഴ്ചകളോളം നീണ്ടുനിന്നു ചിത്രീകരണം. ഇനി കാത്തിരിപ്പിന്റെ അ‍‍‍ഞ്ചു മാസങ്ങള്‍. പ്രതീക്ഷയോടെ കാത്തിരിക്കാം; അക്ഷരങ്ങളിലൂടെ മോഹിപ്പിച്ച സാറ വാട്ടഴ്സിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിനായി.