Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ശരീരം തീനികളുടെ പെൺമക്കളാരും സിനിമയിൽ വന്നു കണ്ടിട്ടില്ല' ഇന്ദു മേനോൻ

indu-menon-6

സിനിമയിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ ഭാഷയിൽ തുറന്നടിച്ച് എഴുത്തുകാരി ഇന്ദു മേനോൻ. ഏത് സ്ത്രീയെ കണ്ടാലും നിർലജ്ജം " കിട്ടുമോ?" എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുന്നത് സിനിമയിലെ പലർക്കും അഭിമാനകരമാണെന്ന് ഇന്ദു മേനോൻ തന്റെ കുറിപ്പിൽ പറയുന്നു. നാളെ എന്റെ ബലാത്സംഗം പിടിക്കപ്പെട്ടാൽ അമ്മയുടെ സപ്പോർട്ടോടെ എനിക്കും സമൂഹത്തിൽ മാന്യനായി ഇരിക്കണം എന്ന ഒറ്റക്കാരണത്താലാണ് ഈ നടന്മാർ പ്രതിയായ ഒരുത്തനെ നാണമില്ലാതെ സഹായിക്കുന്നതെന്നും അവർ കുറിപ്പിൽ പറയുന്നു.

ഇന്ദു മേനോന്റെ കുറിപ്പ് ഇങ്ങനെ–

സ്ത്രീയുടെ ലൈംഗികമൂലധനത്തെ പ്രത്യക്ഷമായും പരോക്ഷമായും ഉപയുക്തപ്പെടുത്തി സമൂഹങ്ങളിൽ പല സംഗതികളും സുഗമമായി നടന്നു പോയതായി ചരിത്രം പറയുന്നുണ്ട്. വിപണി, നാട്ടുരാജ്യങ്ങളുടെ അധീശത്വം, സ്വത്ത്, അധികാരം, സാമൂഹ്യ പദവികൾ, മറ്റ് രാഷ്ട്രീയ അധികാരങ്ങൾ, അധീശത്വങ്ങൾ എല്ലാം സ്ത്രീയുടെ സെക്ഷ്വൽ കാപ്പിറ്റലിനെ ആശ്രയിച്ചിരുന്നു. സ്ത്രീയെ അവളുടെ ഉടലിനെ പുരുഷന് ഉപയോഗിക്കുവാൻ കിട്ടിയാൽ മാത്രമേ ഭൂമിയധികാരം കിട്ടുമായിരുന്നുള്ളു. സ്ഥാനപ്പേരുകൾ കിട്ടുമായിരുന്നുള്ളു. കേരളത്തിന്റെ നായർ ചരിത്രത്തിൽ സംബന്ധത്തിന്റെ സാമൂഹിക പ്രാധാന്യം നമ്മളോർക്കുക. ലെജിറ്റിമൈസ് ചെയ്ത ഇത്തരം സംവിധാനങ്ങൾ സിനിമാക്കാർക്ക് പരീക്ഷിക്കാവുന്നതാണ്. സെക്ഷ്വൽ കാപ്പിറ്റൽ വാങ്ങി അവസരം നൽകുക, അതൊക്കെ സ്വാഭാവികമാണെന്ന് വിശ്വസിച്ച് ജീവിക്കുക, അതൊരു ശരിയും അവകാശവുമായി കരുതുക ഏത് സ്ത്രീയെ കണ്ടാലും നിർലജ്ജം " കിട്ടുമോ?" എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുക. എല്ലാം ഈ സിനിമയിലെ നീലകുണ്ഠൻമാർക്ക് (മുമ്പത്തെ പോലെ അക്ഷര പിശാചല്ല 'കു' തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് ) അഭിമാനകരമാണ്. 

ഈ ശരീരംതീനികളുടെ പെൺമക്കളാരും സിനിമയിൽ വന്നു കണ്ടിട്ടില്ല എന്നത് കൃത്യമായും മനഃപൂർവ്വമാണ്. പറഞ്ഞ് വന്നത് ഇതാണ്. ലൈംഗിത ആയുധവും അധികാരവുമായ ഒരു സംഘത്തിൽ ബലപ്രയോഗങ്ങളും ബലാത്സംഗങ്ങളും സ്വാഭാവികമാണ്. ദിലീപ് സേട്ടൻ പത്ത് മിനുട്ടല്ലെ ബലാത്സംഗം ചെയ്തുള്ളൂ. ബാക്കി 23 മണിക്കൂർ 50 മിനുട്ടു പുണ്യാത്മാവായിരുന്നില്ലേ എന്ന ന്യായം അവർക്കിടയിലെ ശരിയായ യുക്തിയാണ്. എനിക്ക് ഞെട്ടലോ അത്ഭുതമോ തോന്നുന്നില്ല. ഇന്ന് ദിലീപ് ചെയ്ത കുറ്റകൃത്യം ക്രൂരത കേസായിപ്പോയത് നടി പരാതിപ്പെട്ടതു കൊണ്ടല്ലേ? ആരുമറിഞ്ഞില്ലെങ്കിൽ ഇതൊന്നും സിനിമാക്കാർക്കിടയിൽ ഒരു തെറ്റേ അല്ലല്ലോ. നായ്ക്കളെ, നീതിയോ ന്യായമോ ഇല്ലാത്ത നിന്റെയൊക്കെ ഡാഷ് വെപ്രാളം എന്താണെന്നത് ലളിതമാണ്. ബലാത്സംഗത്തെ ലളിതവത്കരിക്കുക. ബലാത്സംഗം ചെയ്യുന്നത്, സെക്ഷ്വൽ കാപ്പിറ്റൽ കൊള്ളയടിക്കുന്നത് ശരിയാണെന്നും ന്യായമാണെന്നും ഒരു പൊതുബോധം സൃഷ്ടിക്കുക. ഉപരി, നാളെ വെളിപ്പെട്ടു വരാവുന്ന തങ്ങളുടെ പേരിലെ ബലാത്സംഗ സ്ത്രീപീഢന, ക്രൂരതകളെ ഇന്നേ ന്യായീകരിക്കുക. നാളെ എന്റെ ബലാത്സംഗം പിടിക്കപ്പെട്ടാൽ അമ്മയുടെ സപ്പോർട്ടോടെ എനിക്കും സമൂഹത്തിൽ മാന്യനായി ഇരിക്കണം എന്ന ഒറ്റക്കാരണത്താലാണ് ഈ നടന്മാർ - ഇന്നസെന്റ് ഇ .ബാബു, മുകേഷ്, മോഹൻലാൽ, ' ഗണേഷ് etc ടീമുകൾ ബലാത്സംഗ കേസിൽ പ്രതിയായ ഒരുത്തനെ നാണമില്ലാതെ സഹായിക്കുന്നത്. എനിക്ക് ഞെട്ടലുമില്ല, അത്ഭുതവുമില്ല. സ്ത്രീ ശരീരത്തിന്റെ ക്രയവിക്രയത്തിലൂടെ രൂപപ്പെട്ട വിപണിയിലെ ഹെജിമണി,നീതികൾ, യക്തികൾ, ശരികൾ ഇതൊക്കെ അവരുടെ ആണഹന്തയുടെ ധാർഷ്ട്യത്തിന്റെ ബാക്കിയായിരിക്കും.

NB : മഞ്ജുവാര്യർ അമ്മയിൽ തുടരുമായിരിക്കും.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം